Dubai Police Warn Residents;ദുബായ്: യുഎഇയിൽ ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും പലയിടത്തും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന മാർഗ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.അതായത് ഈ ആഴ്ചയിൽ വൈകുന്നേരം കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കൂടാതെ താഴ്വരകളിൽ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
ബോട്ടുകൾ, കപ്പലുകൾ, യാച്ചുകൾ എന്നിവയുടെ ഉടമകളും കടലിൽ പോകുന്നവരും കാലാവസ്ഥാ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. മഴയുള്ള ദിവസങ്ങളിൽ റോഡപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നിൽക്കണ്ട് ഡ്രൈവർമാർക്ക് ദുബായ് പോലീസ് മാർഗ നിർദേശം നൽകിയിട്ടുണ്ട്.
മഴക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങളോ അടിയന്തര സംഭവങ്ങളോ കൈകാര്യം ചെയ്യാൻ അധികൃതരും എമർജൻസി ടീമുകളും പൂർണ്ണ സജ്ജരാണെന്ന് പോലീസ് അറിയിച്ചു. മഴക്കാലത്ത് ഉണ്ടാകുന്ന അപകടങ്ങളോ അടിയന്തര സംഭവങ്ങളോ കൈകാര്യം ചെയ്യാൻ അധികൃതരും എമർജൻസി ടീമുകളും പൂർണ്ണ സജ്ജരാണെന്ന് പോലീസ് വ്യക്തമാക്കി.
എന്തെങ്കിലും അത്യാഹിതമോ അപകടമോ ഉണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടണമെന്നും നിങ്ങൾക്ക് അടിയന്തരമല്ലാത്ത സഹായത്തിനാണ് വിളിക്കേണ്ടതെങ്കിൽ 901 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അറിയിച്ചു
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
Uae lottery lucky draw: പ്രവാസികളെ അറിഞ്ഞോ??ഇനി ആഴ്ചതോറും കോടികളുടെ ഭാഗ്യം: ‘ലക്കി ഡേ’യിൽ മൂന്ന് ഭാഗ്യവാന്മാർ; മാറിമറിഞ്ഞ് യുഎഇ ലോട്ടറി
Uae lottery lucky draw; ദുബായ് ∙ യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലെ 28-ാമത് ഫലങ്ങൾ പ്രഖ്യാപിച്ചു. പുതിയ പ്രതിവാര ശനിയാഴ്ച ഫോർമാറ്റിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. മൂന്ന് പേർക്ക് ‘ലക്കി ചാൻസ്’ വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.
ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ‘ലക്കി മന്ത്’ വിഭാഗത്തിൽ 5 എന്ന അക്കമാണ് വിജയികളെ നിർണയിച്ചത്. ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടിയ ലക്കി ചാൻസ് ഐഡികൾ ഇവയാണ്: ഡിഇ8150622, സിസി5326319, ബിബി2657706. ഇതുവരെയായി ലക്കി ചാൻസ് ഐഡി വഴി 180 വിജയികൾ സമ്മാനങ്ങൾ കൈപ്പറ്റിയതായി ലോട്ടറി അധികൃതർ വ്യക്തമാക്കി.
പുതിയ ഫോർമാറ്റ് പ്രാബല്യത്തിൽ
യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പരിഷ്കരിച്ച ഫോർമാറ്റ് അനുസരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇനിമുതൽ ‘ലക്കി ഡേ’ നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും നടത്തപ്പെടും. പുതിയ ഫോർമാറ്റ് അനുസരിച്ച് ഗ്രാൻഡ് പ്രൈസായി 30 ദശലക്ഷം ദിർഹമും സെക്കൻഡ് പ്രൈസായി 50 ലക്ഷം ദിർഹമും നൽകും. കൂടാതെ, ‘ലക്കി ചാൻസ്’ വിഭാഗത്തിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും.
നവംബർ 29-ന് നടന്ന നറുക്കെടുപ്പോടെ 100 ദശലക്ഷം ദിർഹത്തിന്റെ പഴയ ‘ലക്കി ഡേ’ ജാക്ക്പോട്ട് ഫോർമാറ്റ് അവസാനിച്ചിരുന്നു. 26 നറുക്കെടുപ്പുകളും 147 ലക്ഷം ദിർഹത്തിന്റെ സമ്മാന വിതരണവും ഒരു ലക്ഷത്തിലധികം വിജയികളെയും അഞ്ച് 10 ലക്ഷം ദിർഹം വിജയികളെയും സമ്മാനിച്ച ശേഷമാണ് ലോട്ടറിയുടെ ആദ്യ ഘട്ടം അവസാനിച്ചത്.
UAE Immigration Laws;പ്രവാസികളെ..ഇനി ശ്രദ്ധിക്കണം കൂടുതൽ:വീസ നിയമലംഘനങ്ങൾക്ക് ഇനി ലക്ഷങ്ങൾ പിഴ;സഹായിക്കുന്നവനും കുടുങ്ങും ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘മുട്ടൻ പണി’
UAE Immigration Laws;അബുദാബി ∙ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.
വീസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും
ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.
കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.
NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു
പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു
flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ വർധന;പുതിയ നിരക്കുകൾ ഇങ്ങനെ
flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.
യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി