Posted By Nazia Staff Editor Posted On

Uae job: യുഎഇയിൽ ജോലി; കമ്പനികള്‍ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത് എങ്ങനെ? പുതിയ ട്രെൻഡുകളെ കുറിച്ച് അറിയാം

Uae jobs; യുഎഇയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരും ജോലി മാറാൻ ആഗ്രഹിക്കുന്നവരുമായി നിരവധി വ്യക്തികളുണ്ട്. കാലങ്ങളായി കമ്പനികള്‍ ആളുകളെ നിയമിക്കുന്ന ട്രെൻഡിൽ മാറ്റങ്ങള്‍ വരാറുണ്ട്. യുഎഇയിലെ ഈ ട്രെൻഡിനെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. നിലവിൽ വൈവിധ്യമാര്‍ന്ന തൊഴിലാളി സമൂഹമത്തെ സൃഷ്ടിക്കുന്നതിലാണ് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എച്ച് ആര്‍ മേഖലയിൽ നിന്നുള്ള വിദഗ്ദരാണ് വ്യക്തമാക്കിയത്.വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന രീതിയാണ് കമ്പനികള്‍ ഇപ്പോള്‍ അവലംബിക്കുന്നത്. സംസ്കാര വൈവിധ്യം നിലനിൽക്കുന്ന ജോലി സ്ഥലത്ത് തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി സംസ്കാരങ്ങളുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളും പല കമ്പനികളും നടത്തുന്നുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മിഡിൽ ഈസ്റ്റിലെ ഒരു ശക്തിയെന്ന നിലയിൽ യുഎഇ വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു കാലത്തും നിയമനത്തിൻ്റെ കാര്യത്തിലുള്ള വൈവിധ്യവൽക്കരണം ഇത്ര നിര്‍ണ്ണായകമായ കാര്യമായിട്ടില്ല. എന്തുകൊണ്ടാണ് ഇപ്പോള്‍ കമ്പനികള്‍ നിയമനങ്ങളിൽ വൈവിധ്യവൽക്കരണം കൊണ്ടു വരുന്നതെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് മാര്‍ക്ക് എല്ലിസ് സഹ സ്ഥാപകനായ സെയ്ദ് അൽ ഹിയാലി.

എച്ച് ആര്‍ കമ്പനികളോട് വൈവിധ്യവൽക്കരണത്തിൻ്റെ കാര്യം പ്രത്യേകം എടുത്തു പറയുകയാണ് യുഎഇയിലെ പല കമ്പനികളും. സാംസ്കാരിക വൈവിധ്യം നടപ്പിലാക്കിയ ഒരു ടീമിലൂടെ തന്ത്രപരമായ മുൻതൂക്കം ലഭിക്കും. അത് മാത്രമല്ല, രാജ്യത്തിൻ്റെ സുസ്ഥിരമായ ലക്ഷ്യങ്ങളും ആഗോള സാഹചര്യങ്ങളും നോക്കുമ്പോള്‍ അതിജീവിക്കാൻ ജോലിക്കാര്‍ക്കിടയിൽ സാംസ്കാരിക വൈവിധ്യം ആവശ്യമാണെന്ന് കമ്പനികള്‍ കരുതുന്നു. സെയ്ദ് അൽ ഹിയാലി വ്യക്തമാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സാങ്കേതികവിദ്യയുടെ വികാസവും സാമൂഹിക – സാമ്പത്തിക മാറ്റങ്ങളും വൈവിധ്യവൽക്കരണത്തിനായി കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള വര്‍ക്ക് ഫോഴ്സ് പടുത്തുയര്‍ത്തുന്നതിൽ കമ്പനികള്‍ ശ്രദ്ധ കൊടുക്കുന്നതിന് കാരണം ഈ ഘടകങ്ങള്‍ തന്നെയാണ്. എന്നാൽ ഈ ട്രെൻഡ് വളര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ സംസ്കാരിക വൈവിധ്യങ്ങളോടെ ഏറ്റവും അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ ചില കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ശരിയായ തരത്തിലുള്ള സാംസ്കാരിക പരിശീലനം തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെങ്കിൽ അത് ദോഷകരമായി ബാധിക്കുമെന്നാണ് സെയ്ദ് അൽഹിയാലി വ്യക്തമാക്കുന്നത്.

സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ചുള്ള അടിസ്ഥാനപരമായ അവബോധം ഈ പരിശീലനത്തിൻ്റെ ഭാഗമായി ഉള്‍പ്പെടുത്തണം. ഇത്തരം സാഹചര്യങ്ങളിൽ പ്രായോഗികമായി മുന്നോട്ടു പോകാനുള്ള പരിശീലനം തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെങ്കിൽ അത് കാര്യക്ഷമത ഇല്ലാതാക്കും. അങ്ങനെ കമ്പനികള്‍ പരാജയപ്പെടാൻ കാരണമാകുമെന്നും അൽ ഹിയാലി കൂട്ടിച്ചേര്‍ത്തു.

ഒരു ടെക്നോളജി ഹബ് ആയി മാറുന്നതിനായുള്ള ശ്രമത്തിലാണ് യുഎഇ. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി പല കമ്പനികളും താൽപ്പര്യം പ്രകടിപ്പിക്കുന്നതായി എച്ച് ആര്‍ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു. ഡാറ്റ അനലിറ്റികസ്, ഡാറ്റ സയൻസ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെൻ്റ്, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ മേഖലയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് ഡിമാൻ്റ് വര്‍ധിക്കുന്നത്. വൈവിധ്യമായ വര്‍ക്ക്ഫോഴ്സ് പടുത്തുയര്‍ത്തുന്നത് കൊണ്ട് പല നേട്ടങ്ങളും കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. അങ്ങനെ ആഗോള തലത്തിലുള്ള ക്ലെയിൻ്റുകള്‍ക്കെല്ലാം വേണ്ടി ഉചിതമായ രീതിയിൽ ജോലി നിര്‍വ്വഹിക്കാനും മികച്ച ഫലം നൽകാനും കമ്പനികള്‍ക്ക് സാധിക്കും.

പലപ്പോഴും ഒരു തൊഴിലിലേക്ക് ആളെ നിയമിക്കാൻ കമ്പനികള്‍ ആവശ്യപ്പെടുമ്പോള്‍ വിവിധ മേഖലകളിൽ നിന്നുള്ള മൂന്നോ നാലോ പ്രൊഫൈലുകളാണ് എച്ച് ആര്‍ കമ്പനികള്‍ അവര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അതിൽ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് കമ്പനികള്‍ ചെയ്യുക. ഒന്നോ രണ്ടോ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികള്‍ മാത്രം ജോലി ചെയ്യുന്ന കമ്പനികളുടെ എണ്ണം യുഎഇയിൽ വളരെ കൂടുതലാണെന്ന് ഹിദായത്ത് ഗ്രൂപ്പ് സീനിയര്‍ എച്ച് ആര്‍ ഓഫീസറായ നദീം അഹമ്മദ് പറയുന്നു. അതുകൊണ്ട് തന്നെ വര്‍ക്ക് ഫോഴ്സിനെ സാംസ്കാരികമായി വൈവിധ്യവൽക്കരിക്കുന്ന ട്രെൻഡ് ഇനിയും കുറേ കാലത്തേക്ക് തുടരുമെന്ന് കരുതാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *