Uae traffic alert;ദുബൈ: T100 ട്രയാത്‌ലോണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍ (T100 Triathlon World Tour ) നടക്കുന്നതിനാല്‍ നാളെ ദുബൈയിലെ നാലു റോഡുകളില്‍ ഗതാഗതക്കുരുക്കുണ്ടാകും. ജുമൈറ സ്ട്രീറ്റ്, അല്‍ അത്തര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ് (Jumeirah Street, Al Athar Street, Al Hadiqa Street, Al Meydan Street) എന്നിവിടങ്ങളില്‍ രാവിലെ 6.30 മുതല്‍ 9 വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ 4.00 വരെയും വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTI) എക്‌സില്‍ പ്രഖ്യാപിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വാഹനമോടിക്കുന്നവരോട് അവരുടെ യാത്രകള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യാനും ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കാനും ശ്രദ്ധയോടെ ലക്ഷ്യസ്ഥാനത്ത് എളുപ്പത്തില്‍ എത്തിച്ചേരാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.
T100 ട്രയാത്ത്‌ലണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെയും മറ്റന്നാളും (നവംബര്‍ 16, 17) ആണ് നടക്കുന്നത്. കൂടാതെ 2024 T100 ട്രയാത്ത്‌ലോണ്‍ വേള്‍ഡ് ടൂര്‍ കലണ്ടര്‍ അതിന്റെ ഉദ്ഘാടന സീസണും ഇതോടെ പൂര്‍ത്തിയാകും.