Uae Amnesty;യുഎഇ പൊതുമാപ്പ്: ഇന്ത്യയിലേക്ക് മടങ്ങാൻ എന്ത് ചെയ്യണം? പ്രവാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ദുബായിലെ കോണ്‍സുലേറ്റ്
Uae Amnesty:ദുബായ്: യുഎഇ ഗവണ്‍മെന്‍റിന്‍റെ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി തുടങ്ങിയ സാഹചര്യത്തില്‍, അതിന്‍റെ ആനുകൂല്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (സിജിഐ) മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
1. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് (ഇസി) അപേക്ഷിക്കണം. എന്നാല്‍ തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്തി യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ ഹ്രസ്വ കാലത്തേക്ക് സാധുതയുള്ള പാസ്പോര്‍ട്ടിനു വേണ്ടിയാണ് അപേക്ഷിക്കേണ്ടത്.
2. അപേക്ഷകര്‍ക്ക് കോണ്‍സുലേറ്റില്‍ സൗജന്യമായി ഇസിക്ക് അപേക്ഷിക്കാം. ദുബായിലെ സിജിഐയിലും ദുബായിലെ അവീര്‍ ഇമിഗ്രേഷന്‍ സെന്‍ററിലും ഫെസിലിറ്റേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കും. കോണ്‍സുലേറ്റിലെ ഫെസിലിറ്റേഷന്‍ കൗണ്ടര്‍ സെപ്റ്റംബര്‍ രണ്ട് മുതല്‍ പൊതുമാപ്പ് അവസാനിക്കുന്നതു വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കും.
3. അപേക്ഷകര്‍ക്ക് അവരുടെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അടുത്ത ദിവസം ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയില്‍ ദുബായിലെ സിജിഐയില്‍ നിന്ന് ഇസികള്‍ ശേഖരിക്കാം.
4. ഹ്രസ്വ സാധുതയുള്ള പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് അപേക്ഷകര്‍ക്ക് ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റിലെയും ഏതെങ്കിലും ബിഎല്‍എസ് കേന്ദ്രങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍കൂര്‍ അനുമതി ഇല്ലാതെ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കാനെത്താം.
5. പൊതുമാപ്പ് കാലയളവിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റുകളിലെയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും.
യാത്രാ രേഖ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ക്ക്, അപേക്ഷകര്‍ക്ക് രാവിലെ 8 നും വൈകുന്നേരം 6 നും ഇടയില്‍ 050-9433111 എന്ന നമ്പറില്‍ ബന്ധപ്പെടാം. അവര്‍ക്ക് 800-46342 (24/7) എന്ന നമ്പറില്‍ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം. മാര്‍ഗനിര്‍ദേശത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി അസോസിയേഷനുകളിലെ കോണ്‍ടാക്റ്റ് പോയിന്‍റുകളെയും സമീപിക്കാം. അവ ചുവടെ ചേര്‍ക്കുന്നു:
- ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഫുജൈറ: ഹാഷിം – 050-3901330.
- ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, റാസ് അല്‍ ഖൈമ: പത്മരാജ് – 056-1464275.
- ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍: രൂപ് സിദ്ധു – 050-6330466.
- ഇന്ത്യന്‍ അസോസിയേഷന്‍, ഷാര്‍ജ: ഹരി – 050-7866591/065610845.
- ഇന്ത്യന്‍ അസോസിയേഷന്‍, ഉമ്മുല്‍ ഖുവൈന്‍: സജാദ് നാട്ടിക – 050 5761505.
- ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഖോര്‍ഫക്കാന്‍: ബിനോയ് ഫിലിപ്പ് – 055-3894101.
- ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, കല്‍ബ: സൈനുദ്ദീന്‍ – 050-6708008.
Comments (0)