Dubai airport travel: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:ദുബായ് എയർപോർട്ടിൽ ഈ ദിവസങ്ങളിൽ തിരക്ക് കൂടും, മുന്നറിയിപ്പുമായി അധികൃതർ

Dubai airport travel:യുഎഇ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തെ ഏറ്റവും വലിയ തിരക്കിന് ഒരുങ്ങുകയാണ്. ഡിസംബർ 20 ശനിയാഴ്ച 3,03,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ 31 വരെ നീളുന്ന ഈ യാത്രാ തിരക്കിൽ മൊത്തം 10 ദശലക്ഷത്തിലധികം യാത്രക്കാർ എത്താൻ സാധ്യതയുണ്ട് എന്നാണ് അധികൃതർ നൽകുന്ന വിവരം

യുകെ, ഇന്ത്യ, ഈജിപ്ത്, യൂറോപ്പ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ റൂട്ടുകളിലാണ് നിലവിൽ കൂടുതൽ ഡിമാൻഡ്. ഈ തിരക്കുള്ള സമയത്ത് പണം ലാഭിക്കാനും അതുപോലെ യാത്ര എളുപ്പമാക്കാനും യാത്രക്കാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തിരക്ക് ആയതിനാൽ ചെറിയ തെറ്റുകൾ പോലും വലിയ പ്രശ്നത്തിലേക്ക് നയിച്ചേക്കാം.

ആദ്യം ശ്രദ്ധിക്കേണ്ടത് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന കാര്യത്തിലാണ്. കാരണം അവധി കൂടിയായതിനാൽ നിരവധി ആളുകൾ യുഎഇയിലേക്ക് വരാനും നാട്ടിലേക്ക് പോകാനുമുള്ള തിരക്കിലായിരിക്കും. അതിനാൽ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ല വഴി.

കാരണം തിരക്ക് കൂടുമ്പോൾ ടിക്കറ്റ് വില ഉയരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ യാത്രയുടെ തീയതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്താൻ കഴിയുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിവസങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം മുൻപോ ശേഷമോ യാത്ര ചെയ്യുകയോ, രാത്രിയിലോ അതിരാവിലെയോ ഉള്ള ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുകയോ ചെയുന്നത് വഴി കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് ലഭിക്കും.

നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് പകരം മറ്റു ഹബ്ബുകൾ വഴി പോകാൻ ശ്രമിക്കുകയോ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതും യാത്ര ചെലവ് ഗണ്യമായി കുറയ്ക്കുന്നു. അതേസമയം വിദേശികൾ ആണെങ്കിൽ താമസ സൗകര്യങ്ങളുടെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആഘോഷ ദിവസങ്ങൾ ആയതിനാൽ അവസാന നിമിഷം ഹോട്ടലുകൾ കിഴിവുകൾ നൽകാൻ സാധ്യതയുണ്ട്. അതുപോലെ ഡിമാൻഡ് ഉയരുന്നതിന് അനുസരിച്ച് തുക ഉയരാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് കൊണ്ട് യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ ബുക്കിങ് റദ്ദാക്കാൻ കഴിയുന്ന ഹോട്ടൽ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

കൂടാതെ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് വില കുറയുന്നുണ്ടോ എന്ന് നോക്കി അത് കൺഫേം ആക്കുകയും ചെയ്യാം. ടൂറുകൾ, തീം പാർക്ക് ടിക്കറ്റുകൾ എന്നിവയ്ക്ക് വിമാന ടിക്കറ്റിന്റെ അത്രയും ബുക്കിങ് തീരാൻ സാധ്യതയില്ല. എങ്കിലും വളരെ പരിമിതമായ സൗകര്യങ്ങളുള്ള ടൂറുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.

വിമാനത്താവളത്തിലെ സൗകര്യങ്ങൾ എന്നിവ നേരത്തെ ബുക്ക് ചെയ്താൽ തിരക്കുള്ള ദിവസം സമയവും അതുപോലെ സമ്മർദ്ദവും കുറയ്ക്കാൻ ഒരു പരിധി വരെ സഹായകമാകും. കൂടാതെ കുട്ടികളുള്ളവർ, പ്രായമായവർ, കൂടുതൽ ലഗേജുള്ളവർ എന്നിവർക്ക് ഈ സൗകര്യങ്ങൾ അത്യാവശ്യമാണെങ്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ബുക്ക് ചെയ്യുന്നതാകും നല്ലത്.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

Uae lottery lucky draw: പ്രവാസികളെ അറിഞ്ഞോ??ഇനി ആഴ്ചതോറും കോടികളുടെ ഭാഗ്യം: ‘ലക്കി ഡേ’യിൽ മൂന്ന് ഭാഗ്യവാന്മാർ; മാറിമറിഞ്ഞ് യുഎഇ ലോട്ടറി

Uae lottery lucky draw; ദുബായ് ∙ യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലെ 28-ാമത് ഫലങ്ങൾ പ്രഖ്യാപിച്ചു. പുതിയ പ്രതിവാര ശനിയാഴ്ച ഫോർമാറ്റിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. മൂന്ന് പേർക്ക് ‘ലക്കി ചാൻസ്’ വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു. 

ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ‘ലക്കി മന്ത്’  വിഭാഗത്തിൽ 5 എന്ന അക്കമാണ് വിജയികളെ നിർണയിച്ചത്. ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടിയ ലക്കി ചാൻസ് ഐഡികൾ ഇവയാണ്: ഡിഇ8150622, സിസി5326319, ബിബി2657706. ഇതുവരെയായി ലക്കി ചാൻസ് ഐഡി വഴി 180 വിജയികൾ സമ്മാനങ്ങൾ കൈപ്പറ്റിയതായി ലോട്ടറി അധികൃതർ വ്യക്തമാക്കി.

പുതിയ ഫോർമാറ്റ് പ്രാബല്യത്തിൽ
യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പരിഷ്കരിച്ച ഫോർമാറ്റ് അനുസരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇനിമുതൽ ‘ലക്കി ഡേ’ നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും നടത്തപ്പെടും. പുതിയ ഫോർമാറ്റ് അനുസരിച്ച് ഗ്രാൻഡ് പ്രൈസായി 30 ദശലക്ഷം ദിർഹമും സെക്കൻഡ് പ്രൈസായി 50 ലക്ഷം ദിർഹമും നൽകും. കൂടാതെ, ‘ലക്കി ചാൻസ്’ വിഭാഗത്തിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും

നവംബർ 29-ന് നടന്ന നറുക്കെടുപ്പോടെ 100 ദശലക്ഷം ദിർഹത്തിന്റെ പഴയ ‘ലക്കി ഡേ’ ജാക്ക്‌പോട്ട് ഫോർമാറ്റ് അവസാനിച്ചിരുന്നു. 26 നറുക്കെടുപ്പുകളും 147 ലക്ഷം ദിർഹത്തിന്റെ സമ്മാന വിതരണവും ഒരു ലക്ഷത്തിലധികം വിജയികളെയും അഞ്ച് 10 ലക്ഷം ദിർഹം വിജയികളെയും സമ്മാനിച്ച ശേഷമാണ് ലോട്ടറിയുടെ ആദ്യ ഘട്ടം അവസാനിച്ചത്.

UAE Immigration Laws;പ്രവാസികളെ..ഇനി ശ്രദ്ധിക്കണം കൂടുതൽ:വീസ നിയമലംഘനങ്ങൾക്ക് ഇനി ലക്ഷങ്ങൾ പിഴ;സഹായിക്കുന്നവനും കുടുങ്ങും ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘മുട്ടൻ പണി’

UAE Immigration Laws;അബുദാബി ∙ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.

വീസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും

ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.

കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.

NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു

പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ  കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.  

യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി

Related Posts

Leave a Reply

Your email address will not be published. Required fields are marked *