Uae traffic alert;ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട്
Uae traffic alert;റോഡ് സുരക്ഷ ഉറപ്പാക്കാനായി ദുബൈ പൊലിസ് സൈലന്റ് റഡാര്‍ സ്ഥാപിക്കുന്നു. മുന്‍കാല റഡാറുകളെപ്പോലെ ഇവയില്‍ ഫഌഷ് സംവിധാനം ഉണ്ടാകില്ല. സീറ്റ് ബെല്‍റ്റ് ധരിക്കുക, യാത്രയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, എന്നിങ്ങനെ ശരിയായ സുരക്ഷാ സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ നീക്കം. അമിത വേഗത മാത്രമല്ല കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അതേസമയം സൈലന്റ് റഡാറുകള്‍ എപ്പോള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബൈയില്‍ വ്യത്യസ്ത റഡാറുകള്‍ റോഡില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് പറയുന്നു. നിയമവിരുദ്ധമായ യു-ടേണുകളും മറ്റു ട്രാഫിക് നിയമലംഘനങ്ങളും പിടികൂടും. റോഡുകളിലെ റഡാറുകള്‍ക്ക് റോഡിന്റെ ഇരു വശവും മാത്രമല്ല ഹൈവേയിലെ ആറ് പ്രധാന പാതകളും നിരീക്ഷിക്കാന്‍ കഴിയും. ഈ റഡാറുകള്‍ പ്രകാരം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചാല്‍ പോലും അമിത വേഗതയും മറ്റു നിയമലംഘനങ്ങളും കണ്ടെത്താം.
ട്രാഫിക് നിയന്ത്രണ കേന്ദ്രങ്ങള്‍
റഡാറുകള്‍ മാത്രമല്ല ദുബൈ പൊലിസ് കമാന്‍ഡ് കണ്‍ട്രോളിലെ സ്‌ക്രീനുകളും റോഡുകള്‍ നിരീക്ഷിക്കും. ദുബൈ പൊലിസ് കമാന്‍ഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്. റോഡില്‍ എന്തെങ്കിലും ട്രാഫിക് ബ്ലോക്ക് ഉണ്ടോയെന്നും, അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും, ഏതെങ്കിലും ഡ്രൈവര്‍ക്ക് സഹായം ആവശ്യമുണ്ടോ എന്നെല്ലാം ക്യാമറകളിലൂടെ കമാന്‍ഡ് സെന്ററിലെ സ്‌ക്രീനുകളില്‍ കണ്ടെത്താം.
ദുബൈ പൊലിസിന്റെ ബോധവല്‍ക്കരണ വിഭാഗം ഡ്രൈവര്‍മാരെ സുരക്ഷിത അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍കരിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങള്‍ക്ക് 400 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നത്. ഡ്രൈവര്‍മാര്‍ക്കധികവും റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെവിടെ എന്നറിയാമെന്നും, അതനുസരിച്ച് വേഗത ക്രമീകരിക്കുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുവെന്നും പൊലിസ് സമ്മതിക്കുന്നു. ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുന്നതിനേക്കാള്‍ സുരക്ഷിതമായ ഡ്രൈവിംഗ് വേഗത ഉറപ്പാക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം.
Comments (0)