Posted By Nazia Staff Editor Posted On

Uae law:യുഎഇയിൽ പുതിയ ‘എൻക്രിപ്ഷൻ നിയമം’: ഡിജിറ്റൽ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യണം;എന്താണ് കാരണം?

Uae law;അബുദാബി: ജൂലൈ 30നാണ് യുഎഇ പുതിയ ‘എൻക്രിപ്ഷൻ നിയമം’ ഉണ്ടാക്കാൻ പോകുന്ന കാര്യം പ്രഖ്യാപിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

യുഎഇ സൈബർ സെക്യൂരിറ്റ് കൗൺസിൽ ചെയർമാൻ ഡ‍ോ. മൊഹമ്മദ് ഹമദ് എൽ-കുവൈത്തി മൂന്ന് പുതിയ സൈബർ സെക്യൂരിറ്റി നിയമങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കൂട്ടത്തില്‍ എൻ‌ക്രിപ്ഷൻ നിയമവും ഉൾപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സൈബർ സുരക്ഷ ശക്തമാക്കുക എന്നതാണ് ഉദ്ദേശ്യം. 2024 അവസാനത്തോടെ ഈ നിയമങ്ങൾ തയ്യാറാകം. അധികം വൈകാതെ നിലവിൽ വരികയും ചെയ്യും.ഫയലുകൾ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പുതിയ നിയമം. മൊബൈലും ലാപ്ടോപ്പുമെല്ലാം നഷ്ടപ്പെട്ടാല്‍ ഏതൊരു സാധാരണക്കാരനും അതൊരു പൊല്ലാപ്പാണ്. വലിയ ബിസിനസ്സുകാരുടെ ഫോണും ലാപ്ടോപ്പുമെല്ലാമാണ് മോഷ്ടിക്കപ്പെടുന്നതെങ്കിൽ ബിസിനസ് രഹസ്യങ്ങളും മറ്റ് നിർണായക വിവരങ്ങളുമെല്ലാം നഷ്ടപ്പെട്ടേക്കാം. ഇന്നത്തെക്കാലത്ത് ബിസിനസ് വിവരങ്ങളും, സുപ്രധാനമായ സ്വകാര്യ വിവരങ്ങളുമെല്ലാം ഡിജിറ്റലായാണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങൾ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്.

എങ്ങനെയാണ് എൻക്രിപ്ഷൻ സഹായകമാകുക?
എമിറേറ്റ് ഐഡി കാർഡുകൾ, പാസ്പോർട്ടുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയെല്ലാം എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്ന സംവിധാനമാണിത്. സംരക്ഷിക്കേണ്ട ഡാറ്റയെ അഥവാ പ്രമാണത്തെ വായിക്കാൻ കഴിയുന്ന രൂപത്തിൽ നിന്ന് എൻക്രിപ്റ്റ് ചെയ്ത രൂപത്തിലേക്ക് മാറ്റുന്നു. ഇവ വായിക്കണമെങ്കിൽ ഡീക്രിപ്റ്റ് ചെയ്യേണ്ടി വരും. ഡിക്രിപ്റ്റ് ചെയ്യണമെങ്കിൽ അതിന്റെ പാസ്‌വേഡ് കൈയിൽ ഉണ്ടാവുകയും വേണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ശക്തമായ എൻക്രിപ്ഷൻ സംവിധാനം ലപ്പുകളിലും ഫോണുകളിലും ഉപയോഗിക്കണമെന്നാണ് യുഎഇ സർക്കാർ നിർദ്ദേശിക്കുന്നത്. ബിസിനസ്സുകാരും മറ്റും പ്രത്യേകിച്ചും ഇത് ചെയ്യണം. നല്ല പാസ്‌വേഡ് ഉപയോഗിച്ച് ഇവ സംരക്ഷിക്കുകയും വേണം. ഇതിനായി മെച്ചപ്പെട്ട എൻക്രിപ്ഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണം. ഈ സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമത ഇടക്കിടെ ഉറപ്പു വരുത്താൻ സംവിധാനം വേണം. എന്‍ക്രിപ്റ്റ് ചെയ്യാതെ സുപ്രധാനമായ ഒരു വിവരവും മറ്റൊരാൾക്ക് കൈമാറാൻ പാടില്ലെന്ന് വരണം. എൻക്രിപ്ഷൻ കീ അഥവാ പാസ്‌വേഡ് തോന്നിയ പോലെ ഷെയർ ചെയ്യാനും പാടില്ല. ഇതിനെല്ലാം വേണ്ടിയാണ് പുതിയ നിയമം ശ്രമിക്കുക.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഡിജിറ്റൽ മാറ്റം ത്വരിത ഗതിയിലാക്കാൻ ശ്രമിച്ചു വരികയാണ് യുഎഇ. വിദ്യാഭ്യാസം, ആരോഗ്യം, ഏവിയേഷൻ എന്നുവേണ്ട എല്ലാ മേഖലയിലും ഡിജിറ്റൽ പരിണാമം ശക്തമാക്കും. ഇതോടൊപ്പം വരുന്ന വലിയൊരു പ്രശ്നമാണ് സൈബർ സുരക്ഷ. പലതരം തട്ടിപ്പുകളും വഞ്ചനകളും ഡിജിറ്റൽ മേഖലയിൽ നടക്കും. ഇവയെ അഭിസംബോധന ചെയ്യുന്ന നിയമങ്ങളും നയങ്ങളുമാണ് യുഎഇ തയ്യാറാക്കി വരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നവ സാങ്കേതികതകളുടെ കേന്ദ്രമായി യുഎഇയെ വളർത്താൻ പുതിയ നയങ്ങൾക്കും നിയമങ്ങൾക്കും സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *