Uae job vacancy;ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഓഫറുമായി ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്‍സള്‍ട്ടിങ് ഏജന്‍സി. യു എ ഇയിലെ സമ്പന്നരായ കുടുംബങ്ങളിലേക്ക് ഹൗസ് മാനേജർമാരെയും വളർത്തുമൃഗങ്ങളെ നോക്കുന്നുവരേയുമാണ് കമ്പനി തേടുന്നത്. ഡയറ്റ് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ നോക്കുന്ന പരിശീലകരേയും ആവശ്യമുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ചില ജോലികൾക്ക് 45000 ദിർഹം വരെ പ്രതിഫലം ലഭിക്കും. അതായത് മാസം പത്ത് ലക്ഷം വരെ ഇന്ത്യന്‍ രൂപയായിരിക്കും ശമ്പളം. സ്വാകാര്യത ഉറപ്പ് വരുത്തേണ്ടതിനാല്‍ ജോലി സംബന്ധിച്ച എല്ലാകാര്യങ്ങളും കമ്പനി പുറത്ത് വിടുന്നില്ല. മാമാ കൺസൾട്ടൻസിയുടെ സ്ഥാപകയായ ലിൻസെ കിൽബെയ്നാണ് തൻ്റെ സ്ഥാപനം റിക്രൂട്ട് ചെയ്യുന്ന ചില ജോലികളെ കുറിച്ച് ഖലീജ് ടൈംസിനോട് വിശദീകരിച്ചത്.
ഞങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വീട്ടുജോലിക്കാർ, മെറ്റേണിറ്റി നഴ്സുമാർ, ഗവർണസ്, ബട്ട്ലർമാർ, ഷെഫുകൾ, ഹൗസ് മാനേജർമാർ എന്നിവരിലാണ്. അടുത്തിടെ വളർത്തു മൃഗങ്ങളെ നോക്കുന്നവർ, പരിശീലകർ എന്നിവർക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ വർധിച്ചിട്ടുണ്ട്” ലിൻസെ കിൽബെയെ ഖലീജ് ടൈംസിനോടായി പറഞ്ഞു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മിഡിൽ ഈസ്റ്റിലെയും ലോകമെമ്പാടുമുള്ള ഉയർന്ന വരുമാനമുള്ള വ്യക്തികൾക്കും (HNWI) സമ്പന്നരായ കുടുംബങ്ങൾക്കും ഉചിതരായ ജോലിക്കാരെ കണ്ടെത്തി നൽകുന്നത്തില് ശ്രദ്ധേയമായ സ്ഥാപനങ്ങളില്‍ ഒന്നാണ് മാമാ കൺസൾട്ടൻസി. ഈ ജോലികള്‍ക്കുള്ള ശമ്പളം ജോലിയുടെ സ്ഥലത്തെയും സ്വഭാവത്തെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നുവെന്ന് സ്ഥാപനത്തിന്റെ അധികൃതർ വ്യക്തമാക്കുന്നു.
” കുട്ടികളെ നോക്കുന്നവർക്ക് പ്രതിമാസം 20000 ദിർഹം മുതൽ പ്രതിമാസം 30000 ദിർഹം വരെയാണ് ശമ്പളം, ഹൗസ്, എസ്റ്റേറ്റ് മാനേജർമാർ എന്നിവർക്ക് സാധാരണയായി ഉയർന്ന ശമ്പളം ലഭിക്കും. റോൾ, ജോലിയുടെ വ്യാപ്തി, സ്ഥാനം എന്നിവയെ ആശ്രയിച്ച് 30,000 ദിർഹം മുതൽ 45,000 ദിർഹം വരെ ശമ്പളം ആവശ്യപ്പെടാം. ഉദാഹരണത്തിന്, സൗദിയിൽ, തൊഴിലുടമകൾ സാധാരണയായി വളരെ ഉദാരമതികളാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള, മികച്ച പരിശീലനം നേടിയ പ്രൊഫഷണലുകൾക്ക് വേണ്ടി എത്രയും തുക ചിലവഴിക്കാന്‍ അവർ തയ്യാറാണ്” ലിൻസെ പറഞ്ഞു.
ഇത്തരത്തില്‍ സമ്പന്നരായ കുടുംബങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് സ്വകാര്യതയും വിവേചനാധികാരവും ഉറപ്പാക്കുകയാണെന്നും ലിൻസെ അഭിപ്രായപ്പെട്ടു.
എല്ലാ ജോലികളും പരസ്യപ്പെടുത്തപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഈ ജോലികള്‍ക്കായി ഞാൻ ശ്രദ്ധാപൂർവം വ്യക്തിപരമായി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഞാൻ 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. അതിനാല്‍ തന്ന എനിക്ക് വിശ്വസ്തരും മികച്ച പരിശീലനം ലഭിച്ചതുമായ നിരവധി ഉദ്യോഗാർത്ഥികളുമായി ബന്ധമുണ്ട്. പലരുമായും ഞങ്ങളുടെ കമ്പനിയുടെ ജോബ് പോർട്ടല്‍ വഴിയാണ് ബന്ധപ്പെട്ടത്.” അവർ വ്യക്തമാക്കി.
പല ആളുകള്‍ക്കും വളരെ പെട്ടെന്ന് തന്നെ ജീവനക്കാരെ വേണ്ടി വരും എന്നതാണ് ഈ രംഗത്തെ മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി. എത്രയും പെട്ടെന്ന് ജോലിക്ക് ആളെ എത്തിച്ചുകൊടുക്കുന്നതിന് ഞങ്ങളും ശ്രമിക്കുന്നു. ജോലിക്കാരെ നിയമിക്കുന്നതില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും ചില അവസരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ നിയമനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടുണ്ട്.
യു എ ഇക്ക് സവിശേഷമായ ഒരു ഗാർഹിക തൊഴിലാളി ലാൻഡ്സ്കേപ്പ് ഉണ്ട്. നിർദ്ദിഷ്ട ഔപചാരിക യോഗ്യതകളും അനുഭവപരിചയവുമുള്ള ഒരു പ്രൊഫഷണലിനെ കണ്ടെത്തുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഉദാഹരണത്തിന്, യു എ ഇയിലെ ഒരു നാനിയുടെ ചുമതലകള്‍ യൂറോപ്പിലെ ഒരു നാനിയിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.