UAE Fine; യുഎഇയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ച കമ്പനിക്ക് വൻ തുക പിഴ
അജ്മാനിൽ അനധികൃത സ്ഥലങ്ങളിൽ പൊതുമാലിന്യങ്ങളും നിർമാണ സാമഗ്രികളും തള്ളിയ കമ്പനിക്ക് 20,000 ദിർഹം പിഴ ചുമത്തി. പൊതുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അജ്മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അനധികൃതമായി മാലിന്യം നിക്ഷേപിച്ച വാഹനവും പിടികൂടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഖരമാലിന്യത്തിൽ നിന്ന് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള സൗകര്യം അബുദാബിയിൽ പ്രഖ്യാപിച്ചു.
മാലിന്യങ്ങൾ ശേഖരിക്കുകയും ലോഹങ്ങൾ, പ്ലാസ്റ്റിക്കുകൾ, മറ്റ് വസ്തുക്കൾ തുടങ്ങിയ പുനരുപയോഗിക്കാവുന്നവ വീണ്ടെടുക്കുകയുമാണ് പ്രധാന ലക്ഷ്യം. അബുദാബി വേസ്റ്റ് ടു എനർജി ഫെസിലിറ്റിക്കായി റീസൈക്ലിങ്ങിലൂടെയും ഫീഡ്‌സ്റ്റോക്ക് തയ്യാറാക്കുന്നതിലൂടെയും ലാൻഡ്‌ഫില്ലിൽ നിന്നുള്ള മാലിന്യങ്ങൾ പരമാവധി തിരിക്കുകയും ചെയ്യും.
Comments (0)