UAE traffic alert :യുഎഇയിലെ പ്രധാന രണ്ട് റോഡുകൾ ഇന്ന് മുതൽ ഭാഗികമായി അടച്ചിടും
UAE traffic alert ;അബുദാബി ∙ അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ ഇന്ന് (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ രണ്ട് വരെ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ശനിയാഴ്ച പുലർച്ചെ അഞ്ച് മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെ ദുബായിലേയ്ക്കുള്ള വലത് പാതയാണ് അടയ്ക്കുക. യുഎഇ തലസ്ഥാനത്തെ മറ്റൊരു പ്രധാന റോഡായ ഹസ്സ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് ശനിയാഴ്ച പുലർച്ചെ 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെ ഭാഗികമായി അടയ്ക്കും.
Comments (0)