UAE traffic alert ;യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ഈ റൂട്ടിലേക്ക് പോകേണ്ട; യുഎഇയിലെ പ്രധാന റോഡ് ഇന്നുമുതൽ അടച്ചിടും
UAE traffic alert :അബുദാബി ∙ അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിന്റെ ഇടത് പാതകൾ നാളെ (17) മുതൽ ഭാഗികമായി അടച്ചിടും. അര്‍ധരാത്രി 12 മുതൽ 18 ന് അർധരാത്രി 12 വരെയാണ് അടച്ചിടുക. ഇരു ദിശകളിലും പാതകൾ അടയ്ക്കും. സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റിലെ മറ്റൊരു പാതയും ശനിയാഴ്ച അർധരാത്രി 12 മുതൽ 19 ന് രാവിലെ 6 വരെ അടയ്ക്കുന്നതാണ്. ചുവപ്പ്, നീല എന്നീ നിറങ്ങളിൽ പ്രത്യേകം അടയാളപ്പെടുത്തിയ പാതകളാണ് അടയ്ക്കുക. അതേസമയം പച്ചയിലുള്ളവ ഇതിലുൾപ്പെടില്ല.
Comments (0)