weather alert in uae; യുഎഇയിൽ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യത: കടൽ പ്രക്ഷുബ്ധമാകും; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ മുന്നറിയിപ്പ്
weather alert in uae;യുഎഇയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും പ്രക്ഷുബ്ധമായ കടലും കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ, പ്രത്യേകിച്ച് പടിഞ്ഞാറ് ദിശയിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും ചില സമയങ്ങളിൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെ 1 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് വൈകുന്നേരം 6 മണി വരെ നീണ്ടുനിൽക്കും. പുറം ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ഇന്ന് രാവിലെ ഫുജൈറയിലും ഖോർഫക്കാനിലും മറ്റ് ചിലയിടങ്ങളിലും നേരിയ മഴ പെയ്തിരുന്നു. തിങ്കളാഴ്ച കിഴക്കൻ തീരത്ത് ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും പ്രതീക്ഷിക്കാം. കിഴക്കൻ തീരത്ത്, താഴ്ന്ന മേഘങ്ങൾ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കിഴക്കോട്ടും തെക്കോട്ടും ഉച്ചയോടെ മഴ പെയ്തേക്കും. അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 41 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. പർവതങ്ങളിൽ ഈർപ്പം 15 ശതമാനം വരെ താഴും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)