My Identity app warning Kuwait : കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ “മൈ ഐഡന്റിറ്റി” (MyID) ആപ്പ് ഉപയോഗിക്കുന്ന എല്ലാ പൗരന്മാരോടും പ്രവാസികളോടും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഏതെങ്കിലും ഓത്തന്റിക്കേഷൻ അഭ്യർത്ഥന (authentication request) അംഗീകരിക്കരുത്
അഭ്യർത്ഥന അംഗീകരിക്കുന്നതിന് മുമ്പ് സർവീസ് ദാതാവിന്റെ വിവരങ്ങളും, എന്തിനാണ് അഭ്യർത്ഥനം വരുന്നതെന്ന് നല്ലതുപോലെ പരിശോധിക്കണം. ഇത് ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ സഹായിക്കും.
അനധികൃത ആക്സസ്, തട്ടിപ്പ് ശ്രമങ്ങൾ, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവ ഒഴിവാക്കാൻ എല്ലാ ഉപയോക്താക്കളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ
ഡോക്ടർക്ക് ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല ; ഡോക്ടർക്ക് മെഡിക്കൽ ലയബിലിറ്റി അതോറിറ്റി നൽകിയിരുന്ന താക്കീത് അപ്പീൽ കോടതി റദ്ദാക്കി
Latest Greeshma Staff Editor — December 11, 2025 · 0 Comment

Kuwait medical negligence case അൽ-സബാഹ് ആശുപത്രിയിലെ ഒരു മുതിർന്ന ജനറൽ പ്രാക്ടീഷണർക്ക് മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ ടെക്നിക്കൽ അപ്പീൽ കമ്മിറ്റി നൽകിയിരുന്ന താക്കീത് റദ്ദാക്കി. കീഴ്ക്കോടതിയുടെ തീരുമാനം അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു . കേസിന്റെ വിശദപരിശോധനയ്ക്കുശേഷം, ഡോക്ടർ സ്വീകരിച്ച ചികിത്സാ നടപടികൾ അംഗീകൃത മെഡിക്കൽ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഭാഗത്ത് നിയമപരമായോ സാങ്കേതികമായോ പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
രോഗിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ചികിത്സക്കിടെ അശ്രദ്ധ സംഭവിച്ചുവെന്നാരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂഷനിൽ നല്‍കിയ പരാതി. എന്നാല്‍, അപ്പീൽ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, ഡോക്ടർ ഗുരുതരമായ പ്രൊഫഷണൽ പിഴവ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വലിയ അശ്രദ്ധ തെളിഞ്ഞാലേ മെഡിക്കൽ ബാധ്യത ചുമത്താനാകൂ എന്നും, ചികിത്സയുടെ ഫലം ഉറപ്പാക്കുക അല്ല, ആവശ്യമായ കരുതലും ശരിയായ ചികിത്സയും നൽകുക എന്നതാണ് ഡോക്ടറുടെ ഉത്തരവാദിത്വമെന്നും കോടതി നിരീക്ഷിച്ചു.
.
ഡോക്ടറുടെ അഭിഭാഷകനായ ഡോ. ഫവാസ് ഖാലിദ് അൽ-ഖതീബ് വിധിയെ സ്വാഗതം ചെയ്തു. അനാവശ്യമായ ക്രിമിനൽ, വകുപ്പ്, അച്ചടക്ക നടപടികൾ ആരോഗ്യപ്രവർത്തകരുടെ ജോലി അന്തരീക്ഷത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോഴും ഡോക്ടർമാർക്ക് സുരക്ഷിതവും സമ്മർദ്ദമില്ലാത്തതുമായ തൊഴിൽപരിസരം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ
ഫർവാനിയയിൽ ബാച്ചിലർ താമസ പ്രശ്‌നപരിഹാരത്തിന് ഏകോപന യോഗം
Uncategorized Greeshma Staff Editor — December 11, 2025 · 0 Comment
Bachelor Housing Issue in Farwaniya ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽ-അത്ബിയുടെ അധ്യക്ഷതയിൽ, റസിഡൻഷ്യൽ ഏരിയകളിൽ താമസിക്കുന്ന ബാച്ചിലർമാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചൊവ്വാഴ്ച രാവിലെ ഒരു ഏകോപന യോഗം നടന്നു.
ഫർവാനിയ ഗവർണറേറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, യോഗത്തിൽ കുവൈറ്റ് മുനിസിപ്പാലിറ്റി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി–ജലം–പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
യോഗത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ ഇപ്പോഴത്തെ വെല്ലുവിളികൾ വിലയിരുത്തുകയും നിരീക്ഷണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനം വർധിപ്പിച്ച്, നിയമപരമായ രീതിയിൽ പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യം.
താമസക്കാരുടെ സുരക്ഷയും പ്രദേശത്തിന്റെ സമാധാനവും ഉറപ്പാക്കുന്നതിനായി ഫർവാനിയ ഗവർണറേറ്റ് തുടർനടപടികൾ സ്വീകരിക്കുമെന്നും, പ്രായോഗികവും ഫലപ്രദവുമായ പരിഹാരങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളുമായി സഹകരിക്കുമെന്നും ഗവർണർ ഷെയ്ഖ് അത്ബി വ്യക്തമാക്കി.
കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ
കുവൈത്തിൽ സ്വകാര്യ മെഡിക്കൽ ലൈസൻസിംഗിന് പുതിയ നിയമങ്ങൾ
Latest Greeshma Staff Editor — December 11, 2025 · 0 Comment
Kuwait private medical licensing : കുവൈറ്റ് സിറ്റി: സ്വകാര്യ മെഡിക്കൽ മേഖലയിലെ മുഴുവൻ സമയ, പാർട്ട്-ടൈം പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകൾക്കായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ നിയമങ്ങൾ പുറത്തിറക്കി. മെഡിക്കൽ പ്രാക്ടീസിലെ അച്ചടക്കം ഉറപ്പാക്കുക, പൊതു-സ്വകാര്യ മേഖലകളിൽ ഡോക്ടർമാരുടെ മാറ്റം ക്രമീകരിക്കുക, ലൈസൻസിംഗ് സമാനമാക്കുക, മെഡിക്കൽ പരിശീലനത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും നിലവാരം ഉയർത്തുക എന്നിവയാണ് തീരുമാനം ലക്ഷ്യം വെക്കുന്നത്.
മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, 2024-ലെ 71-ാം നമ്പർ മന്ത്രിതല പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കൂടാതെ, 2025 ഡിസംബർ 1-ന് നടന്ന KIMS ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ 83-ാമത് യോഗം നൽകിയ ശുപാർശകളും ഇതോടൊപ്പം പരിഗണിച്ചിട്ടുണ്ട്.
ലൈസൻസ് ലഭിക്കാൻ നിർബന്ധമായ സർക്കാർ സേവനം
പുതിയ ചട്ടങ്ങൾ പ്രകാരം:
- KIMS അംഗീകൃത പ്രോഗ്രാമുകളിലോ ഫെലോഷിപ്പുകളിലോ പരിശീലനം പൂർത്തിയാക്കി ബോർഡ് സർട്ടിഫിക്കറ്റുകൾ നേടിയ ഡോക്ടർമാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിക്കുന്നതിന് മുമ്പ്, അവരുടെ പഠന കാലയളവിന് തുല്യമായ സർക്കാർ സേവനം നിർബന്ധമായും പൂർത്തിയാക്കണം.
- സ്കോളർഷിപ്പിലൂടെ വിദേശത്ത് മുഴുവൻ പരിശീലനം നേടിയവർ സ്കോളർഷിപ്പ് കാലയളവിന് തുല്യമായ സമയം സർക്കാർ മേഖലയിൽ സേവനം ചെയ്യണം.
- പരിശീലനത്തിന്റെ ഒരു ഭാഗം വിദേശത്തും ശേഷിക്കുന്ന ഭാഗം KIMS വഴിയും പൂർത്തിയാക്കിയ ഡോക്ടർമാർക്കും സ്കോളർഷിപ്പ് ലഭിച്ച തീയതി മുതൽ കണക്കാക്കുന്ന തുല്യ സേവനകാലയളവ് ബാധകമായിരിക്കും.
പുതിയ സ്ഥിരീകരണ നടപടിക്രമങ്ങൾ
- നിർബന്ധിത സേവനകാലയളവ് പൂർത്തിയാക്കിയതായി KIMS നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് അപേക്ഷകർ നൽകണം.
- സർക്കാർ കടബാധ്യതകളില്ലെന്ന് സിവിൽ സർവീസ് കമ്മീഷനോ മന്ത്രാലയത്തിന്റെ നിയമ വകുപ്പോ നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യമാണ്.
സർക്കാർ സേവനം പൂർത്തിയാകാതെ സ്വകാര്യ മേഖലയിൽ പ്രവേശനം ഇല്ല
പുതിയ നിയമം പ്രകാരം നിർബന്ധമായ സർക്കാർ സേവന കാലയളവ് പൂർത്തിയാകാതെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിലേക്ക് മാറാൻ പാടില്ല. നിർദ്ദിഷ്ട കാലയളവിൽ സർക്കാർ സേവനം നിർബന്ധമായും തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ ഗുണനിലവാരം ഉയർത്താനുളള നീക്കം
പൊതു-സ്വകാര്യ മേഖലകളിൽ ഡോക്ടർമാരുടെ ക്രമബദ്ധമായ മാറ്റം ഉറപ്പാക്കുകയും മെഡിക്കൽ പരിശീലനത്തിന്റെ നിലവാരം സംരക്ഷിക്കുകയും, രാജ്യത്തിന്റെ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു സമഗ്ര ചട്ടക്കൂടാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.
കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ
Ministry of Education: കനത്ത മഴ സാധ്യത: കുവൈറ്റിലെ സ്കൂളുകൾക്ക് , നാളെ അവധി; പരീക്ഷകൾ മാറ്റിവെച്ചു
Kuwait admin — December 10, 2025 · 0 Comment
കുവൈറ്റ് സിറ്റി: രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്, നാളെ വ്യാഴാഴ്ച എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം.
വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയാണ് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂhttps://chat.whatsapp.com/HKrJc283jPrImm2poDVLSl?mode=wwt
അവധി ബാധകമായ സ്ഥാപനങ്ങൾ:
നാളെ വ്യാഴാഴ്ച എല്ലാ തലങ്ങളിലുമുള്ള സർക്കാർ സ്കൂളുകളിലും (പൊതു വിദ്യാഭ്യാസം, മത വിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം) ക്ലാസുകൾ നിർത്തിവയ്ക്കും. കൂടാതെ, അറബിക്, വിദേശ പാഠ്യപദ്ധതികൾ പിന്തുടരുന്ന എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഈ അവധി ബാധകമായിരിക്കും. വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
പരീക്ഷകൾ മാറ്റിവെച്ചു:
വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ പരിഗണിച്ച്, പുതിയ പരീക്ഷാ തീയതികൾ സ്കൂൾ അധികൃതർ ഉടൻ പ്രഖ്യാപിക്കുന്നതാണ്.