Posted By Nazia Staff Editor Posted On

Union Budget 2024;തൊഴിൽ സാധ്യത വര്‍ധിക്കും, ചെറുകിട വ്യവസായങ്ങൾക്ക് നേട്ടമാകും’; ബജറ്റിൽ പ്രതികരണവുമായി ഗൾഫ് പ്രവാസികൾ

Union Budget 2024;കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിച്ച 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ കുറിച്ച് പ്രതികരണവുമായി ഗൾഫ് പ്രവാസികൾ രംഗത്ത് വന്നിരിക്കുകയാണ്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുള്ള ധനമന്ത്രിയുടെ പരാമര്‍ശങ്ങളാണ് ഗൾഫ് മേഖലയിലെ എൻആര്‍ഐ ബിസിനസുകാരിൽ പ്രതീക്ഷ പകരുന്നത്. നാല് കോടി വരുന്ന യുവജനങ്ങൾക്കായി തൊഴിലിനും സ്കിൽ പ്രോഗ്രാമുകൾക്കുമായി 2 ലക്ഷം കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആദ്യമായി തൊഴിൽ നേടുന്ന വ്യക്തികൾക്കും യുവതികൾക്കും നല്‍കുന്ന ഇൻസെൻ്റീവുകൾ, ഇൻ്റേൺഷിപ്പുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മുദ്ര ലോൺ ലിമിറ്റ് 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി വര്‍ധിപ്പിച്ചത് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ അഥവാ എംഎസ്എംഇ മേഖലക്ക് നേട്ടമാകുമെന്നാണ് കണക്കുകൂട്ടൽ. തൊഴിൽ മേഖലയുടെ വളര്‍ച്ചക്കും ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചക്കും പുതിയ നീക്കങ്ങൾ സഹായിക്കുമെന്നാണ് പ്രവാസി ബിസിനസുകാരുടെ അഭിപ്രായം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സര്‍ക്കാരിൻ്റെ ഈ നീക്കം തൊഴിൽ സാധ്യത വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ചു കൊണ്ടാണ്. അതുപോലെ ഗ്രാമീണ വ്യവസായങ്ങൾക്കും എംഎസ്എംഇ മേഖലക്കുമെല്ലാം ഇതിലൂടെ പിന്തുണ ലഭിക്കുമെന്നും ജിഎംബിഎഫ് ഗ്ലോബൽ ദുബായ് പ്രസിഡൻ്റ് ഡോ. സുനിൽ മഞ്ജരേക്കര്‍ വ്യക്തമാക്കി.കൂടുതൽ മികച്ച ക്രെഡിറ്റ് ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതും ടെക്നോളജി സപ്പോര്‍ട്ട് നൽകുന്നതും മുദ്ര ലോൺ ലിമിറ്റ് വര്‍ധിച്ചതും ചൂണ്ടിക്കാട്ടിയാണ് ഡോ. സുനിൽ മ‍ഞ്ജരേക്കര്‍ ഇക്കാര്യം പറഞ്ഞത്. ഗ്രാമീണ വികസനത്തിനായി 2.66 ലക്ഷം കോടി വകയിരുത്തിയതും നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മഹാരാഷ്ട്ര തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ഇന്ത്യയിലെ വളര്‍ച്ചയും ട്രേഡ് ഡെവലപ്മെൻ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫോറമാണ് ഗൾഫ് മഹാരാഷ്ട്ര ബിസിനസ് ഫോറം അഥവാ ജിഎംബിഎഫ്. ഏകദേശം പത്തു വര്‍ങ്ങൾക്ക് മുമ്പാണ് ജിഎംബിഎഫ് സ്ഥാപിതമായത്.

വിങ്സ് വേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് പാര്‍ട്ട്ണറും കോ-ഫൗണ്ടറുമായ ശാകിര്‍ കാന്തവാല വിദ്യഭ്യാസ മേഖലക്കും നൈപുണ്യ വികസന മേഖലക്കും വേണ്ടിയുള്ള സര്‍ക്കാരിൻ്റെ സ്ഥിരതയാര്‍ന്ന നിക്ഷേപം വളരെയധികം അത്യാവശ്യമുള്ള ഒന്നായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. രാജ്യത്ത് തൊഴിൽ അന്വേഷിക്കുന്നതിനും കരിയര്‍ കെട്ടിപ്പടുക്കുന്നതിനും വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ശാകിര്‍ കാന്തവാല സംസാരിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഉൽപ്പദാന ശേഷിയിൽ പുതിയ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെയും കാര്യക്ഷമതയുള്ളതും സുതാര്യവുമായ റെൻ്റൽ ഹൗസിങ് മാര്‍ക്കറ്റുകൾക്കായി നയങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്ന് വ്യക്തമാക്കുന്നതിനെയും സ്വാഗതം ചെയ്യുകയാണ് ഹാൻസ്ഗ്രോഹ് ഇന്ത്യ എംഡിയായ ഗൗരവ് മൽഹോത്ര. ഈ നീക്കത്തിലൂടെ ഹൗസിങ് മേഖലയിലും സമാനമായ മറ്റു വ്യവസായ മേഖലകളിലും വളര്‍ച്ചയുണ്ടാക്കുമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അതേ സമയം, മൂലധന നേട്ട നികുതിയിൽ വരുത്തുന്ന വര്‍ധനവ് അൽപ്പം നിരാശപ്പെടുത്തുന്നതാണെന്നും ഗൗരവ് മൽഹോത്ര വ്യക്തമാക്കി. ജര്‍മ്മൻ ഹാൻസ്ഗ്രോഹ് ഗ്രൂപ്പിൻ്റെ അനുബന്ധ കമ്പനിയായി 2016 മുതൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹാൻസ്ഗ്രോഹ് ഇന്ത്യ.ആഭ്യന്തര സ്ഥാപനങ്ങളിലെ ഉന്നത വിദ്യഭ്യാസത്തിനുള്ള ലോൺ 10 ലക്ഷമാക്കി വര്‍ധിച്ചിപ്പിച്ചത് നല്ല കാര്യമാണെന്ന് ജിബിഎഫ് മിഡിൽ ഈസ്റ്റ് ചെയര്‍മാൻ ചന്ദ്രശേഖര്‍ ഭാട്ടിയ വ്യക്തമാക്കി. അതേ സമയം, 30 ശതമാനം ആദായ നികുതി സ്ലാബ് 20 ലക്ഷത്തിലധികം വരുമാന മുകളിലുള്ളവര്‍ക്ക് ആണ് വേണ്ടതെന്ന് ചന്ദ്രശേഖര്‍ ഭാട്ടിയ അഭിപ്രായപ്പെട്ടു. നിലവിൽ ഇത് 15 ലക്ഷം രൂപയാണ്. ഈ മാറ്റം വരുത്തിയാൽ മധ്യവര്‍ഗത്തിൻ്റെ കയ്യിൽ കൂടുതൽ കാശുണ്ടാകുമെന്ന് പറഞ്ഞ ഭാട്ടിയ, ഗോൾഡ് ഡ്യൂട്ടി 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത് പ്രവാസി കുടുബങ്ങളെ സന്തോഷിപ്പിക്കുമെന്ന് പറഞ്ഞു. സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണ്ണ കള്ളക്കടത്ത് കുറക്കാൻ സഹായിക്കുമെന്നാണ് അൽ മായ ഗ്രൂപ്പ് ഡയറക്ടറും പാര്‍ട്ട്ണറുമായ കമൽ വചനി അഭിപ്രായപ്പെട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *