uae court; ഭർത്താവിന്റെ വസ്ത്രങ്ങൾ നശിപ്പിച്ചതിന് ഭാര്യക്ക് കനത്ത പിഴ;കോടതി വിധി ഇങ്ങനെ
Uae court;റാസ് അൽ ഖൈമ: കുടുംബ വഴക്കിനിടയിൽ ഭർത്താവിന്റെ വസ്ത്രങ്ങളും പെർഫ്യൂമുകളും കേടുവരുത്തിയതിന് യുവതിക്ക് റാസ് അൽ ഖൈമ മിസ്‌ഡിമീനേഴ്‌സ് കോടതി 5,000 ദിർഹം പിഴ ചുമത്തി. ബന്ധപ്പെട്ട കോടതി ഫീസ് അടക്കാനും ഉത്തരവിട്ടു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
രണ്ട് പെൺമക്കളുള്ള ദമ്പതികൾ തമ്മിലെ വഴക്കാണ് കോടതിയിലെത്തിയത്. ഭർത്താവിന്റെ വസ്ത്രങ്ങൾ തറ വൃത്തിയാക്കാൻ ഉപയോഗിച്ചു നശിപ്പിച്ചതായി അന്വേഷണത്തിൽ യുവതി സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കി. കേടുപാടുകൾ സംഭവിച്ച വസ്തുക്കളുടെ വീഡിയോ, ഫോട്ടോഗ്രാഫിക് തെളിവുകൾ ഭർത്താവ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഭാര്യയുടെ കുറ്റസമ്മത മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.
Comments (0)