UAE Fuel rate; ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; ഫുൾ ടാങ്ക് പെട്രോളിനെത്ര ചിലവാകും?
ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ.ജൂലൈ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ ലിറ്ററിന് 6 ഫിൽസ് വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. എല്ലാ മാസത്തെയും ഇന്ധന വില ഊർജമന്ത്രാലയം അംഗീകരിച്ച ശേഷമാണ് പ്രഖ്യാപിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇന്ധനത്തിന് ആഗോളതലത്തിൽ വിലയിലെ മാറ്റവും വിതരണ കമ്പനികളുടെ പ്രവർത്തന ചെലവും കൂടി കണക്കാക്കിയായിരിക്കും വില നിശ്ചയിക്കുന്നത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.05 ദിർഹമാകും, ജൂലൈയിലിത് 2.99 ദിർഹമായിരുന്നു. നിലവിൽ 2.88 ദിർഹമായിരുന്ന സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.93 ദിർഹമാകും.
ജൂലൈയിൽ ലിറ്ററിന് 2.80 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.86 ദിർഹമാണ് ഈടാക്കുക. നിലവിലെ നിരക്കായ 2.89 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 2.95 ദിർഹമാണ് ഓഗസ്റ്റിൽ ഈടാക്കുക. വാഹനമനുസരിച്ച് ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന്, ജൂലൈ മാസത്തേക്കാൾ 2.55 ദിർഹം മുതൽ 4.44 ദിർഹം വരെ കൂടുതൽ ചിലവാകും.
Comments (0)