Free Starlink Wi-Fi;ദുബൈ: ആകാശത്ത് ഭൂമിയിലെതു പോലെ വേഗതയിലുള്ള ഇന്റര്‍നെറ്റ്…!
ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എമിറേറ്റ്‌സും (Emirates) ഫ്‌ളൈ ദുബായും (flydubai) സജ്ജം. ഈ മാസം (2025 നവംബര്‍) മുതല്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. 2026 ആദ്യത്തോടെ എയര്‍ബസ് A380 വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 2027 മധ്യത്തോടെ എല്ലാ വിമാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സ്റ്റാര്‍ലിങ്ക് അറിയിച്ചു.
ഫ്‌ളൈ ദുബൈയും 2026 മുതല്‍ തന്റെ മുഴുവന്‍ ബോയിങ് 737 റേഞ്ചിലേക്കും സ്റ്റാര്‍ലിങ്ക് സജ്ജീകരണം കൊണ്ടുവരുമെന്ന് അറിയിച്ചു. 100ലധികം ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് അനുഭവിക്കാന്‍ കഴിയും.
എന്തുകൊണ്ട് ഈ മുന്നേറ്റം?
ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ഈ ഹൈസ്പീഡ് വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് താഴെ പറയുന്ന സൗകര്യങ്ങള്‍ ലഭ്യമാണ്:
* സിനിമകള്‍ സ്ട്രീം ചെയ്യാം
* ഓണ്‍ലൈന്‍ ഗെയിം കളിക്കാം
* വീഡിയോ കോള്‍ ചെയ്യാം
* ഓണ്‍ലൈന്‍ ജോലി തുടരാം
* സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യാം
അതും പണമൊന്നും ചെലവില്ലാതെ, എല്ലാ ട്രാവല്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്കും ആസ്വദിക്കാം.
യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍:
* തടസ്സമില്ലാ ബന്ധം: ക്രൂയിസിങ് ഉയരത്തിലും ഭൂമിയിലെ പോലെ കണക്റ്റിവിറ്റി
* ബിസിനസ് യാത്രക്കാര്‍ക്ക് ഇമെയില്‍, വീഡിയോ മീറ്റിംഗ്, മറ്റ് ബിസിനല് ആകിടിവിറ്റീസ്
* മികച്ച വിനോദം: ലൈവ് ടി.വി., സിനിമ, മ്യൂസിക്, ഗെയിമിംഗ്, അതും ഉയര്‍ന്ന വേഗത്തില്‍
* മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്: ഫോണ്‍, ടാബ്‌ളെറ്റ്, ലാപടൊപ്പ്
ഇത് എങ്ങിനെ സാധിക്കുന്നു?
സ്റ്റാര്‍ലിങ്ക്, ഭൂമിക്ക് വളരെ അടുത്തായി ഭ്രമണം ചെയ്യുന്ന ചെറിയ ഉപഗ്രഹങ്ങളുടെ വലയമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡാറ്റാ യാത്രചെയ്യുന്ന ദൂരം കുറയുകയും പ്രതികരണം വേഗതയാര്‍ന്നതാകുകയും ചെയ്യുന്നു..
ഡൗണ്‍ലോഡ് സ്പീഡ്: 100-250 Mbps
അപ്ലോഡ് സ്പീഡ്: 10-25 Mbps
Latency: 25- 44 മില്ലി സെക്കന്റ്‌സ്
മറ്റ് എയര്‍ലൈന്‍സും രംഗത്തേക്ക്
ഖത്തര്‍ എയര്‍വേയ്‌സും ഇതിനകം സ്റ്റാര്‍ലിങ്ക് സ്വീകരിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖലയുടെ വിമാനയാത്ര അനുഭവം പുതിയ തലത്തിലേക്ക് ഉയരുന്നുവെന്നതിന് ഇത് തെളിവാണെന്നു വ്യോമയാന വിദഗ്ധര്‍ പറയുന്നു.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zVon
Uae lottery;യുഎഇ ലോട്ടറിയിൽ പ്രവാസികളെ ഇനി ലക്കി ഡേ ആണ്; 100 മില്യൻ നേടാൻ അവസരം!!അവസാന നറുക്കെടുപ്പ് ഉടൻ
uae lottery: ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും ഉടൻ പ്രഖ്യാപിക്കും. പുതിയ രൂപത്തിലുള്ള ലക്കി ഡേ ഗെയിം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ, Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിൽ വിജയിക്കാൻ കളിക്കാർക്ക് ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരമാണിത്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. ഈ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ച അവസാനിക്കും. ലക്കി ഡേ ഒരു ദ്വൈവാര ലൈവ് ഡ്രോ (രണ്ടാഴ്ചയിലൊരിക്കൽ) ആണ്. Dh50 ടിക്കറ്റിന് കളിക്കാർ ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കണം. എത്ര നമ്പറുകൾ ഒത്തുപോകുന്നു എന്നതിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെയാണ് സമ്മാനങ്ങൾ.
ഇതുവരെ, 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോള എന്ന ഒരൊറ്റ കളിക്കാരൻ മാത്രമാണ് ഏഴ് നമ്പറുകളും ഒപ്പിച്ച് Dh100 മില്യൺ നേടി ജീവിതം മാറ്റിമറിച്ചത്. ലോട്ടറി ആരംഭിച്ച ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികളെ സൃഷ്ടിക്കുകയും Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവായേക്കാം എന്ന് ലോട്ടറി ഓപ്പറേറ്റർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു
Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്.
ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.
അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.
ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി
- നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
- ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
- ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
- ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
- എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.
Dubai Airport Winter Rush Guide Travel Alert:പ്രവാസികളെ…നീണ്ട വാരാന്ത്യങ്ങൾ വരാൻ പോകുന്നു തിരക്കിൽ പെടാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക
Dubai Airport Winter Rush Guide Travel Alert:യുഎഇ: ഡിസംബർ മാസത്തിൽ യുഎഇയിലെ ദേശീയ ദിനവും ശൈത്യകാല അവധിയും പ്രമാണിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം , സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ തിരക്കേറിയ യാത്രാ കാലയളവാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തിൽ 2.3 ദശലക്ഷത്തിലധികം യാത്രക്കാർ ഇവിടെ നിന്നും പുറപ്പെടും എന്നും 2.5 ദശലക്ഷത്തിലധികം യാത്രക്കാർ ഈ വിമാനത്താവളങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ഈ സമയങ്ങളിൽ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ ആണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.യാത്രക്കായി തയ്യാറെടുക്കുന്നവർ കൃത്യസമയം പാലിക്കുന്നതും ഓൺലൈൻ ചെക്ക്-ഇൻ ചെയ്യുന്നതും നല്ലതായിരിക്കും. എമിറേറ്റ്സ് പോലുള്ള പ്രധാന വിമാനക്കമ്പനികൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്.
വിമാനത്താവളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് നിർദേശം അധികൃതർ നൽകുന്നുണ്ട്. റോഡ് ബ്ലോക്കുകൾ ഒഴിവാക്കാൻ ദുബായ് മെട്രോ പോലുള്ള സ്മാർട്ട് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് എത്താൻ ശ്രമിക്കണം. തിരക്കേറിയ സമയങ്ങളിൽ ദുബായ് എയർപോർട്ടിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് സാധാരണമാണ്. ദുബായ് മെട്രോയുടെ റെഡ് ലൈൻ ടെർമിനൽ 1, ടെർമിനൽ 3 എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അതിനാൽ കഴിയുന്നത് മെട്രോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും എന്ന് അധികൃതർ പറയുന്നു. മെട്രോയുടെ പ്രവർത്തന സമയം പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ-വ്യാഴം) രാവിലെ 5 മുതൽ അർദ്ധരാത്രി വരെയാണ്. കൃത്യമായ സമയങ്ങൾക്കായി RTA വെബ്സെെറ്റ് സന്ദർശിക്കാവുന്നതാണ്. RTA ടാക്സികൾ അല്ലെങ്കിൽ കരീം, ഊബർ പോലുള്ള സേവനങ്ങളും ലഭ്യമാണ്.
വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യുന്ന സൗകര്യം യാത്രക്കാർക്ക് ലഭ്യമാണ്. ഈ സേവനം ഉപയോഗിക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് ആറ് മണിക്കൂർ മുമ്പെങ്കിലും ബുക്ക് ചെയ്യണം. Home Check-In ലഭ്യമാണ്, എമിറേറ്റ്സ്, ഫ്ലൈദുബായ്, കുവൈറ്റ് എയർവേസ്, സൗദി എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ആണ് ഈ സേവനം നൽകുന്നത്. മറ്റ് എയർലൈനുകൾക്ക് ലഗേജ് ശേഖരണം മാത്രമാണ് നൽകുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം, നാല് ബാഗുകൾ വരെ 249 ദിർഹം മുതലാണ് നിരക്ക്.
സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഇമിഗ്രേഷൻ വേഗത്തിലാക്കാം. ഇവിടെ ബയോമെട്രിക് സാങ്കേതികവിദ്യയും മുഖം തിരിച്ചറിയലും ഉപയോഗിച്ച് നടപടിക്രമങ്ങൾ സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കുന്നു. DXB-യിലെ സ്മാർട്ട് ഗേറ്റുകൾക്ക് യോഗ്യതയുള്ള, രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വേഗത്തിൽ കടന്നുപോകാൻ കഴിയും. സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത gdrfad.gov.ae എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.
തിരക്കേറിയ സമയങ്ങളിൽ ലഗേജ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. വീട്ടിലിരുന്ന് ബാഗുകൾ തൂക്കിനോക്കുന്നത് അവസാന നിമിഷത്തെ റീപാക്കിംഗ് അല്ലെങ്കിൽ അധിക ലഗേജ് ഫീസ് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും