Posted By greeshma venugopal Posted On

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ; എഐ സേവനം ഉപയോ​ഗിക്കും

ക്രിമിനൽ കേസ് നടപടിക്രമങ്ങൾ 100% വേഗത്തിലാക്കാൻ ഒരുങ്ങി യുഎഇ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, മെറ്റാവേഴ്സ് തുടങ്ങി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ക്രിമിനൽ കേസ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്താണ് സേവനത്തിന് വേഗം കൂട്ടുക. നീതിന്യായ വ്യവസ്ഥയിലുടനീളം കൃത്യത, സുരക്ഷ, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ക്രിമിനൽ കേസ് പൂർത്തിയാക്കുന്നതിന് ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യം. പരാതികൾ വിലയിരുത്തുക, തെളിവുകൾ വിശകലനം ചെയ്യുക, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ പുതിയ എഐ സംവിധാനം ഉപയോഗിക്കുന്നതോടെ പ്രോസിക്യൂട്ടർക്ക് കേസ് അതിവേഗം പൂർത്തിയാക്കാനാകുമെന്ന് യുഎഇ അറ്റോർണി ജനറൽ ഓഫീസിലെ ചീഫ് പ്രോസിക്യൂട്ടർ ചാൻസലർ സലീം അൽ സാബി പറഞ്ഞു.

അബുദാബിയിൽ നടന്ന ഗവേണൻസ് ഓഫ് എമർജിങ് ടെക്നോളജീസ് ഉച്ചകോടിയിലാണ് പ്രഖ്യാപനം. പബ്ലിക് പ്രോസിക്യൂഷന്റെ 2045 റോഡ്മാപ്പിന്റെ ഭാഗമാണിത്. അന്വേഷണങ്ങൾ ഡിജിറ്റലൈസ് ചെയ്യുക, തെളിവുകൾ സുരക്ഷിതമാക്കാൻ ബ്ലോക്ക്ചെയിൻ ഉപയോഗിക്കുക, വെർച്വൽ ക്രൈം സീൻ സിമുലേഷനുകൾ ആരംഭിക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പരാതി ഫയൽ ചെയ്യുന്നതു മുതൽ തീർപ്പാക്കുന്നതുവരെ നിയമ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നിർമിത ബുദ്ധി ഉൾപ്പെടുത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *