Uae job vacancy: വിദേശത്ത് ജോലി തേടുകയാണോ? എന്നാൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി ജോലി നേടാം. യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലാണ് ഒഴിവുകൾ. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
25 നും 40 നും ഇടയിലുള്ള പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ചടി 9 ഇഞ്ച് ഉയരം ആവശ്യമാണ്. ആരോഗ്യപരമായ ഫിറ്റ് ആയിരിക്കണം. ശരീരത്തിൽ പുറമെക്ക് കാണുന്ന രീതിയിൽ ടാറ്റൂവോ പാടുകളോ പാടില്ല.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. മറ്റ് ഭാഷകൾ അറിയുന്നവർക്ക് മുൻഗണനയുണ്ട്. പൊതുസുരക്ഷാ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. സെക്യൂരിറ്റി ജോലിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് അവബോധമുള്ള ആളായിരിക്കണം. കുറഞ്ഞത് 2 വർഷം പ്രവൃത്തപരിചയവും ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1200 ദിർഹം ആയിരിക്കും അടിസ്ഥാന ശമ്പളം. താമസ സൗകര്യം ഉണ്ടാകും. സെക്യൂരിറ്റി അലവൻസായി 720 ദിർഹവും ഓവർ ടൈം അലവൻസായി 342 ദിർഹവും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23 ന് മുൻപായി jobs@odepec.in എന്ന മെയിൽ അഡ്രസിൽ സിവി അയക്കണം. സിവിയുടെ സബ്ജെക്റ്റിൽ സെക്യൂരിറ്റി ഗാർഡ് യുഎഇ എന്ന് പ്രത്യേകം പരാമർശിക്കണം.