UAE Ministry of Health;ബാക്ക് ടു സ്‌കൂള്‍; രക്ഷിതാക്കള്‍ക്ക് നിര്‍ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
UAE Ministry of Health ;ദുബൈ:പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, തങ്ങളുടെ കുട്ടികളെ അധ്യയന വർഷത്തിന്റെ സുഗമമായ തയ്യാറെടുപ്പിന്നായി ആസൂത്രണം ചെയ്യാനും മുൻഗണന നൽകാനും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) രക്ഷിതാക്കളോട് അഭ്യർഥിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ജോലികളുടെ ലിസ്റ്റ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ സാമഗ്രികൾ മുൻകൂട്ടി വാങ്ങുക, കുട്ടിക്ക് സ്ഥിരമായ ഒരു ദിനചര്യ നിലനിർത്താൻ ഉറക്കത്തിനും പഠനത്തിനും കളിക്കുന്നതിനുമുള്ള സ്ഥിരമായ സമയങ്ങളുള്ള ദൈനംദിന ഷെഡ്യൂൾ സജ്ജീകരിക്കുക, വീട്ടിൽ സൗകര്യപ്രദവും ചെറിയതുമായ ഒരു പഠന ഇടം സൃഷ്ടിക്കുക, പുതിയ അധ്യയന വർഷത്തേക്കുള്ള പുതിയ വിവരങ്ങൾ സ്‌കൂളുമായോ അധ്യാപകരുമായോ പരിശോധിക്കുക, സ്‌കൂളിലേക്ക് തിരികെ പോകുന്നതിനുള്ള നല്ല പ്രചോദനത്തോടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ഇതിൽ പെടും.
പഠനത്തിനോ ഉറക്കത്തിനോതടസ്സമാകാത്ത പാഠ്യേതര പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുക, ആരോഗ്യകരമായ ലഞ്ച് ബോക്സ് എന്നിവ തയ്യാറാക്കാനും മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.സമീകൃത ലഞ്ച് ബോക്സ് പാക്ക് ചെയ്യുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഭക്ഷണത്തിൽ പുതിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ഉറപ്പാക്കണമെന്നും ഹോൾ ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്, ഹോൾ ഗെയ്ൻ പാസ്ത തുടങ്ങിയ മുഴുവൻ ധാന്യ ഉത്പന്നങ്ങൾ പ്രധാനപ്പെട്ടതാണെന്നുംമന്ത്രാലയം വ്യക്തമാക്കി.ഇൻഫ്ലുവൻസ എ, ബി എന്നിവക്കെതിരെ വാക്സിൻ സംരക്ഷണം നൽകുന്നതിനാൽ കുട്ടികൾ പുതിയ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകണമെന്നും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
Comments (0)