fines and service fees in easy installments;യുഎഇയിൽ സർക്കാർ പിഴകളും സേവന ഫീസുകളും എളുപ്പ ഗഡുക്കളായി അടയ്ക്കാൻ പുതിയ സംവിധാനം കൂടി

fines and service fees in easy installments:യുഎഇയിൽ സർക്കാർ സേവന ഫീസുകളും പിഴകളും അടയ്ക്കുന്നത് ഇപ്പോൾ എളുപ്പമായി. ഫെഡറൽ ഗവൺമെന്റ് പേയ്‌മെന്റുകൾ ഫ്ലെക്സിബിൾ പ്രതിമാസ തവണകളായി അടയ്ക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിനായി ടാബി ( Tabby )യുമായി പങ്കാളിത്തത്തിലേർപ്പെട്ടതായി ധനകാര്യ മന്ത്രാലയം (MoF) ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ സഹകരണമാണിത്.

പുതിയ സേവനത്തിന് കീഴിൽ, ടാബി മുഴുവൻ പേയ്‌മെന്റും അതത് സർക്കാർ സ്ഥാപനവുമായി മുൻകൂറായി തീർക്കും, അതേസമയം ഉപഭോക്താക്കൾ സമ്മതിച്ച കാലയളവിൽ തവണകളായി ടാബിക്ക് തിരിച്ചടയ്ക്കുമെന്ന് MoF ഒരു പ്രസ്താവനയിൽ പറഞ്ഞു.

ജനപ്രിയമായ “ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ” എന്ന മാതൃകയെ അടിസ്ഥാനമാക്കിയുള്ള ഈ സേവനം, എല്ലാ ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക പ്രതിബദ്ധതകൾ കൂടുതൽ വഴക്കത്തോടെ കൈകാര്യം ചെയ്യാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഗഡു സേവനം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രം നൽകേണ്ട ഉയർന്ന മത്സരാധിഷ്ഠിത കമ്മീഷൻ നിരക്കുകൾ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zVon

Uae lottery;യുഎഇ ലോട്ടറിയിൽ പ്രവാസികളെ ഇനി ലക്കി ഡേ ആണ്; 100 മില്യൻ നേടാൻ അവസരം!!അവസാന നറുക്കെടുപ്പ് ഉടൻ

uae lottery: ദുബായ്: യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിൽ ഉടൻ പ്രധാന മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സമ്മാന തട്ടുകളും പരിഷ്കരിച്ച വിജയ ഫോർമാറ്റുകളും ഉടൻ പ്രഖ്യാപിക്കും. പുതിയ രൂപത്തിലുള്ള ലക്കി ഡേ ഗെയിം അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ, Dh100 മില്യൺ (10 കോടി ദിർഹം) ജാക്ക്‌പോട്ടിൽ വിജയിക്കാൻ കളിക്കാർക്ക് ടിക്കറ്റുകൾ നേടാനുള്ള അവസാന അവസരമാണിത്. രാജ്യത്തെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഇതിനുമുമ്പ് ഒരിക്കൽ മാത്രമാണ് ഒരാൾക്ക് ലഭിച്ചിട്ടുള്ളത്. ഈ ലോട്ടറിയുടെ ടിക്കറ്റ് വിൽപ്പന നവംബർ 29 ശനിയാഴ്ച അവസാനിക്കും. ലക്കി ഡേ ഒരു ദ്വൈവാര ലൈവ് ഡ്രോ (രണ്ടാഴ്ചയിലൊരിക്കൽ) ആണ്. Dh50 ടിക്കറ്റിന് കളിക്കാർ ഏഴ് നമ്പറുകൾ തെരഞ്ഞെടുക്കണം. എത്ര നമ്പറുകൾ ഒത്തുപോകുന്നു എന്നതിനനുസരിച്ച് Dh100 മുതൽ Dh100 മില്യൺ വരെയാണ് സമ്മാനങ്ങൾ.

ഇതുവരെ, 29 വയസ്സുള്ള ഇന്ത്യൻ പ്രവാസിയായ അനിൽകുമാർ ബോള എന്ന ഒരൊറ്റ കളിക്കാരൻ മാത്രമാണ് ഏഴ് നമ്പറുകളും ഒപ്പിച്ച് Dh100 മില്യൺ നേടി ജീവിതം മാറ്റിമറിച്ചത്. ലോട്ടറി ആരംഭിച്ച ശേഷം 25 നറുക്കെടുപ്പുകളിലായി 1,00,000-ത്തിലധികം വിജയികളെ സൃഷ്ടിക്കുകയും Dh147 മില്യണിലധികം സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചത്തെ നറുക്കെടുപ്പ് ഒരു വഴിത്തിരിവായേക്കാം എന്ന് ലോട്ടറി ഓപ്പറേറ്റർ പങ്കെടുത്തവരെ ഓർമ്മിപ്പിച്ചു

Watsapp new update: ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update:ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.

Dubai Airport Winter Rush Guide Travel Alert:പ്രവാസികളെ…നീണ്ട വാരാന്ത്യങ്ങൾ വരാൻ പോകുന്നു തിരക്കിൽ പെടാതിരിക്കാൻ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക

Dubai Airport Winter Rush Guide Travel Alert:യുഎഇ: ഡിസംബർ മാസത്തിൽ യുഎഇയിലെ ദേശീയ ദിനവും ശൈത്യകാല അവധിയും പ്രമാണിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം , സായിദ് അന്താരാഷ്ട്ര വിമാനത്താവളം ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ തിരക്കേറിയ യാത്രാ കാലയളവാണ് അധിക‍ൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ മാസത്തിൽ 2.3 ദശലക്ഷത്തിലധികം യാത്രക്കാർ ഇവിടെ നിന്നും പുറപ്പെടും എന്നും 2.5 ദശലക്ഷത്തിലധികം യാത്രക്കാർ ഈ വിമാനത്താവളങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ഈ സമയങ്ങളിൽ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നവർ ആണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.യാത്രക്കായി തയ്യാറെടുക്കുന്നവർ കൃത്യസമയം പാലിക്കുന്നതും ഓൺലൈൻ ചെക്ക്-ഇൻ ചെയ്യുന്നതും നല്ലതായിരിക്കും. എമിറേറ്റ്സ് പോലുള്ള പ്രധാന വിമാനക്കമ്പനികൾ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്താൻ യാത്രക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട്

വിമാനത്താവളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് നിർദേശം അധികൃതർ നൽകുന്നുണ്ട്. റോഡ് ബ്ലോക്കുകൾ ഒഴിവാക്കാൻ ദുബായ് മെട്രോ പോലുള്ള സ്മാർട്ട് ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് എത്താൻ ശ്രമിക്കണം. തിരക്കേറിയ സമയങ്ങളിൽ ദുബായ് എയർപോർട്ടിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക് സാധാരണമാണ്. ദുബായ് മെട്രോയുടെ റെഡ് ലൈൻ ടെർമിനൽ 1, ടെർമിനൽ 3 എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അതിനാൽ കഴിയുന്നത് മെട്രോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും എന്ന് അധികൃതർ പറയുന്നു. മെട്രോയുടെ പ്രവർത്തന സമയം പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ-വ്യാഴം) രാവിലെ 5 മുതൽ അർദ്ധരാത്രി വരെയാണ്. കൃത്യമായ സമയങ്ങൾക്കായി RTA വെബ്സെെറ്റ് സന്ദർശിക്കാവുന്നതാണ്. RTA ടാക്സികൾ അല്ലെങ്കിൽ കരീം, ഊബർ പോലുള്ള സേവനങ്ങളും ലഭ്യമാണ്.

വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യുന്ന സൗകര്യം യാത്രക്കാർക്ക് ലഭ്യമാണ്. ഈ സേവനം ഉപയോഗിക്കാൻ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് ആറ് മണിക്കൂർ മുമ്പെങ്കിലും ബുക്ക് ചെയ്യണം. Home Check-In ലഭ്യമാണ്, എമിറേറ്റ്സ്, ഫ്ലൈദുബായ്, കുവൈറ്റ് എയർവേസ്, സൗദി എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ആണ് ഈ സേവനം നൽകുന്നത്. മറ്റ് എയർലൈനുകൾക്ക് ലഗേജ് ശേഖരണം മാത്രമാണ് നൽകുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം, നാല് ബാഗുകൾ വരെ 249 ദിർഹം മുതലാണ് നിരക്ക്.

സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് ഇമിഗ്രേഷൻ വേഗത്തിലാക്കാം. ഇവിടെ ബയോമെട്രിക് സാങ്കേതികവിദ്യയും മുഖം തിരിച്ചറിയലും ഉപയോഗിച്ച് നടപടിക്രമങ്ങൾ സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കുന്നു. DXB-യിലെ സ്മാർട്ട് ഗേറ്റുകൾക്ക് യോഗ്യതയുള്ള, രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് വേഗത്തിൽ കടന്നുപോകാൻ കഴിയും. സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷനുള്ള യോഗ്യത gdrfad.gov.ae എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.

തിരക്കേറിയ സമയങ്ങളിൽ ലഗേജ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. വീട്ടിലിരുന്ന് ബാഗുകൾ തൂക്കിനോക്കുന്നത് അവസാന നിമിഷത്തെ റീപാക്കിംഗ് അല്ലെങ്കിൽ അധിക ലഗേജ് ഫീസ് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *