Indian expatriate honored in UAE:ചെറിയ വരുമാനം, വലിയ മനസ്സ്; 42 തവണ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ ഇന്ത്യൻ പ്രവാസിക്ക് യുഎഇ പ്രസിഡന്റിന്റെ ആദരം

Indian expatriate honored in UAE:അബുദാബി: കുറഞ്ഞ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ ഇന്ത്യൻ പ്രവാസിക്ക് യുഎഇയുടെ ആദരം. അൽ അയ്നിൽ 21 വർഷമായി താമസിക്കുന്ന ഷെയ്ഖ് ഷക്കീലിനെയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് ആദരിച്ചത്.

അബുദാബി ഔഖാഫിന്റെ (Awqaf Abu Dhabi) ‘ലൈഫ് എൻഡോവ്‌മെന്റ്’ (Life Endowment) പദ്ധതിയിലേക്ക് 42 തവണയാണ് ഷക്കീൽ തന്റെയും കുടുംബത്തിന്റെയും പേരിൽ സംഭാവന നൽകിയത്. സാമ്പത്തികമായി വലിയ ശേഷിയില്ലെങ്കിലും, മറ്റുള്ളവരെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനെ മാനിച്ചാണ് അബുദാബി ഖസർ അൽ ബഹറിൽ നടന്ന ചടങ്ങിൽ വെച്ച് പ്രസിഡന്റ് അദ്ദേഹത്തെ ആദരിച്ചത്.പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

“ഔഖാഫിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. എന്റെ ചെറിയ സഹായങ്ങൾ യുഎഇ പ്രസിഡന്റിന്റെ ആദരവിന് കാരണമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത നിമിഷമാണിത്,” ഷക്കീൽ പറഞ്ഞു.

മാരകമായ രോഗങ്ങൾ ബാധിച്ച, ചികിത്സിക്കാൻ പണമില്ലാത്ത രോഗികളെ സഹായിക്കാനാണ് ‘ലൈഫ് എൻഡോവ്‌മെന്റ്’ ഫണ്ട് ഉപയോഗിക്കുന്നത്. നൽകുന്ന തുകയുടെ വലിപ്പത്തിലല്ല, നൽകാനുള്ള മനസ്സിനാണ് പ്രാധാന്യം എന്ന് ഷക്കീലിന്റെ ജീവിതം തെളിയിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *