New Changes And Uae Laws ;വരുന്നു വരുന്നു 2026ൽ വരുന്നു വൻ മാറ്റങ്ങൾ;നികുതി ഇളവുകൾ മാറും, വിസ നിയമങ്ങൾ കടുക്കും; അറിയേണ്ടതെല്ലാം

New Changes And Uae Laws ;ദുബായ്: 2026 ലേക്ക് കടക്കുന്നതോടെ വൻ മാറ്റങ്ങൾ വരുന്നു. മാറ്റങ്ങൾക്ക് എന്നും തുടക്കം കുറിക്കുന്നത് യുഎ ഇയിൽ നിന്നാണ്. അതിനാൽ അടുത്ത വർഷത്തിലേക്ക് കടക്കുമ്പോൾ ചില നിയന്ത്രണങ്ങളും അതുപോലെ കർശന നിയമങ്ങളും പ്രാബല്യത്തിൽ വരാൻ പോകുന്നു.2026 ൽ യുഎഇ കൂടുതൽ നിയമങ്ങൾ കർശനമാക്കുമെന്നും പുതിയ സാമ്പത്തിക ഘടനയിലേക്ക് മാറുമെന്നും നേരത്തെ യുഎഇയിലെ വിദഗ്‌ദ്ധർ ചെറിയ സൂചന നൽകിയിരുന്നു. ഇതിൽ കൂടുതലും ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ചില പരിഷ്കാരങ്ങൾ ആണ് അതിനാൽ ഈ മാറ്റങ്ങൾ യുഎഇയിലെ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണം.

യുഎഇയിൽ 2023 ജൂൺ 1 മുതൽ 9% കോർപ്പറേറ്റ് നികുതി പ്രാബല്യത്തിൽ വന്നെങ്കിലും ചില ഫ്രീസോണുകളിലെ 5% നികുതിയിളവുകൾ 2026 ഓടെ പുനഃപരിശോധിക്കപ്പെട്ടേക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതിനാൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ നടത്തുന്ന പ്രവാസികളെ ഇത് നേരിട്ട് ബാധിക്കും.

നികുതി വർധിക്കുമ്പോൾ ബിസിനസ് ചെലവുകൾ ഉയരാനും സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകൾ വർധിക്കാനും സാധ്യതയുണ്ട്. ഇത് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തിക ബാധ്യത ഉയർത്തുന്നു. കൂടാതെ പ്രവാസി സംരംഭകരുടെ വരുമാനത്തെയും ഇത് നേരിട്ട് തന്നെ ബാധിച്ചേക്കാം. ഒപ്പം ഇത് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ അളവിനെയും സ്വാധീനിക്കും.

മറ്റൊന്ന് തൊഴിൽ നിയമങ്ങളിൽ യുഎഇ നിരന്തരം മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അതിനാൽ 2026 ൽ തൊഴിൽപരമായ കാര്യക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങളും ഉറപ്പാക്കുന്ന കൂടുതൽ കർശനമായ നിയമങ്ങൾ പ്രതീക്ഷിക്കാം. നിലവിൽ യുഎഇയിലെ എല്ലാ മേഖലയിലും വ്യക്തമായ നിയമങ്ങൾ ഉണ്ട്.

കൂടാതെ അടുത്ത വർഷം മുതൽ വിസകൾ പുതുക്കുന്നതിനും പുതിയ വിസ നേടുന്നതിനും കൂടുതൽ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ഇത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലാളികളെ സാരമായി തന്നെ ബാധിക്കും. അതിനാൽ തൊഴിൽ കരാറുകൾ കൃത്യമായി വായിച്ചു മനസ്സിലാക്കണം.

മറ്റൊരു പ്രധാന മാറ്റം പ്രൊഫഷണലുകൾക്ക് യുഎഇയിൽ ദീർഘകാല താമസാനുമതി നൽകുന്ന ഗ്രീൻ വിസ, ഗോൾഡൻ വിസ പദ്ധതികളിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളാണ്. കൂടുതൽ ഉയർന്ന ശമ്പളവും പ്രത്യേക കഴിവുകളുമുള്ള പ്രൊഫഷണലുകൾക്ക് മാത്രം വിസ നൽകുന്നതിലേക്ക് ഈ നിയമങ്ങൾ മാറിയേക്കാം.

അതേസമയം യുഎഇ റോഡുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി ട്രാഫിക് പിഴകൾ വർദ്ധിപ്പിക്കാനും, ലൈസൻസ് എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. അതിനാൽ യുഎഇയിലെ ഡ്രൈവിംഗ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ നിയമ ലംഘനകൾ കാരണമുള്ള പിഴകൾ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും

കൂടാതെ സൈബർ ലോകത്തെ തട്ടിപ്പുകളും നിയമലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ, ഓൺലൈൻ ഇടപാടുകൾ, സോഷ്യൽ മീഡിയ ഉപയോഗം എന്നിവ സംബന്ധിച്ച നിയമങ്ങൾ കൂടുതൽ കടുപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയോ ഓൺലൈനിലൂടെയോ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇനി പറയുമ്പോൾ ഒന്ന് ശ്രദ്ധിക്കണം.

കാരണം യുഎഇയിൽ ഇതിനൊക്കെ വ്യക്തമായ ചില നിയമങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനാൽ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഒപ്പം ഏതെങ്കിലും തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നത് കടുത്ത ശിക്ഷയ്ക്ക് കാരണമാകുമെന്നതും ശ്രദ്ധിക്കണം.

യുഎഇയിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരാറുണ്ട്. അതിനാൽ പുതുതായി യുഎഇയിൽ എത്തിയ ആളുകൾ കൃത്യമായ നിയമങ്ങൾ, ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങൾ എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. കാരണം ഒരു ഫോട്ടോ എടുക്കുന്നതിൽ പോലും കൃത്യമായ നിയമങ്ങളുണ്ട്.

അതിനാൽ യുഎഇ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും അംഗീകൃത വാർത്താ മാധ്യമങ്ങളിലൂടെയും പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. തൊഴിൽ കരാറുകളോ വിസ സംബന്ധമായ കാര്യങ്ങളോ സംശയമുണ്ടെങ്കിൽ നിയമപരമായ സഹായം തേടാൻ മടിക്കരുത്.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Dubai traffic jam today : ദുബൈ–ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്

Latest Greeshma Staff Editor — December 8, 2025 · 0 Comment

traffic jam

Dubai traffic jam today : ദുബൈ: തിങ്കളാഴ്ച രാവിലെ ദുബൈയിലും ഷാർജയിലും ഉണ്ടായ നിരവധി റോഡ് അപകടങ്ങളെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബൈയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഇതു കൂടുതലായി ബാധിച്ചത്. ഗൂഗിൾ മാപ്‌സിലെ തത്സമയ വിവരങ്ങളിലും കനത്ത തിരക്ക് രേഖപ്പെടുത്തി.ദുബൈയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളായ അൽ ഇത്തിഹാദ് സ്ട്രീറ്റിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും (E311) വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. അൽ ഇത്തിഹാദ് സ്ട്രീറ്റിൽ, ഷാർജയിൽ നിന്ന് ദുബൈയിലെ അൽ നഹ്ദ ഫസ്റ്റ് ഭാഗത്തേക്ക് എത്തുന്ന വഴിയിലാണ് കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇവിടെ ഉണ്ടായ അപകടമാണ് വാഹനങ്ങൾ നീങ്ങുന്നത് മന്ദഗതിയിലാക്കിയത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ മുഹൈസിന തേർഡ് ഭാഗത്തുണ്ടായ മറ്റൊരു അപകടവും യാത്ര സാധാരണയേക്കാൾ ബുദ്ധിമുട്ടാക്കി. വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് മുന്നോട്ട് നീങ്ങിയത്.ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയ്ക്കടുത്തും നാലാം ഇൻഡസ്ട്രിയൽ സ്ട്രീറ്റിലും ഉണ്ടായ അപകടങ്ങൾ തിരക്ക് കൂടുതൽ വർധിപ്പിച്ചു. പലരും വഴിമാറ്റി യാത്ര ചെയ്തതോടെ സമീപ റോഡുകളിലും തിരക്കേറി.

അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. അപകടസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അത് ഗതാഗതം സുഗമമാക്കുമെന്നും പൊലീസ് അറിയിച്ചു. ആംബുലൻസിനും ഫയർഫോഴ്‌സിനും രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ പൊതുജനങ്ങളുടെ സഹകരണം ഏറെ പ്രധാനമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു

യു എയിൽ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം നിർബന്ധമായും പാലിക്കണം, അല്ലെങ്കിൽ പോക്കറ്റ് കാലിയാകും , അറിഞ്ഞിരിക്കണേ ഈ പുതിയ നിയമം

Latest Greeshma Staff Editor — December 8, 2025 · 0 Comment

UAE e-invoicing fines : ദുബൈ: ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം പാലിക്കാത്തതിൻ്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്കും അഡ്‌മിനിസ്ട്രേറ്റിവ് പിഴകൾക്കും പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ചുമത്തും. ഈ വർഷത്തെ ക്യാബിനറ്റ് തീരുമാനം നമ്പർ 106 അനുസരിച്ച് യു.എ.ഇ നീതിന്യായ മാത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനത്തിന് കീഴിൽ വാറ്റ്, നികുതിയാനുബന്ധ മറ്റ് പ്രക്രിയകളിലുള്ള കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ പരമ്പരാഗത കടലാസ്, അല്ലെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾക്ക് പകരമായി എക്സ്എംഎൽ പോലുള്ള ഘടനാപരമായ മെഷിൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്‌ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്‌സ് അതോറിറ്റി(എഫ്.ടി.എ)ക്ക് ഇലക്ട്രോണിക് ആയി റിപ്പോർട്ടിങ് നടത്തുകയും വേണം.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് 2025ലെ അനുച്ഛേദം 106ൽ നിർദേശിച്ചിരിക്കുന്ന പിഴകൾ ഇപ്രകാരമാണ്: അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുന്നതടക്കം ഇ ഇൻവോയ്‌സിംഗ് സംവിധാന നടപ്പാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ കാലതാമസത്തിന് ഓരോ മാസമോ, അല്ലെങ്കിൽ അതിന്റെ ഭാഗികമോ ആയി 5,000 ദിർഹം പിഴ നൽകേണ്ടതാണ്.
സമയ പരിധിക്കുള്ളിൽ ഇഷ്യൂവർ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകുകയും കൈമാറുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ കലണ്ടർ മാസത്തിലും ഓരോ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ടിനും 100 ദിർഹം (പരമാവധി 5,000 ദിർഹം വരെ) പിഴ അടയ്ക്കണം.

സമയ പരിധിക്കുള്ളിൽ സിസ്റ്റം പരാജയം അധികാരിയെ അറിയിക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ ഓരോ ദിവസത്തിനുമായോ അല്ലെങ്കിൽ അതിൻ്റെ ഭാഗികമായോ 1,000 ദിർഹം പിഴ ഒടുക്കേണ്ടതാണ്.

UAE Weather Update: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ഈ മേഖലയിൽ മഴസാധ്യത

Latest Greeshma Staff Editor — December 8, 2025 · 0 Comment

UAE Weather Update: അബൂദബി: യുഎഇയിൽ ഇന്ന് ആകാശം പൊതുവേ തെളിഞ്ഞതും ഇടയ്ക്കിടെ മേഘാവൃതവുമായിരിക്കും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനാണ് സാധ്യത. പകൽ സമയത്ത് താപനിലയിൽ നേരിയ വർധനവുണ്ടാകും. രാത്രിയോടെ ഈർപ്പം കൂടും. പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതൽ അനുഭവപ്പെടുക. കാറ്റ് തെക്ക്-കിഴക്കു മുതൽ വടക്ക്-കിഴക്കു വരെ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കും.

ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. തീരപ്രദേശങ്ങളിലും അകപ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പകൽ ആകാശം പൊതുവേ തെളിഞ്ഞതും ചില ഭാഗങ്ങളിൽ മേഘാവൃതവുമായിരിക്കും. താപനില സാധാരണയെക്കാൾ ഉയർന്ന നിലയിൽ തുടരും.
ബുധനാഴ്ചയും കാലാവസ്ഥയിൽ വലിയ മാറ്റമില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങൾ വർധിക്കാനിടയുണ്ട്. രാത്രിയോടെ ഈർപ്പം വീണ്ടും കൂടും. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഭാഗികമായി മേഘാവൃതവും ചില ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *