യുഎഇ പൊതുമാപ്പ്: മലയാളത്തിലും സേവനം: ഹെൽപ് ലൈനുമായി പ്രവാസി ലീഗൽ സെൽ
യുഎഇ യിൽ ആരംഭിച്ച പൊതുമാപ്പിൽ ആവശ്യക്കാരായ പ്രവാസികൾക് സഹായവുമായി പ്രവാസി ലീഗൽ സെൽ ഹെൽപ് ലൈൻ ആരംഭിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ ഉപാധ്യക്ഷൻ അഡ്വ. അനൂപ് ബാലകൃഷ്ണനാണ് ഹെൽപ് ലൈന്‍ നേതൃത്വം നൽകുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 30 ന് സമാപിക്കും.യുഎഇയിലുള്ള അനധികൃത താമസക്കാർക്ക് വേണ്ടി മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും വേണ്ട സഹായം ഒരുക്കുമെന്നും ആവശ്യമുള്ളവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പർ + 971 55 229 9318
Comments (0)