Vistara airline; വെറും 1,578 രൂപ മുതല്‍ വിമാന ടിക്കറ്റ്;അതിഗംഭീര ഓഫർ;ഫ്രീഡം സെയിലുമായി എയർലൈൻ
Vistara airline; സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം സെയിലുമായി പ്രത്യേക ഓഫറുമായി വിസ്താര എയർലൈൻസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. അന്താരാഷ്ട്ര യാത്രാ നിരക്കുകളിൽ ദില്ലിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റിന് 11,978 രൂപ മുതലാണ് തുടങ്ങുന്നത്. പ്രീമിയം എക്കണോമി റേഞ്ചിൽ നിരക്കുകൾ തുടങ്ങുന്നത് 13,978 രൂപ മുതലാണ്. ഇതേ യാത്രയ്ക്ക് ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയാണ്. അബുദാബി, ബാലി, ബാങ്കോക്ക്, കൊളംബോ, ദമ്മാം, ധാക്ക, ദുബൈ, ദോഹ, ഫ്രാങ്ക്ഫർട്ട്, ഹോങ്കോങ്, ജിദ്ദ, കാഠ്മണ്ഡു, ലണ്ടൻ, മാലി, മൗറീഷ്യസ്, മസ്കറ്റ്, സിംഗപ്പൂർ, പാരിസ് എന്നീ അന്താരാഷ്ട്ര യാത്രകൾക്ക് നിരക്കിളവുണ്ട്. പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിൽ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വൺവേ ടിക്കറ്റിന് ഇക്കണോമി ക്ലാസിൽ 1,578 രൂപയാണ് നിരക്ക്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കണോമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നൽകേണ്ടത്. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായി ഓഗസ്റ്റ് 15ന് രാത്രി 11.59 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. വിസ്താര എയർലൈൻസിൻറെ www.airvistara.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിസ്താരയുടെ ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയോ വിസ്താര എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ, വിസ്താര കോൾ സെൻററുകൾ, ഓൺലൈൻ ട്രാവൽ ഏജൻസികൾ, ട്രാവൽ ഏജൻറുകൾ എന്നിവ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ മാത്രമേ നിരക്ക് ഇളവ് ലഭിക്കൂ. ഫ്രീഡം സെയിൽ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ നോൺ റീഫണ്ടബിൾ ആണ്.
Comments (0)