IndiGo flight cancellations : വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടു, ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി, അഞ്ച് ശതമാനം വെട്ടിക്കുറച്ചു സർവ്വീസുകൾ മറ്റ് കമ്പനികൾക്ക് നൽകും

INDIGO 2

IndiGo flight cancellations : വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇൻഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. അടിയന്തരമായി ഇൻഡിഗോയുടെ അഞ്ച് ശതമാനം സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് വിമാനകമ്പനികൾക്ക് നൽകും. ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നല്കും. സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്നുവെന്നും യാത്രക്കാർക്ക് പ്രതിസന്ധിയുണ്ടാക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു ലോക്സഭയില്‍ പറഞ്ഞു.

സർക്കാരിനെ മുൾമുനയിൽ നിർത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് വ്യോമയാനമന്ത്രാലയം ഒരുങ്ങുന്നത്. ആഭ്യന്തര വിമാന രംഗത്തെ ഇൻഡിഗോയുടെ കുത്തകയാണ് വിമാന യാത്രാ രംഗത്തെ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവ്വീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം. ആദ്യ ഘട്ടമായി അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിർദ്ദേശം സർക്കാർ നൽകി.

നാളെ ഇതനുസരിച്ച് പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ നൽകും. ഇൻഡിഗോയിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര ഷെഡ്യൂളിൽ മാറ്റങ്ങൾ വന്നേക്കാം. എയർ ഇന്ത്യ, ആകാസ എന്നീ എയർലൈനുകൾക്ക് ഈ സർവ്വീസുകൾ ഏറ്റെടുക്കാൻ കഴിയുമെങ്കിൽ കൈമാറാനാണ് നീക്കം. മര്യാദയ്ക്ക് സർവ്വീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നൽകിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

നവംബറിൽ സർക്കാർ അംഗീകരിച്ച സർവ്വീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കാനാവില്ലെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു ലോക്സഭയിൽ വ്യക്തമാക്കി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം ബഹളം വച്ച് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. ഇൻഡിഗോ സർവ്വീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരുകയാണ്. സ്ഥിതി വൈകാതെ സാധാരണ നിലയിലേക്ക് എത്തുമെന്ന് ഇൻഡിഗോയും വ്യോമയാനമന്ത്രാലയവും അറിയിച്ചു.

ഇന്ത്യയിൽ വിമാനംപകടം

Uncategorized Nazia Staff Editor — December 9, 2025 · 0 Comment

Plane crash in India;മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പരിശീലന വിമാനo തകർന്നുവീണു. 33 കെവി വൈദ്യുത ലൈനിൽ തട്ടിയാണ് വിമാനം അപകടത്തിൽപ്പെട്ടത്. സുഡൻറാ എയർട്രിപ്പ്്ിൽ നിന്ന് പറന്ന വിമാനം വൈക്കുനേരം 6.25ഓടെ അമാഗോണിയിലെ വൈദ്യുതിലൈനിലെക്കാണ് തട്ടിയത്.
റഡ്‌ബേർഡ് ഏവിയേഷൻ കമ്പനിയുടെ വിമാനം ആയിരുന്നു അപകടത്തിൽപ്പെട്ടത്. പൈലറ്റ് അജിത് ചാവ്ഹാനും മറ്റൊരാളും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Dubai traffic jam today : ദുബൈ–ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്

Latest Greeshma Staff Editor — December 8, 2025 · 0 Comment

Dubai traffic jam today : ദുബൈ: തിങ്കളാഴ്ച രാവിലെ ദുബൈയിലും ഷാർജയിലും ഉണ്ടായ നിരവധി റോഡ് അപകടങ്ങളെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദുബൈയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് ഇതു കൂടുതലായി ബാധിച്ചത്. ഗൂഗിൾ മാപ്‌സിലെ തത്സമയ വിവരങ്ങളിലും കനത്ത തിരക്ക് രേഖപ്പെടുത്തി.ദുബൈയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളായ അൽ ഇത്തിഹാദ് സ്ട്രീറ്റിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും (E311) വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. അൽ ഇത്തിഹാദ് സ്ട്രീറ്റിൽ, ഷാർജയിൽ നിന്ന് ദുബൈയിലെ അൽ നഹ്ദ ഫസ്റ്റ് ഭാഗത്തേക്ക് എത്തുന്ന വഴിയിലാണ് കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഇവിടെ ഉണ്ടായ അപകടമാണ് വാഹനങ്ങൾ നീങ്ങുന്നത് മന്ദഗതിയിലാക്കിയത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ മുഹൈസിന തേർഡ് ഭാഗത്തുണ്ടായ മറ്റൊരു അപകടവും യാത്ര സാധാരണയേക്കാൾ ബുദ്ധിമുട്ടാക്കി. വാഹനങ്ങൾ വളരെ പതുക്കെ മാത്രമാണ് മുന്നോട്ട് നീങ്ങിയത്.ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയ്ക്കടുത്തും നാലാം ഇൻഡസ്ട്രിയൽ സ്ട്രീറ്റിലും ഉണ്ടായ അപകടങ്ങൾ തിരക്ക് കൂടുതൽ വർധിപ്പിച്ചു. പലരും വഴിമാറ്റി യാത്ര ചെയ്തതോടെ സമീപ റോഡുകളിലും തിരക്കേറി.

അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. അപകടസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അത് ഗതാഗതം സുഗമമാക്കുമെന്നും പൊലീസ് അറിയിച്ചു. ആംബുലൻസിനും ഫയർഫോഴ്‌സിനും രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ പൊതുജനങ്ങളുടെ സഹകരണം ഏറെ പ്രധാനമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു

യു എയിൽ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം നിർബന്ധമായും പാലിക്കണം, അല്ലെങ്കിൽ പോക്കറ്റ് കാലിയാകും , അറിഞ്ഞിരിക്കണേ ഈ പുതിയ നിയമം

Latest Greeshma Staff Editor — December 8, 2025 · 0 Comment

UAE e-invoicing fines : ദുബൈ: ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം പാലിക്കാത്തതിൻ്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്കും അഡ്‌മിനിസ്ട്രേറ്റിവ് പിഴകൾക്കും പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ചുമത്തും. ഈ വർഷത്തെ ക്യാബിനറ്റ് തീരുമാനം നമ്പർ 106 അനുസരിച്ച് യു.എ.ഇ നീതിന്യായ മാത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനത്തിന് കീഴിൽ വാറ്റ്, നികുതിയാനുബന്ധ മറ്റ് പ്രക്രിയകളിലുള്ള കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ പരമ്പരാഗത കടലാസ്, അല്ലെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾക്ക് പകരമായി എക്സ്എംഎൽ പോലുള്ള ഘടനാപരമായ മെഷിൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്‌ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്‌സ് അതോറിറ്റി(എഫ്.ടി.എ)ക്ക് ഇലക്ട്രോണിക് ആയി റിപ്പോർട്ടിങ് നടത്തുകയും വേണം.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് 2025ലെ അനുച്ഛേദം 106ൽ നിർദേശിച്ചിരിക്കുന്ന പിഴകൾ ഇപ്രകാരമാണ്: അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുന്നതടക്കം ഇ ഇൻവോയ്‌സിംഗ് സംവിധാന നടപ്പാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ കാലതാമസത്തിന് ഓരോ മാസമോ, അല്ലെങ്കിൽ അതിന്റെ ഭാഗികമോ ആയി 5,000 ദിർഹം പിഴ നൽകേണ്ടതാണ്.
സമയ പരിധിക്കുള്ളിൽ ഇഷ്യൂവർ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകുകയും കൈമാറുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ കലണ്ടർ മാസത്തിലും ഓരോ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ടിനും 100 ദിർഹം (പരമാവധി 5,000 ദിർഹം വരെ) പിഴ അടയ്ക്കണം.

സമയ പരിധിക്കുള്ളിൽ സിസ്റ്റം പരാജയം അധികാരിയെ അറിയിക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ ഓരോ ദിവസത്തിനുമായോ അല്ലെങ്കിൽ അതിൻ്റെ ഭാഗികമായോ 1,000 ദിർഹം പിഴ ഒടുക്കേണ്ടതാണ്.

UAE Weather Update: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ഈ മേഖലയിൽ മഴസാധ്യത

Latest Greeshma Staff Editor — December 8, 2025 · 0 Comment

UAE Weather Update: അബൂദബി: യുഎഇയിൽ ഇന്ന് ആകാശം പൊതുവേ തെളിഞ്ഞതും ഇടയ്ക്കിടെ മേഘാവൃതവുമായിരിക്കും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനാണ് സാധ്യത. പകൽ സമയത്ത് താപനിലയിൽ നേരിയ വർധനവുണ്ടാകും. രാത്രിയോടെ ഈർപ്പം കൂടും. പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതൽ അനുഭവപ്പെടുക. കാറ്റ് തെക്ക്-കിഴക്കു മുതൽ വടക്ക്-കിഴക്കു വരെ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കും.

ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. തീരപ്രദേശങ്ങളിലും അകപ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പകൽ ആകാശം പൊതുവേ തെളിഞ്ഞതും ചില ഭാഗങ്ങളിൽ മേഘാവൃതവുമായിരിക്കും. താപനില സാധാരണയെക്കാൾ ഉയർന്ന നിലയിൽ തുടരും.
ബുധനാഴ്ചയും കാലാവസ്ഥയിൽ വലിയ മാറ്റമില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങൾ വർധിക്കാനിടയുണ്ട്. രാത്രിയോടെ ഈർപ്പം വീണ്ടും കൂടും. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഭാഗികമായി മേഘാവൃതവും ചില ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.  

∙ നാലംഗ കുടുംബത്തിന് വേണം 2,44 ലക്ഷം രൂപ
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.

യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി.

നേരത്തെ ടിക്കറ്റ് എടുത്തവർ നിരക്കുവർധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ഇൻഡിഗോ ഉൾപ്പെടെ വിമാനങ്ങളുടെ അപ്രതീക്ഷിത റദ്ദാക്കൽ മൂലം യാത്ര അനിശ്ചിതത്വത്തിലായവരിൽ മലയാളികളുമുണ്ട്. വിമാനത്താവളത്തിലേക്കു യാത്ര പുറപ്പെടുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റേറ്റസ് പരിശോധിച്ച് പുതുക്കിയ സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇൻഡിഗോ പ്രതിസന്ധി സാധാരണ നിലയിലാകുംവരെ വിമാന സമയങ്ങളിൽ കാലതാമസം ഉണ്ടാകാം. ഇൻഡിഗോയിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരമായലാ‍ൽ ജനുവരി അവസാനത്തോടെ നിരക്ക് സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. പ്രശ്നം അവസാനിച്ചില്ലെങ്കിൽ ഓഫ് സീസണായ ഫെബ്രുവരിയിലും കൂടിയ തുക നൽകി യാത്ര ചെയ്യേണ്ടിവരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *