Posted By Ansa Staff Editor Posted On

UAE Fine; യുഎഇയില്‍ ഈ ഇടങ്ങളില്‍ എത്തിയാൽ1,65,000 ദിര്‍ഹം പിഴ!

UAE Fine; പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങളില്‍ അതിക്രമിച്ചെത്തി നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ വന്‍ തുക പിഴ. അല്‍ വത്ബയില്‍ പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങള്‍ നശിപ്പിച്ചവര്‍ക്ക് 1,65,000 ദിര്‍ഹം പിഴ ചുമത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി (ഇഎഡി) അധികൃതര്‍ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ജീവികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചതിനാണ് ഈ നടപടി. പക്ഷി മൃഗാദികളായ ജന്തുജാലങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശമാണ് അല്‍ വത്ബ. വ്യത്യസ്ത കാലങ്ങളില്‍ ആയിരക്കണക്കിന് ഫ്‌ലെമിംഗോ പക്ഷികളാണ് ഈ അല്‍ വത്ബയില്‍ എത്താറുള്ളത്.

കാലപ്പഴക്കമേറിയ ഫോസില്‍ ഡ്യൂണുകളും ഈ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഭാവി തലമുറകള്‍ക്കായി പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കണമെന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *