UAE Road closure; യുഎഇയിലെ ഈ റോഡ് ഒരുമാസക്കാലം അടച്ചിടും
ഒരുമാസക്കാലത്തോളം അൽ ഐനിലെ നഹ്യാൻ ദ ഫസ്റ്റ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഒരുവശത്തേക്ക് മാത്രം അടച്ചിടുകയും മറുവശത്ത് ഗതാഗതം അനുവദിക്കുകയും ചെയ്യും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ജൂലൈ 14 മുതൽ ആഗസ്റ്റ് 10 ശനിയാഴ്ചവരെയാണ് റോഡിൽ ഭാഗികമായി നിയന്ത്രണമെന്ന് അബൂദബി മൊബിലിറ്റി അതോറിറ്റി അറിയിച്ചു. ജൂലൈ 14 മുതൽ ആഗസ്റ്റ് നാലുവരെ അൽ ഐനിലെ ശഖബൂത് ബിൻ സുൽത്താൻ സ്ട്രീറ്റ് ഭാഗികമായി അടച്ചിടും. ഒരുവശത്തേക്ക് മാത്രമാണ് ഇവിടെയും ഗതാഗത നിയന്ത്രണം.
Comments (0)