UAE law; ചാറ്റുകൾ പരിശോധിക്കാൻ ഫോൺ കൊടുത്തില്ല : ദുബായിൽ കാമുകനെ കുത്തി കാമുകി: യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായിൽ ഫോൺ തർക്കത്തിൻ്റെ പേരിൽ കാമുകനെ കുത്തിയ കേസിൽ യുവതിക്ക് ദുബായ് കോടതി 6 മാസം തടവും നാടുകടത്തലും വിധിച്ചു. കാമുകൻ്റെ ചാറ്റുകൾ പരിശോധിക്കാൻ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവതി കാമുകനെ മൂന്ന് തവണ കുത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
2022 ഓഗസ്റ്റ് 20 ന് ദുബായിലെ അൽ മുറാഖബാത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ സംഭവത്തിലാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. തായ്‌ലൻഡ് പൗരനും അറബ് യുവതിയും പ്രണയബന്ധത്തിലായിരുന്നു, ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കുകളും ഉണ്ടായിരുന്നു.
സംഭവദിവസം അടുക്കളയിൽ വെച്ച് മറ്റൊരു സ്ത്രീയുമായി വോയിസ് ചാറ്റിൽ ഏർപ്പെട്ടിരിക്കുന്ന കാമുകനെ കണ്ടെത്തുകയും അത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ചാറ്റുകൾ നോക്കാൻ കാമുകൻ ഫോൺ നല്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് പര്സപരം ഇടിക്കുകയും കാമുകനെ മൂന്ന് തവണ കുത്തുകയുമായിരുന്നു.
Comments (0)