ten year old dies ;യുഎഇയിൽ അപകടം;10 വയസ്സുകാരൻ മരണപ്പെട്ടു;മുന്നറിയിപ്പുമായി പൊലിസ്

ten year old dies;ഉമ്മുൽ ഖുവൈൻ: ഉമ്മുൽഖുവൈനിൽ ഇലക്ട്രിക് സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് പത്തു വയസ്സുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10 മണിയോടെ കിംഗ് ഫൈസൽ സ്ട്രീറ്റിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ അപകടം നടന്നത്. ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് ഒബൈദ് അൽ മുഹൈരി നൽകിയ വിവരമനുസരിച്ച്, ഇലകട്രിക് സ്കൂട്ടർ ഓടിക്കുന്നതിനിടെ കുട്ടിയെ കാറിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റെന്ന അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ട്രാഫിക് പട്രോളിംഗും നാഷണൽ ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാഥമിക അന്വേഷണത്തിൽ, അപകടസമയത്ത് കുട്ടി ഗതാഗത ദിശയ്ക്ക് എതിരായിട്ടാണ് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് വ്യക്തമായി. കാർ ഓടിച്ച ഏഷ്യൻ വംശജനായ ഡ്രൈവറെ പൊലിസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബാംഗങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, അത്താഴം കഴിക്കുന്നതിനിടെ കുടുംബം അറിയാതെ മൂത്ത സഹോദരന്റെ ഇലക്ട്രിക് സ്കൂട്ടർ എടുത്തുകൊണ്ടാണ് കുട്ടി പുറത്തുപോയത്. കാർ ഡ്രൈവർ വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ചതിനാൽ വളരെ കുറഞ്ഞ വേഗതയിലായിരുന്നു നീങ്ങിയതെന്നും കുടുംബാംഗം കൂട്ടിച്ചേർത്തു. കാറുമായി നേരിട്ട് ഇടിച്ചതിന്റെ ഫലമായിട്ടല്ല കുട്ടി മരിച്ചതെന്നും, മറിച്ച് ഇടിയുടെ ആഘാതത്തിൽ നടപ്പാതയിലേക്ക് തെറിച്ചുവീണതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും കുടുംബം പറയുന്നു.

നിയമപരമല്ലാത്ത സ്ഥലങ്ങളിൽ കുട്ടികൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിലെ അപകടസാധ്യത ദുരന്തം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇ-സ്‌കൂട്ടർ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുവൈൻ പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

UAE Immigration Laws;പ്രവാസികളെ..ഇനി ശ്രദ്ധിക്കണം കൂടുതൽ:വീസ നിയമലംഘനങ്ങൾക്ക് ഇനി ലക്ഷങ്ങൾ പിഴ;സഹായിക്കുന്നവനും കുടുങ്ങും ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘മുട്ടൻ പണി’

UAE Immigration Laws;അബുദാബി ∙ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.

വീസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും

ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.

കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.

NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു

പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ  കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.  

നാലംഗ കുടുംബത്തിന് വേണം 2,44 ലക്ഷം രൂപ
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.

യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി

career europe opportunities in 2026;വർഷത്തിൽ 75 ലക്ഷം വരെ സമ്പാദിക്കാം, ജോലി കണ്ടെത്തലും ഈസി;അറിഞ്ഞിരിക്കണം ഈ രാജ്യത്തെ നിങ്ങളുടെ അവസരങ്ങൾ

career europe opportunities in 2026:നാട്ടിലെ ചെറിയ ശമ്പളത്തിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഷ്ടപ്പെടുന്നവരാണോ നിങ്ങൾ?

ഐ.ടി, ആരോഗ്യം, എഞ്ചിനിയറിംഗ് മേഖലയിൽ ജോലിയെടുത്തിട്ടും വലുതായി ഒന്നും സമ്പാദിക്കാൻ പറ്റുന്നില്ലെന്ന ദുഃഖം നിങ്ങളെ അലട്ടുന്നുണ്ടോ? 

എങ്കിൽ ഇനി നിങ്ങൾ സങ്കടപ്പെടേണ്ടതില്ല. 2026ൽ ഒട്ടുമിക്ക എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് വലിയ തൊഴിൽ അവസരങ്ങളാണ് തുറന്ന് കിടപ്പുള്ളത്. വർഷത്തിൽ 45 ലക്ഷം തൊട്ട് 75 ലക്ഷം വരെ സമ്പാദിക്കാവുന്ന അനവധി തൊഴിൽ അവസരങ്ങളാണ് യൂറോപ്പിൽ ഒഴിഞ്ഞിരിപ്പുള്ളത്.

അവസരങ്ങൾ ഒഴിഞ്ഞു കിടപ്പുള്ള മേഖലകൾ:

ജാവ, പൈത്തൺ, സി പ്ലസ് പ്ലസ്, റിയാക്ട്, ഡെവ്ഓപ്സ് എന്നിവയിൽ പ്രാവീണ്യമുള്ള സോഫ്റ്റ്വയർ ഡെവലപ്പർമാർ, എം. എൽ, എ. ഐ, എസ്. ക്യു. എൽ, ഡാറ്റ അനലൈറ്റിക്സ് എന്നിവയിൽ പ്രാവീണ്യമുള്ള ഡാറ്റ സയന്റിസ്റ്റുകൾ, എ. ഡബ്ല്യൂ. എസ്, അസൂറെ, കുബർനെറ്റെസ് എന്നിവയിൽ പ്രാവീണ്യമുള്ള ക്ലൌഡ് എഞ്ചിനിയർമാർ, സിയം, സോക്ക്, നെറ്റ്‌വർക്ക് സെക്യൂരിറ്റി എന്നിവയിൽ പ്രാവീണ്യമുള്ള സൈബർ സെക്യൂരിറ്റി എക്സ്പേർട്ടുകൾ, ക്ലിനികൾ എക്സ്പീരിയൻസുള്ള നഴ്സ്, കാഡ്, ബിം, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിൽ പ്രാവീണ്യമുള്ള മെക്കാനിക്കൽ / സിവിൽ എഞ്ചിനിയർമാർ എന്നിവർക്ക് യൂറോപ്പിൽ നിലവിൽ അനവധി അവസരങ്ങളാണ് കാത്തിരിപ്പുള്ളത്.

എന്ത് കൊണ്ട് യൂറോപ്പിൽ അവസരങ്ങൾ കൂടുന്നു?

ഡിജിറ്റൽ / ഐ. ടി മേഖല, ആരോഗ്യ മേഖല, പാരസ്ഥിതി മേഖല തുടങ്ങി അനവധി മേഖലകളിൽ യൂറോപ്പ് വലിയ മാറ്റങ്ങളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. എന്നാൽ, ഈ മാറ്റങ്ങളെ താങ്ങി നിർത്താനുള്ള മനുഷ്യ വിഭവശേഷിയുടെ കുറവ് യൂറോപ്പ് നിലവിൽ അനുഭവിക്കുന്നുണ്ട്.

ഐ. ടി / ഡിജിറ്റൽ മേഖലകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വേഗത്തിലുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും, വൃദ്ധർ കൂടി വരുന്ന സാഹചര്യത്തിൽ അവർക്കുള്ള പരിചരണം ഉറപ്പ് വരുത്താനുള്ള സാഹചര്യം ഉണ്ടാക്കാനും, വലിയ പാരസ്ഥിതിക പ്രശ്നങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത് സുസ്ഥിര വികസത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ നടപ്പിൽ വരുത്താനും യൂറോപ്പിൽ പല മേഖലകളിൽ പ്രാവീണ്യമുള്ള മനുഷ്യരെ നിലവിൽ ആവശ്യമുണ്ട്.

ഭാഷ ഏതൊക്കെ അറിഞ്ഞിരിക്കണം:

ഐ. ടി. മേഖലകളിൽ ഇംഗ്ലീഷാണ് അറിഞ്ഞിരിക്കേണ്ട ഭാഷ. എഞ്ചിനിയർമാരെ സംബന്ധിച്ചടത്തോളം ഫീൽഡ് വർക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ജർമൻ, ഡച്ച്, ഫ്രഞ്ച് ഭാഷകൾ പഠിച്ചെടുക്കുന്നത് നല്ലതാണ്. ആരോഗ്യ മേഖലയിൽ ഉള്ളവർ, പ്രത്യേകിച്ചും വീടുകളിൽ കയർ ടേക്കർമാരായോ, ആശുപത്രികളിൽ നേഴ്സായോ പോകുന്നവർ പോകുന്ന ദേശത്തിലെ ഭാഷ അറിഞ്ഞിരിക്കേണ്ടതാണ്.

തുടക്കക്കാർക്കും അനേകം സാധ്യതകൾ:

തൊഴിൽ പരിചയമില്ലാത്ത തുടക്കാർക്കും യൂറോപ്പിൽ അനേകം അവസരങ്ങളാണ് കാത്തിരിപ്പുള്ളത്. ഏതെങ്കിലും മേഖലയിൽ പ്രത്യേകമായ പ്രാവീണ്യം തെളിയിക്കാൻ സാധിച്ചാൽ, അതിനെ സാധൂകരിക്കുന്ന സർട്ടിഫിക്കറ്റുകൾ കയ്യിൽ ഉണ്ടെങ്കിൽ എക്സ്പീരിയൻസിനെക്കാൾ കമ്പനി അതിനാവും മുൻഗണന നൽകുക.

പോരാത്തതിന് സിയമെൻസ്, സാപ്പ്, എറിക്സൺ, ഫോക്സ്വാഗൺ, ഇകിയ പോലെയുള്ള കമ്പനികൾ ട്രെയിനികളെയും, ഇന്റർണുകളെയും പരിഗണിക്കുന്നുണ്ട്.

എങ്ങനെ യൂറോപ്പിൽ തൊഴിൽ കണ്ടെത്താം:

EURES എന്ന യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന ഓൺലൈൻ പോർട്ടലിൽ നിന്നോ, ലിങ്ക്ഡനിൽ നിന്നോ തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.

ശമ്പളത്തിന് പുറമെ ചില കമ്പനികൾ ഭക്ഷണം, താമസം, വാഹനം എന്നിവ കൂടി അനുവദിച്ച് നൽകുന്നുണ്ട്. കുടുംബത്തോടെ താമസിക്കാനുള്ള അവസരങ്ങളും ചില കമ്പനികൾ ഒരുക്കി നൽകുന്നുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *