Kuwait drug law 2025 : കുവൈത്തിൽ പുതിയ മയക്കുമരുന്ന് നിയമം പ്രാബല്യത്തിൽ വന്നു ; പ്രവാസികളെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണേ

drug 1

Kuwait drug law 2025 കുവൈറ്റ് സിറ്റി | ഡിസംബർ 15: രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും വ്യാപനം തടയാൻ കുവൈത്ത് നടപ്പാക്കിയ പുതിയ കർശന നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏകീകരിച്ചാണ് പുതിയ നിയമം കൊണ്ടുവന്നത്. സമൂഹത്തെ ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം.

കർശന ശിക്ഷകൾ

മയക്കുമരുന്ന് ഇറക്കുമതി, കയറ്റുമതി, കടത്ത്, നിർമ്മാണം, കൃഷി എന്നിവ പോലുള്ള ഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. മയക്കുമരുന്ന് കേസുകളിൽ 20 ലക്ഷം കുവൈറ്റി ദിനാർ വരെ പിഴ ചുമത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

മറ്റ് കുറ്റങ്ങൾക്കും കഠിന നടപടി

പ്രായപൂർത്തിയാകാത്തവരെ മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ, ജയിലുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി ഉപയോഗിക്കുക, മറ്റൊരാളെ നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുക, വ്യാജ കുറിപ്പടി ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും കർശന ശിക്ഷ ഉണ്ടാകും.

ഇത്തരത്തിലുള്ള കേസുകളിൽ 5 മുതൽ 10 വർഷം വരെ തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയും ലഭിക്കാം. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ, ചിഹ്നങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

ചികിത്സയ്ക്ക് അവസരം

ശിക്ഷകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ തേടാനുള്ള അവസരവും നിയമം നൽകുന്നു. നിയമനടപടികൾ തുടങ്ങുന്നതിന് മുമ്പ് സ്വമേധയാ ചികിത്സ തേടുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കില്ല.

ലഹരിക്ക് അടിമയായ വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് (മൂന്നാം ഡിഗ്രി വരെ) രഹസ്യമായി അധികൃതരെ അറിയിക്കാനും കഴിയും. ഈ വിവരങ്ങൾ പൂർണ്ണമായി രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

പ്രവാസികൾക്ക് മുന്നറിയിപ്പ്

ശരീരത്തിൽ മയക്കുമരുന്നിന്റെ ചെറിയ അംശം പോലും കണ്ടെത്തിയാൽ അത് കുറ്റകരമായി കണക്കാക്കാം. സർക്കാർ ജോലിക്കാർക്ക് ക്രമരഹിതമായ (റാൻഡം) ഡ്രഗ് പരിശോധനകൾ നടത്താൻ നിയമം അനുവദിക്കുന്നു.

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർ കൊണ്ടുവരുന്ന മരുന്നുകൾ കുവൈറ്റിൽ നിരോധിച്ച പട്ടികയിൽ ഉൾപ്പെട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുതിയ നിയമം നടപ്പിലാക്കുന്നതോടെ കുവൈറ്റിലെ മയക്കുമരുന്ന് വിരുദ്ധ നടപടികൾ കൂടുതൽ ശക്തമാകുമെന്നും, ക്രിമിനൽ ശൃംഖലകളെ കാര്യക്ഷമമായി നേരിടാൻ കഴിയുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പറഞ്ഞു.നിയമത്തെക്കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കാൻ വിപുലമായ പ്രചാരണ പരിപാടികളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിൽ ഇന്ന് മുതൽ സർക്കാർ ജോലികൾക്ക് ഡ്രഗ് ടെസ്റ്റ് നിർബന്ധമാക്കും

Tech Greeshma Staff Editor — December 15, 2025 · 0 Comment

kuwait drugs

Kuwait public sector drug testing കുവൈത്ത് സിറ്റി |ഡിസംബർ 15 മുതൽ സർക്കാർ മേഖലയിൽ ജോലി അപേക്ഷിക്കുന്നവർക്കു നിർബന്ധ മെഡിക്കൽ പരിശോധനയുടെ ഭാഗമായി മയക്കുമരുന്നുകളുടെയും സൈക്കോട്രോപ്പിക് മരുന്നുകളുടെയും ഉപയോഗം കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താൻ സർക്കാർ സ്ഥാപനങ്ങൾക്ക് അധികാരം ലഭിക്കും.

മയക്കുമരുന്നുകളും സൈക്കോട്രോപ്പിക് വസ്തുക്കളും നിയന്ത്രിക്കുന്നതിനുള്ള ഡിക്രി-നിയമം നമ്പർ 159/2025ന്റെ ആർട്ടിക്കിൾ 66 അനുസരിച്ചാണ് ഈ നടപടി. നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികളിൽ ഡ്രഗ് ടെസ്റ്റ് ഉൾപ്പെടുത്തണമോയെന്ന് ഓരോ സർക്കാർ സ്ഥാപനത്തിന്റെയും നിയമന അധികാരികൾക്ക് തീരുമാനിക്കാം.

സർക്കാർ ജോലികൾക്ക് ആവശ്യമായ ശാരീരിക യോഗ്യത സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1-ൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായി അയോഗ്യരായി കണ്ടെത്തപ്പെടുന്ന ജീവനക്കാരെ സർവീസിൽ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥ 1979ലെ നിയമം നമ്പർ 15ന്റെ ആർട്ടിക്കിൾ 32-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷാ സേനകൾക്കും ഇതേപോലുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. കുവൈത്ത് പോലീസ് നിയമത്തിലും സൈന്യവുമായി ബന്ധപ്പെട്ട നിയമത്തിലും ഇതുമായി ബന്ധപ്പെട്ട പ്രത്യേക ആർട്ടിക്കിളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിവിൽ, സൈനിക സർക്കാർ ജോലികൾക്ക് നിയമിക്കപ്പെടുന്നതിനും സേവനം തുടരുന്നതിനും ജീവനക്കാരുടെ ശരീരം മയക്കുമരുന്നുകളോ അനധികൃത സൈക്കോട്രോപ്പിക് മരുന്നുകളോ ഇല്ലാത്തതായിരിക്കണം എന്നതാണ് ആരോഗ്യ യോഗ്യതാ വ്യവസ്ഥ. സേവനകാലത്ത് ഈ യോഗ്യത നഷ്ടപ്പെട്ടാൽ, ബന്ധപ്പെട്ട വകുപ്പ് മന്ത്രാലയവുമായി ചേർന്ന് ക്രമാനുസൃതമായോ ആകസ്മികമായോ ഡ്രഗ് പരിശോധനകൾ ജോലി സമയത്ത് നടത്താൻ നിയമം അനുവദിക്കുന്നു.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

gyptian contractor arrest in Kuwait കുവൈത്തിൽ സബ്‌സിഡി നിർമാണ സാമഗ്രികൾ തട്ടിയെന്ന പരാതി; പ്രവാസിക്കെതിരെ അറസ്റ്റ് വാറന്റ്

Kuwait Greeshma Staff Editor — December 15, 2025 · 0 Comment

Egyptian contractor arrest in Kuwait കുവൈത്ത് സിറ്റി : ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) ഒരു ഈജിപ്ഷ്യൻ കരാറുകാരനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഏകദേശം 21,000 കുവൈത്തി ദിനാർ വിലവരുന്ന സർക്കാർ സബ്‌സിഡിയുള്ള നിർമാണ സാമഗ്രികൾ മോഷ്ടിച്ചുവെന്ന പരാതിയിലാണ് നടപടി.

ഒരു നിർമാണ കമ്പനി നൽകിയ പരാതിയനുസരിച്ച്, പ്രതി സബ്-കൺട്രാക്ടറായി പ്രവർത്തിച്ചിരുന്നതാണ്. ശാഅബ് പ്രദേശത്തെ ബ്ലോക്ക് 3-ൽ ഒരു പ്ലോട്ട് ഉടമയുടെ നിർമാണ പ്രവൃത്തി കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തായിരുന്നു ഇയാളുടെ ജോലി. സർക്കാർ സബ്‌സിഡിയുള്ള നിർമാണ സാമഗ്രികൾ വാങ്ങിയും സൈറ്റിൽ എത്തിച്ചും പ്രവൃത്തി പൂർത്തിയാക്കേണ്ടത് കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു.

എന്നാൽ പിന്നീട് കമ്പനിയുടെയും കരാറുകാരന്റെയും ഇടയിൽ തർക്കം ഉണ്ടാകുകയും, തുടർന്ന് കരാർ അവസാനിപ്പിക്കപ്പെടുകയും ചെയ്തു. ഇതിന് ശേഷമാണ് നിർമാണ സാമഗ്രികളുടെ കൈകാര്യം സംബന്ധിച്ച് അസാധാരണതകൾ കണ്ടെത്തിയത്.

അന്വേഷണത്തിൽ, സാമഗ്രികൾ പ്ലോട്ട് ഉടമയ്ക്ക് കൈമാറിയതായി കണ്ടെത്തി. എന്നാൽ അതിൽ ചില സാമഗ്രികൾ ദുരുപയോഗം ചെയ്തതായും, കമ്പനിയുടെ അറിവോ അനുമതിയോ ഇല്ലാതെ പുറത്തുവിൽപ്പന നടത്തിയതായും സംശയമുണ്ട്.

നഷ്ടം സംഭവിച്ച സാമഗ്രികളുടെ മൊത്തം മൂല്യം 21,000 ദിനാർ ആയി കണക്കാക്കുന്നു. നിർമാണം തുടരുന്നതിനായി നഷ്ടപ്പെട്ട സാമഗ്രികൾ വീണ്ടും നൽകണമെന്നാവശ്യപ്പെട്ട് പ്ലോട്ട് ഉടമ കമ്പനിയുമായി ബന്ധപ്പെട്ടു.

പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് പരാതിക്കാരായ കമ്പനി അറിയിച്ചു. സാമഗ്രികളുടെ പൂർണ്ണ പട്ടിക തയ്യാറാക്കി നഷ്ടം സ്ഥിരീകരിച്ചതിന് ശേഷം കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും അറിയിച്ചു.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

സ്വകാര്യ റെസിഡൻഷ്യൽ മേഖലകളിലെ ബേസ്മെന്റുകൾ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശം

Uncategorized Greeshma Staff Editor — December 15, 2025 · 0 Comment

kuwait newww 3

Kuwait Municipal Council കുവൈറ്റ് സിറ്റി: സ്വകാര്യ റെസിഡൻഷ്യൽ മേഖലകളിലെ ബേസ്മെന്റുകൾ ഒന്നിലധികം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലൈസൻസ് നൽകുന്ന നിർദ്ദേശം മുനിസിപ്പൽ കൗൺസിലിൽ സമർപ്പിച്ചു. പാർക്കിംഗ്, ഷെൽട്ടർ എന്നിവയ്ക്കൊപ്പം മറ്റ് പ്രത്യേക ആവശ്യങ്ങൾക്കുമായി ബേസ്മെന്റുകൾ ഉപയോഗിക്കാൻ ക്ലിനിക്കുകൾ, സർക്കാർ സ്കൂളുകൾ, സമാന പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുമതി നൽകുകയാണ് ലക്ഷ്യം.

ഫഹദ് അൽ-അബ്ദുൽജാദർ, എഞ്ചിനീയർ ഇസ്മായിൽ ബെഹ്ബൈഹാനി, സൗദ് അൽ-കന്ദരി എന്നിവർ ചേർന്നാണ് നിർദ്ദേശം നൽകിയത്. പൊതു സേവനങ്ങളിലുണ്ടാകുന്ന വർധിച്ച സമ്മർദ്ദം, ഭൂമിയുടെ കുറവ്, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ സാഹചര്യങ്ങളിൽ നിലവിലുള്ള കെട്ടിട നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അവർ വ്യക്തമാക്കി.

നിലവിലുള്ള സ്ഥലങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത ഉയർത്തുകയാണ് ഈ മാറ്റങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ഇതോടെ ഭൂവിനിയോഗത്തിന്റെ കാര്യക്ഷമത വർധിക്കുകയും, പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുകയും, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുകയും, റെസിഡൻഷ്യൽ പ്രദേശങ്ങളിലെ സേവന നിലവാരം ഉയരുകയും ചെയ്യും. ഇതിന്റെ അന്തിമ ഗുണം പൗരന്മാർക്കും താമസക്കാർക്കും ലഭിക്കുമെന്നാണ് കൗൺസിൽ അംഗങ്ങളുടെ വിലയിരുത്തൽ.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

കുവൈത്തിൽ ഡീസൽ അനധികൃതമായി ശേഖരിച്ച് കടത്താൻ ശ്രമം; ഒമ്പത് പേർ അറസ്റ്റിൽ

Uncategorized Greeshma Staff Editor — December 14, 2025 · 0 Comment

Kuwaiti authorities arrest a criminal gang for exploiting expatriate workers in shopping mall
Kuwaiti authorities arrest a criminal gang for exploiting expatriate workers in shopping mall

Kuwait diesel smuggling കുവൈത്ത്: ഡീസൽ അനധികൃതമായി ശേഖരിക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ അബ്ദാലി മേഖലയിലെ ഒരു ഫാമിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ മേൽനോട്ടത്തിലായിരുന്നു നടപടി. പൊതുസുരക്ഷാ കാര്യങ്ങളുടെ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

ഫാമിലെ ഒരു കണ്ടെയ്‌നറിൽ ഡീസൽ അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം കോടതിയിൽ നിന്ന് വാറണ്ട് നേടി പരിശോധന നടത്തി. പരിശോധനയിൽ ഡീസൽ നിറച്ച 33 കണ്ടെയ്‌നറുകൾ കണ്ടെത്തി പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് അനധികൃത പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകനെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെടെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാര മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘാര മേഖലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

കുവൈത്തിൽ കോഴിമാംസ ഇറക്കുമതി: ചില രാജ്യങ്ങളിലെ വിലക്ക് നീക്കി, ചിലിടങ്ങളിൽ പുതിയത്

Uncategorized Greeshma Staff Editor — December 14, 2025 · 0 Comment

kuwait chiken

കുവൈത്ത്: പക്ഷിപ്പനി (അവിയൻ ഇൻഫ്ലുവൻസ) വ്യാപനം അവസാനിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടർന്ന്, തുര്‍ക്കിയിൽ നിന്നുള്ള എല്ലാ തരത്തിലുള്ള കോഴിമാംസം, അനുബന്ധ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ ഇറക്കുമതി വിലക്ക് കുവൈത്ത് അധികൃതർ പിൻവലിച്ചു. പുതിയതും തണുപ്പിച്ചതും ഫ്രോസൺ ചെയ്തതും പ്രോസസ് ചെയ്തതുമായ കോഴിമാംസങ്ങൾക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

അതുപോലെ തന്നെ, ബംഗ്ലാദേശിൽ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി സ്ഥിരീകരിച്ചതിന് പിന്നാലെ, അവിടെ നിന്നുള്ള കോഴിമാംസവും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കിയിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളുമായുള്ള കോഴിമാംസ വ്യാപാരം വീണ്ടും ആരംഭിക്കും.

അതേസമയം, ലോക മൃഗാരോഗ്യ സംഘടനയുടെ (WOAH) മാനദണ്ഡങ്ങൾ അനുസരിച്ച്, പശുവിൽ നിന്നുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് സുപ്രീം കമ്മിറ്റി ഫോർ ഫുഡ് സേഫ്റ്റി അനുമതി നൽകി. മുമ്പ് ‘മാഡ് കൗ’ രോഗം (BSE) കാരണം വിലക്ക് ഉണ്ടായിരുന്ന ചില രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും ആവശ്യമായ ആരോഗ്യ–സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുവെങ്കിൽ അനുമതി ലഭിക്കും.

ഇതിനിടെ, മെക്സിക്കോയിൽ അത്യന്തം അപകടകാരിയായ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അവിടെ നിന്നുള്ള എല്ലാ തരത്തിലുള്ള കോഴിമാംസവും മുട്ടയും ഇറക്കുമതി ചെയ്യുന്നത് കുവൈത്ത് നിരോധിച്ചു. വൈറസ് പൂര്‍ണമായി നശിപ്പിക്കുന്ന തരത്തിലുള്ള താപസംസ്‌കരണത്തിന് വിധേയമായ ഉൽപ്പന്നങ്ങൾക്കുമാത്രമേ ഒഴിവുണ്ടാകൂ.

അതേസമയം, ചൈനയിൽ പക്ഷിപ്പനി വ്യാപനം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ തുടർന്ന്, അവിടെ നിന്നുള്ള കോഴിമാംസ ഇറക്കുമതിയിലുണ്ടായിരുന്ന വിലക്കും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ (PAFN) നീക്കി.

പോർച്ചുഗലിലെ സാന്ററെം പ്രവിശ്യയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്, അവിടെയുള്ള കോഴിമാംസവും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് പുതിയ വിലക്കും ഏർപ്പെടുത്തി. എന്നാൽ, പോർച്ചുഗലിലെ തന്നെ വെൻഡാസ് നോവാസ് മേഖലയിൽ നിന്നുള്ള ഇറക്കുമതി വിലക്ക് രോഗവ്യാപനം അവസാനിച്ചതായി സ്ഥിരീകരിച്ചതോടെ പിൻവലിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും, മൃഗരോഗങ്ങളുടെ സ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുമാണ് ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാനും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

കുവൈറ്റിൽ സിവിൽ ഐഡി പുതുക്കൽ: നാല് എളുപ്പ മാർഗങ്ങൾ ഇതാ

Kuwait Greeshma Staff Editor — December 14, 2025 · 0 Comment

Kuwait Civil ID renewal കുവൈറ്റ് സിറ്റി, : സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഓഫീസുകളിലേക്കുള്ള നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഐഡി കാർഡുകൾ പുതുക്കാൻ നിരവധി സൗകര്യപ്രദമായ മാർഗങ്ങൾ ലഭ്യമാമാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

സിവിൽ ഐഡി പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സൗകര്യത്തിനും ലഭ്യതയ്ക്കും അനുസരിച്ച് നാല് അംഗീകൃത മാർഗങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. ആദ്യ മാർഗമായി, ഏകീകൃത സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹേൽ’ വഴി ഡിജിറ്റലായി പുതുക്കൽ നടത്താം. ഏറ്റവും കുറച്ച് ഘട്ടങ്ങളിലൂടെയാണ് ഈ ആപ്പിൽ സേവനം പൂർത്തിയാക്കാൻ കഴിയുന്നത്.

രണ്ടാമത്തെ മാർഗം, PACIയുടെ ഔദ്യോഗിക വെബ്സൈറ്റായ paci.gov.kw വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതാണ്. ഇവിടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലായി പൂർത്തിയാക്കാം.

മൂന്നാമതായി, നിശ്ചിത സേവന നമ്പറുകളിൽ ഫോൺ ചെയ്ത് സിവിൽ ഐഡി പുതുക്കൽ നടത്താനുള്ള സൗകര്യവും പിഎസിഐ ഒരുക്കിയിട്ടുണ്ട്.

കൂടാതെ, സ്മാർട്ട്ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്കായി, ടെക്സ്റ്റ് സന്ദേശം അയച്ച് സിവിൽ ഐഡി പുതുക്കാൻ കഴിയുന്ന ലളിതമായ സംവിധാനം കൂടി നിലവിലുണ്ട്.

പൊതുജനങ്ങൾക്ക് അവശ്യ സിവിൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനും, സേവനങ്ങളുടെ കാര്യക്ഷമതയും പ്രാപ്യതയും വർധിപ്പിക്കാനുമാണ് ഈ ഒന്നിലധികം ചാനലുകൾ വഴി സേവനം ലഭ്യമാക്കിയിരിക്കുന്നതെന്ന് പിഎസിഐ വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *