UAE Taxi fare; യുഎഇ ഇന്ധന വില: പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ചു
ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക് ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഈ നിരക്ക് ജൂലൈ മാസം മുഴുവൻ ബാധകമാണ്. ജൂണിലെ നിരക്കിനെ അപേക്ഷിച്ച് ലീറ്ററിന് 15 ഫിൽസ് വരെയാണ് ഇന്ധനവില കുറച്ചത്. ജൂലൈ മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.99 ദിർഹം ആയിരിക്കും. അതേസമയം, സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.88 ദിർഹം വിലവരും.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.80 ദിർഹവും ഡീസലിന് ലിറ്ററിന് 2.89 ദിർഹവുമാണ് നിരക്ക്. ജൂലൈയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 7.14 ദിർഹം മുതൽ 11.11 ദിർഹം വരെ കുറവുണ്ടായിരിക്കും.
Comments (0)