Exapt malayali dead:ദുബൈ: ദുബൈയിൽ കാസർകോട് മഞ്ചേശ്വരം ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് ഷഫീഖ് (25) മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ യുഎഇയിലെ മലയാളി സമൂഹം. ദുബൈ റാഷിദ് തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഷഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ഷഫീഖ് മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. എങ്കിലും സംഭവത്തിൽ ദുബൈ പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ എട്ട് മാസമായി ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവിവാഹിതനായ ഷഫീഖ്. ബർദുബൈയിലെ ബാച്ചിലർ ഫ്ലാറ്റിലായിരുന്നു താമസം. ഷഫീഖിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഓൺലൈൻ ഗെയിമിംഗിൽ തത്പരനായിരുന്ന ഷഫീഖ് ഇതിനായി ധാരാളം പണം ചെലവഴിച്ചിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ഗെയിമിംഗിനായി കൂടെ താമസിക്കുന്നവരിൽ നിന്ന് കടം വാങ്ങിയിരുന്നത് സംബന്ധിച്ച് ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായും കാണാതായ ദിവസം ഫ്ലാറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നും റിപ്പോർട്ടുകളുണ്ട്. മൊബൈൽ ഫോൺ എടുക്കാതെയാണ് ഷഫീഖ് പുറത്തുപോയത്. തുടർന്ന് ബന്ധു പൊലിസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് റാഷിദ് പോർട്ടിന് സമീപം മൃതദേഹം കണ്ടെത്തിയത്.
താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ഷഫീഖ് ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച അപകട മരണമാണോ എന്നും പൊലിസ് സംശയിക്കുന്നുണ്ട്. മഞ്ചേശ്വരം മംഗൽപാടി സ്വദേശികളായ ഹസൈനാർ-സഫിയ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഷഫീഖ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
യാത്രാ വിലക്ക് മുൻകൂട്ടി അറിയാൻ ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിൽ പുതിയ ഓപ്ഷൻ, എങ്ങനെ പരിശോധിക്കാം?
new dubai police smart app feature;ദുബൈ: ഇനി വിമാനത്താവളത്തിൽ ചെന്ന് യാത്രാ വിലക്കുണ്ടോ എന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ട. താമസക്കാർക്കായി ‘സർക്കുലറുകളും യാത്രാ വിലക്കുകളും’ (Circulations and Travel Bans) എന്ന അന്വേഷണ സേവന സംവിധാനം ദുബൈ പൊലിസ് അപ്ഡേറ്റു ചെയ്തു. ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഇനി നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ യാത്രാ വിലക്ക് സംബന്ധിച്ച ക്രിമിനൽ, സാമ്പത്തിക നില പരിശോധിക്കാം.
പൊലിസ് സ്റ്റേഷനുകളിലോ മറ്റ് നിയമ സ്ഥാപനങ്ങളിലോ നേരിട്ട് പോകാതെ തന്നെ, സ്വന്തം നിയമപരമായ കാര്യങ്ങൾ അറിയാൻ ഈ പുതിയ സേവനം സഹായിക്കും.
എന്താണ് ഈ സേവനം?
നിങ്ങളുടെ പേരിൽ എന്തെങ്കിലും പൊലിസ് റിപ്പോർട്ടുകളോ (സർക്കുലറുകൾ) കേസുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താം.
സാമ്പത്തികമായോ ക്രിമിനൽ കേസുകളിലോ നടപടിക്രമങ്ങൾ ഉണ്ടെങ്കിൽ, ബന്ധപ്പെടേണ്ട അധികാരികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
യാത്ര പുറപ്പെടുന്നതിന് മുമ്പോ ഔദ്യോഗിക ഇടപാടുകൾ നടത്തുമ്പോഴോ ഉണ്ടാകാൻ സാധ്യതയുള്ള അപ്രതീക്ഷിത പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് താമസക്കാരെ സഹായിക്കും.
ദുബൈയിലെ പൊതു സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ നിയമപരമായ കാര്യങ്ങൾ അറിയാൻ ആവശ്യമായ സമയവും നടപടിക്രമങ്ങളും കുറച്ച്, കാര്യങ്ങൾ കൂടുതൽ ലളിതവും കാര്യക്ഷമവും ആക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.
ഉപഭോക്തൃ സൗഹൃദവും സുതാര്യവുമായ സുരക്ഷാ സേവനങ്ങൾ നൽകാനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധതയാണ് നവീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉറപ്പിക്കുന്നത്. ഒന്നിലധികം സ്ഥാപനങ്ങൾ സന്ദർശിക്കുന്ന പഴയ രീതിക്ക് പകരം, ഇപ്പോൾ എല്ലാ വിവരങ്ങളും ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.
എങ്ങനെ പരിശോധിക്കാം?
ദുബൈ പൊലിസിന്റെ സ്മാർട്ട് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ താമസക്കാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം.
- ആപ്പിലോ വെബ്സൈറ്റിലോ ഉള്ള “സർക്കുലറുകളും യാത്രാ വിലക്കുകളും” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക.
- നിമിഷങ്ങൾക്കകം നിങ്ങളുടെ നിലവിലെ നിയമപരമായ സ്റ്റാറ്റസ് അറിയാൻ സാധിക്കും.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
UAE Immigration Laws;പ്രവാസികളെ..ഇനി ശ്രദ്ധിക്കണം കൂടുതൽ:വീസ നിയമലംഘനങ്ങൾക്ക് ഇനി ലക്ഷങ്ങൾ പിഴ;സഹായിക്കുന്നവനും കുടുങ്ങും ഈ 5 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ‘മുട്ടൻ പണി’
UAE Immigration Laws;അബുദാബി ∙ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമായി താമസ, കുടിയേറ്റ നിയമങ്ങൾ കർശനമാക്കി യുഎഇ. നിയമം ലംഘിക്കുന്നവർക്ക് 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്ക് ജോലി നൽകുക, താമസസൗകര്യം ഒരുക്കുക, സംഘടിത വീസ തട്ടിപ്പുകളിൽ ഏർപ്പെടുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കാണ് 50 ലക്ഷം ദിർഹം പിഴ ചുമത്തുക. സുരക്ഷാ ഭീഷണി ഉയർത്തുന്നതോ പൊതുക്രമം തകർക്കുന്നതോ ആയ നിയമലംഘനങ്ങൾ തടയാനാണ് കടുത്ത നടപടിയെന്നും വിശദീകരിച്ചു.
വീസ കാലാവധി കഴിഞ്ഞു തങ്ങുന്നവർക്കുള്ള പിഴകളെക്കാൾ വളരെ കൂടുതലായിരിക്കും നിയമവിരുദ്ധ താമസത്തിന് സൗകര്യമൊരുക്കുന്ന വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈടാക്കുക. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞുകയറിയവർക്ക് താമസസൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകുന്നവരിൽനിന്ന് കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴ ഈടാക്കും
ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.
കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം
NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു
ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ രണ്ടു മാസത്തെ തടവിനു പുറമെ 50 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. നിയമപരമായ നടപടികളിൽനിന്ന് രക്ഷപ്പെടാൻ വീസ, താമസാനുമതി തുടങ്ങി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുന്നത് രാജ്യസുരക്ഷയ്ക്കു നേരെയുള്ള ഭീഷണിയായി കണക്കാക്കും.
കുറ്റക്കാർക്ക് 10 വർഷം വരെ തടവും 15 കോടി ദിർഹം വരെ പിഴയും മുൻകാലങ്ങളിൽ കോടതി വിധിച്ചിട്ടുണ്ട്. വീസക്കച്ചവടം നടത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. വിസിറ്റ്/ ടൂറിസ്റ്റ് വീസകളിൽ ജോലി ചെയ്യുന്നവർക്ക് തടവും കുറഞ്ഞത് 10,000 ദിർഹം പിഴയും ലഭിക്കും. വിസിറ്റ്/ടൂറിസ്റ്റ്/റെസിഡൻസ് വീസാ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്ന വ്യക്തികൾ പ്രതിദിനം 50 ദിർഹം വീതം പിഴ അടയ്ക്കണമെന്നാണ് നിയമം.
NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു
പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു