Posted By Ansa Staff Editor Posted On

UAE Expense; ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവ് ഉയരുന്നു, കാരണമിതാണ്

2024ൻ്റെ ആദ്യ പകുതിയിൽ യുഎഇയിലെ ജീവിത ചെലവ് വൻതോതിൽ കുതിച്ചുയർന്നിരിക്കുകയാണ്. ഗ്ലോബൽ ഡാറ്റാബേസ് പ്രൊവൈഡറായ നംബിയോയുടെ റിപ്പോർട്ട് പ്രകാരം ജീവിതച്ചെലവ് സൂചികയിൽ ദുബായിയുടെ റാങ്കിംഗ് 2024 ൻ്റെ തുടക്കത്തിൽ 138-ൽ നിന്ന് 2024 ആദ്യ പകുതിയുടെ അവസാനത്തിൽ 70-ആം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ജനുവരിയിൽ 164ആം സ്ഥാനത്തായിരുന്ന അബു​ദാബി ജൂണിൽ 75ആം സ്ഥാനത്തേക്ക് ഉയർന്നു. യുഎഇയിലെ പണപ്പെരുപ്പത്തെ ആഗോള ഘടകങ്ങളും സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് ധാരാളം ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാൽ ആ​ഗോളഘടകങ്ങളുടെ സ്വാധീനം വളരെയധികമുണ്ട്. ജനുവരിയിൽ പെട്രോൾ ലിറ്ററിന് 2.71 ദിർഹമായിരുന്നെങ്കിൽ മെയ് മാസത്തിൽ 3.22 ദിർഹമായി ഉയരുകയും ജൂണിൽ 3.02 ദിർഹമായി കുറയുകയും ചെയ്തിരുന്നു.

കൊവിഡിന് ശേഷം യുഎഇയിൽ കെട്ടിടങ്ങളുടെ വാടക നിരക്കുകളും കുതിച്ച് ഉയരുകയാണ്. പ്രത്യേകിച്ച് ദുബായിലും അബുദാബിയിലും വിദേശ പ്രൊഫഷണലുകളുടെയും ഉയർന്ന മൂല്യമുള്ള വ്യക്തികളുടെയും കടന്നുവരവ് വാടക നിരക്കുകളെ സ്വാധീനിച്ചിട്ടുണ്ട്. 2024 മെയ് മാസത്തെ പ്രോപ്പർട്ടി മോണിറ്റർ റിപ്പോർട്ട് അനുസരിച്ച് കൊവിഡിന് ശേഷം പല മേഖലകളിലും വില ഇരട്ടിയിലധികമായിട്ടുണ്ട്.

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ പ്രകാരം, 2024 മെയ് വരെയുള്ള വർഷം വാടക രജിസ്‌ട്രേഷനുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 5.9% ഉയർന്ന് 255,178 ആയി. കൂടാതെ എമിറേറ്റിലെ പണപ്പെരുപ്പം ജനുവരിയിൽ 109.91 ആയിരുന്നത് മെയ് മാസത്തിൽ 111.34 ആയി ഉയർന്നു.

ഇത് കെട്ടിടങ്ങളുടെ വാടകയെ മാത്രമല്ല വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ,ഫർണിഷിംഗ്, വീട്ടുപകരണങ്ങൾ, ഗതാഗതം തുടങ്ങിയ മേഖലകളെയെല്ലാം ബാധിച്ചിട്ടുണ്ട്. അടിസ്ഥാന ചരക്കുകളുടെ വിലയും പണപ്പെരുപ്പവും നിയന്ത്രിക്കാൻ യുഎഇ സാമ്പത്തിക മന്ത്രാലയം പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ ഉൾപ്പെടുന്ന ഒമ്പത് അടിസ്ഥാന ഉൽപ്പന്നങ്ങളുടെ വില പരിധി നിശ്ചയിച്ചിട്ടുണ്ട്. വില വർധിപ്പിക്കുന്നതിന് റീട്ടെയിലർമാർ മന്ത്രാലയത്തിൻ്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്.

ജീവിത നിലവാരം
2024 ൻ്റെ ആദ്യ പകുതിയിൽ രണ്ട് എമിറേറ്റുകളിലും ജീവിതനിലവാരത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. താമസക്കാരുടെ വാങ്ങൽ ശേഷിയിലുണ്ടായ വർദ്ധനയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് മേഖലകളിൽ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സൗകര്യങ്ങളും ഇതിന് പ്രധാന കാരണമായി.

2024 തുടക്കത്തിൽ 178 നഗരങ്ങളിൽ 54ആം സ്ഥാനത്തായിരുന്ന അബു​ദാബി ആദ്യപകുതിയിൽ 17ആം സ്ഥാനത്തെത്തി. ദുബായ് ആകട്ടെ 57ൽ നിന്ന് 49ലേക്ക് ഉയർന്നു. യുഎഇ ഗവൺമെൻ്റ് പൗരന്മാർക്ക് പാർപ്പിടം, അവരുടെ പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ മേഖലകളിലെ മറ്റ് പിന്തുണാ നടപടികൾ തുടങ്ങി നിരവധി സംരംഭങ്ങളും സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ, തൊഴിൽ നഷ്ട ഇൻഷുറൻസ് പോലുള്ള പദ്ധതികളും പ്രാദേശിക വിപണിയിൽ ജീവനക്കാരുടെ വികാരം മെച്ചപ്പെടുത്താൻ സഹായിച്ചു. കൂടാതെ, അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്നും ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ ആരോഗ്യ സംരക്ഷണവും ജീവിത നിലവാരവും ഗണ്യമായി ഉയർത്തും. അതേസമയം ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമായും അബുദാബി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *