Posted By Ansa Staff Editor Posted On

UAE Ramadan; യുഎഇയിൽ റമദാൻ എപ്പോഴായിരിക്കും? തീയതി ഉൾപ്പടെ പുറത്ത് വിട്ട് അസ്ട്രോണമി സൊസൈറ്റി

UAE Ramadan; പുണ്യമാസമായ റമദാന് ഇനി നാല് മാസങ്ങൾ മാത്രം ബാക്കി. റമദാനിൻ്റെ കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. റമദാൻ തീയതികൾ പ്രവചിക്കാൻ സഹായിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ അഞ്ചാമത്തെ മാസമായ ജുമാദ അൽ അവ്വലിൻ്റെ ആരംഭം സൂചിപ്പിക്കുന്ന ചന്ദ്രക്കല 2024 നവംബർ 3 ന് ദൃശ്യമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചന്ദ്രക്കല, റമദാൻ ആരംഭം പ്രവചിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നതനുസരിച്ച്, മിക്കവാറും 2025 മാർച്ച് 1 ന് റമദാൻ ആരംഭിക്കും എന്നാണ്. എന്നിരുന്നാലും, കൃത്യമായ സമയം, ചന്ദ്രദർശനത്തെ ആശ്രയിച്ചിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *