Posted By Nazia Staff Editor Posted On

Uae Ministry of Health ;യുഎഇയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പുതിയ സ്ക്രീനിങ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം

UAE Ministry of Health:ദു​ബൈ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ല​ബോ​റ​ട്ട​റി, ക്ലി​നി​ക്ക​ൽ പ​രി​​ശോ​ധ​ന​ക​ളു​​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ലൂ​ടെ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി റ​ഫ​റ​ൻ​സ് ല​ബോ​റ​ട്ട​റി​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ലൂ​ടെ​യും തു​ട​ക്ക​ത്തി​ലെ​യു​ള്ള ആ​രോ​ഗ്യ സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ര​ക്ത പ​രി​ശോ​ധ​ന, ജ​നി​ത​ക രോ​ഗ​നി​ർ​ണ​യം, മെ​റ്റാ​ബോ​ളി​ക്, എ​ൻ​ഡോ​​ക്രൈ​ൻ ഡി​സോ​ർ​ഡ​ർ, കേ​ൾ​വി വൈ​ക​ല്യ​ങ്ങ​ൾ, ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ൾ, മ​റ്റ്​ ഗു​രു​ത​ര വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​ക്കു​ള്ള സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്തെ എ​ല്ലാ പൊ​തു, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. അ​തോ​ടൊ​പ്പം കു​ഞ്ഞു​ങ്ങ​ളി​ലെ ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ ഡാ​റ്റ​ബേ​സ്​ ത​യാ​റാ​ക്കു​ക​യും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്യും.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്​ മു​ന്തി​യ പ​രി​ഗ​ണ​​ന ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധ ആ​രോ​ഗ്യ ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​ദാ​നം ചെ​യ്യു​ക​യു​മാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹു​സൈ​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ റാ​ന്ദ്​ പ​റ​ഞ്ഞു.

രോ​ഗ​പ്ര​തി​രോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത ശീ​ല​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി മി​ക​ച്ച ​ആ​രോ​ഗ്യ​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *