UAE Work permit Residency Visa: 30 ദിവസത്തില്‍ ലഭിക്കുന്ന വിസകള്‍ ഇനി അഞ്ചു നാള്‍ക്കകം; പുതിയ സംവിധാനവുമായി യുഎഇ
UAE Work permit Residency Visa:അബുദാബി: യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും പുതിയ റെസിഡന്‍സി വിസ അടിക്കാനും ഒരു മാസക്കാലം കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. അഞ്ചു ദിവസം കൊണ്ട് ഇവ ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനം നിലവില്‍ വന്നു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ നടപ്പിലാക്കുന്ന ബണ്ടില്‍ പ്ലാറ്റ്‌ഫോമിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതോടെയാണ് ഇത്.
70 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ബിസിനസ്സ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഫെഡറല്‍ ഏജന്‍സികളും സഹകരിച്ച് ഒരുക്കിയ വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദുബായില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. വര്‍ക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം ആറ് ലക്ഷം കമ്പനികള്‍ക്കും 70 ലക്ഷത്തിലധികം തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. മൂന്നാം ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
വര്‍ക്ക് ബണ്ടില്‍ മൊബൈല്‍ ആപ്പ് ഉടന്‍
കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ വര്‍ക്ക് ബണ്ടിലിന്റെ വെബ്‌സൈറ്റ് (workinuae.ae) വഴി മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. താമസിയാതെ ഇതിന്റെ ഒരു മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ എവിടെ വച്ചും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുങ്ങും. ബണ്ടില്‍ വര്‍ക്ക് വന്നതോടെ എട്ട് തരം വര്‍ക്ക് പെര്‍മിറ്റ്, റെസിഡന്‍സി നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഒരു പ്ലാറ്റ്‌ഫോമിലേക്ക് ചുരുങ്ങി. വര്‍ക്ക് ബണ്ടില്‍ വഴി ഒരു നടപടിക്രമം പലവട്ടം ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാവും എന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. പുതിയ ജീവനക്കാര്‍ക്കുള്ള വിവിധ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്തു.
Comments (0)