Posted By Nazia Staff Editor Posted On

UAE family visit visa ;യുഎഇ ഫാമിലി വിസിറ്റ് വിസ എടുത്തിരുന്നോ? സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് എങ്ങനെ ലഭിക്കുമെന്നറിയാം

UAE family visit visa :ദുബായ്: യുഎഇയിലേക്ക് ഫാമിലി വിസിറ്റ് വിസക്കായി അപേക്ഷിക്കുമ്പോള്‍ റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ഒരു തുക അടക്കേണ്ടതുണ്ട്. ഈ ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാമോ? ഇതിനായി ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫാമിലി വിസ ലഭിക്കുന്നതിന് മുമ്പ് അടക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക, കുടംബം യുഎഇ വിടുകയോ അല്ലെങ്കിൽ വിസ സ്റ്റാറ്റസ് മാറുകയോ ചെയ്താൽ മാത്രമേ തിരിച്ച് ലഭിക്കുകയുള്ളൂ എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അതോടൊപ്പം, നിങ്ങളുടെ ഫാമിലി വിസക്ക് കീഴിൽ എത്തിയ കുടുംബം യുഎഇയിൽ നിന്ന് പോയി 30 ദിവസങ്ങള്‍ക്കുള്ളിൽ റീഫണ്ട് ക്ലെയിം സമര്‍പ്പിച്ചിരിക്കുകയും വേണം. ക്ലെയിം സമര്‍പ്പിക്കുന്നത് വെെകിയാൽ തുക നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളൊരു ദുബായ് റസിഡന്‍റ് ആണെങ്കിൽ ദുബായ് ജിഡിആര്‍എഫ്എഡി അധികൃതരാണ് റീഫണ്ട് ഇഷ്യു ചെയ്യുക. റീഫണ്ട് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം ഫാമിലി വിസയിലുള്ളവര്‍ തിരിച്ചു പോയി എന്നതിന്‍റെ തെളിവ് സമര്‍പ്പിക്കേണ്ടതായി വരും. പോകുന്നതിന് മുമ്പ് പാസ്പോര്‍ട്ട് എക്സിറ്റ് സ്റ്റാമ്പ് പതിപ്പിച്ചതിൻ്റെ സ്ക്രീൻഷോട്ടോ അല്ലെങ്കിൽ ജിഡിആര്‍എഫ്എഡിയിൽ നിന്ന് ലഭിച്ച ട്രാവൽ റിപ്പോര്‍ട്ടോ എക്സിറ്റിനുള്ള തെളിവായി നൽകാവുന്നതാണ്.

ട്രാവൽ റിപ്പോര്‍ട്ടിൽ പാസ്പോര്‍ട്ട് നമ്പര്‍, എൻട്രി ഡേറ്റ്, എക്സിറ്റ് ഡേറ്റ് തുടങ്ങിയ വിവരങ്ങളാണ് കാണാനാവുക. ഇത് ലഭിക്കുന്നതിന് ജിഡിആര്‍എഫ്എഡി വെബ്സൈറ്റ് വഴിയോ ദുബായ് നൗ ആപ്പ് വഴിയോ റിക്വസ്റ്റ് നല്‍കാവുന്നതാണ്. ട്രാവൽ റിപ്പോര്‍ട്ട് അല്ലെങ്കിൽ എക്സിറ്റ് സ്റ്റാമ്പ് ഫോട്ടോ സമര്‍പ്പിക്കുന്നതോടൊപ്പം യാത്ര ചെയ്ത വ്യക്തിയുടെ പാസ്പോര്‍ട്ട്, വിസിറ്റ് വിസ എന്നിവയുടെ കോപ്പിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക അടച്ചതിൻ്റെ ഒറിജിനൽ റസീപ്റ്റും അധികൃതര്‍ക്ക് നൽകണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഒരു വ്യക്തി യുഎഇയിൽ നിന്ന് പോയ തിയ്യതിയും എക്സിറ്റ് സ്റ്റാറ്റസും ഇമിഗ്രേഷൻ സംവിധാനം വഴി ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ചില സാഹചര്യത്തിൽ എക്സിറ്റിനുള്ള പ്രൂഫ് നൽകേണ്ടതായി വരില്ല. നിങ്ങള്‍ ജിഡിആര്‍എഫ്എഡി പോര്‍ട്ടൽ വഴിയാണ് ഫാമിലി വിസിറ്റ് വിസക്കായി അപേക്ഷിച്ചതെങ്കിൽ അതേ വെബ്സൈറ്റ് വഴി തന്നെയാണ് റീഫണ്ട് ക്ലെയിം നൽകേണ്ടത്. വിസിറ്റ് വിസയിലുള്ള വ്യക്തിയുടെ സ്പോൺസര്‍ മാറുകയാണെങ്കിലും ഇതുപോലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് നേടാവുന്നതാണ്.

ജിഡിആര്‍എഫ്എഡിയുടെ ഓൺലൈൻ സ്റ്റാറ്റസ് ട്രാക്കിങ് സംവിധാനത്തിൽ വിസയുടെ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും ഉപയോഗിച്ചാണ് റീഫണ്ട് സമര്‍പ്പിക്കേണ്ടത്. ഇതിനായി ചില നടപടിക്രമങ്ങളിലൂടെ കടന്നു പോകണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യം gdrfad.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യുഎഇ പാസ് ആപ്പ് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഇതോടെ വെബ്സൈറ്റിൽ നിങ്ങളുടെ ഡാഷ്ബോര്‍ഡ് കാണാനാകും. അവിടെ നിങ്ങള്‍ മുമ്പ് നൽകിയിട്ടുള്ള അപേക്ഷകളുടെയും ആശ്രിതരുടെയും വിവരങ്ങള്‍ കാണാം. അതിന് ശേഷം വിസ അപ്ലിക്കേഷൻ നമ്പറും ട്രാൻസാക്ഷൻ നമ്പറും വിസ വാലിഡിറ്റി തിയ്യതിയും എൻ്റര്‍ ചെയ്യണം. തുടര്‍ന്ന് ‘Refund’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. റീഫണ്ട് ലഭിക്കുന്ന തുക, ലഭിക്കേണ്ടത് എങ്ങനെ, നിങ്ങളുടെ മൊബൈൽ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. അവസാനമായി ‘Process Refund’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അതോടെ റീഫണ്ട് സ്റ്റാറ്റസ് മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു ട്രാക്കിങ് നമ്പര്‍ ലഭിക്കുകയും രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളിൽ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയും ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *