Vehicle checkup; ഈ എമിറേറ്റിൽ ചെറുവാഹനങ്ങൾക്ക് സൗജന്യ പരിശോധന സേവനങ്ങൾ
അബുദാബി പോലീസിൻ്റെ ജനറൽ കമാൻഡും ADNOC ഡിസ്ട്രിബ്യൂഷനും സംയുക്തമായി ചേർന്ന് വേനൽക്കാലത്ത് ചെറുവാഹനങ്ങൾക്കായി സൗജന്യ പരിശോധന സേവനം ആരംഭിച്ചിട്ടുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ADNOC ഡിസ്ട്രിബ്യൂഷൻ്റെ സേവനകേന്ദ്രങ്ങളിലും വാഹന പരിശോധനാ കേന്ദ്രങ്ങളിലുമായി 12 സ്ഥലങ്ങളിലാണ് എഞ്ചിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, കൂളൻ്റ്, എയർ ഫിൽട്ടറുകൾ എന്നിവയുടെ സൗജന്യ പരിശോധന സേവനങ്ങൾ ലഭ്യമാകുക.
വേനൽക്കാലത്ത് ഡ്രൈവർമാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
Comments (0)