UAE LAW; ദുബായിൽ സഹതൊഴിലാളിയെ ആക്രമിച്ച കേസിൽ രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും
സഹതൊഴിലാളിയെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾക്ക് ദുബായ് കോടതി മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. 2024 ഫെബ്രുവരി 3 ന് പുലർച്ചെ ഒരു മണിയോടെ ലേബർ അക്കമഡേഷനിലെ മുറിയിലാണ് സംഭവം നടന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സഹതൊഴിലാളി താമസിച്ചിരുന്ന അതേ മുറിയിൽ താമസിച്ചിരുന്ന പ്രതികൾ ഇരുവരും ചേർന്ന് ഏതോ മുൻ കാരണങ്ങളുടെ പേരിൽ ആക്രമണത്തിന് ഗൂഢാലോചന നടത്തുകയായിരുന്നു.
ഒന്നാം പ്രതി കത്തി കാണിച്ച് സഹതൊഴിലാളിയെ ഭീഷണിപ്പെടുത്തുകയും, രണ്ടാം പ്രതി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. സഹായത്തിനായുള്ള സഹതൊഴിലാളിയുടെ നിലവിളി കേട്ട് ഉണർന്ന ഒരു സഹവാസി ഇടപെടുകയും ഉടൻ പോലീസിനെ അറിയിക്കുകയുമായിരുന്നു.
Comments (0)