Dubai Gold Rate Today:ദുബായ്: വാരാന്ത്യത്തിലുണ്ടായ വൻ കുതിപ്പിന് ശേഷം ചൊവ്വാഴ്ച രാവിലെ യുഎഇയിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 521.25 ദിർഹമായിരുന്ന 24 ക്യാരറ്റ് സ്വർണവില ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ 516.75 ദിർഹമായി കുറഞ്ഞു.പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
ഇന്നത്തെ യുഎഇ സ്വർണനിരക്കുകൾ (Per Gram):
- 24K: Dh 516.75
- 22K: Dh 478.50
- 21K: Dh 458.75
- 18K: Dh 393.25
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് (Spot Gold) വിലയിലും 0.74% കുറവുണ്ടായിട്ടുണ്ട്. ഔൺസിന് 4,274.11 ഡോളറാണ് നിലവിലെ നിരക്ക്. വെള്ളിയുടെ വിലയിലും 1.76% ഇടിവുണ്ടായി.
2026-ൽ സ്വർണം 5000 ഡോളറിലെത്തും? വിലയിൽ ഇപ്പോൾ ചെറിയ ഇടിവുണ്ടായെങ്കിലും വരാനിരിക്കുന്നത് വൻ കുതിപ്പായിരിക്കുമെന്ന് സാക്‌സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി ഹെഡ് ഓലെ ഹാൻസെൻ നിരീക്ഷിക്കുന്നു. 2026-ഓടെ സ്വർണവില ഔൺസിന് 5,000 ഡോളർ (ഏകദേശം 4.2 ലക്ഷം രൂപ) കടക്കുമെന്നാണ് പ്രവചനം. വെള്ളി വില 75-80 ഡോളറിലെത്താനും സാധ്യതയുണ്ട്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറച്ചതും, ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം.