ഇത് വമ്പന്‍ ഓഫർ.. സമ്മർ സർപ്രൈസുമായി യുഎഇ; വരുന്നത് വൻ വിലക്കുറവും ഓഫറുകളും
കടുത്ത ചൂടിലും വമ്പൻ ഓഫറുകളുമായി സമ്മർ സർപ്രൈസ് സഞ്ചാരികളെ കാത്തിരിക്കുന്നു. ഹോട്ടലുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വമ്പൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കും ഇപ്പോൾ കുറവാണ്. നാട്ടിലേക്കുള്ള യാത്രാ നിരക്ക് കൂടുതലായതിനാൽ ദുബായിൽ തന്നെ തങ്ങുന്ന പ്രവാസികൾക്ക് ഇത് മികച്ച അവസരമാണ്. ഒരുപാട് പണം ചെലവഴിക്കാതെ ഹോട്ടൽ മുറികൾ മിതമായ നിരക്കിൽ ലഭിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഒരിക്കലെങ്കിലും താമസിക്കണം എന്ന് ആഗ്രഹിക്കുന്ന അത്യാഡംബര ഹോട്ടലുകൾ പോലും ഈ സീസണിൽ ഇടത്തരക്കാർക്കും കയ്യെത്തും ദൂരത്താണ്. ബീച്ചുകളിലും മരുഭൂമികളിലും ഒട്ടേറെ ആഘോഷങ്ങൾ ദിവസേനയുണ്ട്. ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ മേൽനോട്ടത്തിലാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക പാക്കേജുകളുണ്ട്. മുതിർന്നവർക്കൊപ്പം എത്തുന്ന കുട്ടികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പ്രവേശനം സൗജന്യമാണ്. ലെഗോ ലാൻഡ് ദുബായ്, മാഡം തുസാദ്സ് വാക്സ് മ്യൂസിയം ദുബായ്, എക്സ് – സ്ട്രൈക്, ദ് വ്യൂ അറ്റ് ദ് പാം എന്നിവയുൾപ്പെടെ പ്രശസ്ത ആകർഷണ കേന്ദ്രങ്ങളിലെല്ലാം കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
റസ്റ്ററന്റുകൾ, വാട്ടർ പാർക്കുകൾ എന്നിവിടങ്ങളിൽ ഒരാൾക്കു പ്രവേശന പാസ് വാങ്ങുമ്പോൾ മറ്റൊന്ന് സൗജന്യമായി ലഭിക്കും. 7000ൽ അധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ക്ലാസിക് സിനിമകൾ മുതൽ കൊതിയൂറും ഭക്ഷണം വരെ ഒരുക്കി ആഘോഷങ്ങൾക്ക് അരങ്ങൊരുക്കുകയാണ് ദുബായ്. വൈൽഡ് വാദി വാട്ടർ പാർക്ക്, ദ് ഗ്രീൻ പ്ലാനറ്റ്, റോക്സി സിനിമാസ്, ബുർജ് അൽ അറബ്, ദ് വ്യു അറ്റ് പാം ജുമൈറ എന്നിവിടങ്ങളിൽ വമ്പൻ ഓഫറുകളും ആഘോഷങ്ങളുമാണ് ദുബായ് ഹോൾഡിങ് പ്രഖ്യാപിച്ചത്.
ബുർജ് അൽ അറബ്
ലോകത്തിലെ തന്നെ ഏറ്റവും ആഡംബര ഹോട്ടലായ ബുർജ് അൽ അറബിനുള്ളിൽ കയറാനും 90 മിനിറ്റ് ചുറ്റിനടന്നു കാണാനും പ്രത്യേക പാക്കേജ് ലഭിക്കും. 24 കാരറ്റ് സ്വർണം പൂശിയ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും അവസരമുണ്ട്. ഒരാൾക്ക് 469 ദിർഹമാണ് നിരക്ക്.
ദ് വ്യു അറ്റ് പാം ജുമൈറ
ദുബായിലെ ആഡംബര നിരീക്ഷണ കേന്ദ്രമായ ദ് വ്യുവിൽ പ്രത്യേക ഓഫർ ലഭിക്കും. ഇറ്റാലിയൻ വിഭവങ്ങളുടെ രുചി വൈവിധ്യം ആസ്വദിക്കാൻ ഇവിടെ ലോലി റസ്റ്ററന്റ് തുറന്നു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ലഞ്ച് വിത്ത് എ വ്യു പാക്കേജും വൈകുന്നേരം 5 മുതൽ 7 വരെ സൺസെറ്റ് ഏർലി ഡിന്നർ ഓഫറുമാണ് ലഭിക്കുന്നത്.
Comments (0)