TRAFFIC FINE; 53-ാമത് യുഎഇ ദേശീയ ദിനം : ട്രാഫിക് പിഴകളിൽ 50% ഇളവ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഉമ്മുൽ ഖുവൈനിലെ ട്രാഫിക് പിഴകളിൽ 50% ഇളവ് ഉമ്മുൽ ഖുവൈൻ പോലീസ് പ്രഖ്യാപിച്ചു. 2024 ഡിസംബർ 1-ന് മുമ്പ് ഉമ്മുൽ ഖുവൈനിൽ ചുമത്തിയ ഗുരുതരമല്ലാത്ത എല്ലാം പിഴകൾക്കും 50% ഇളവ് ലഭിക്കും. 2024 ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെയുള്ള കാലയളവിൽ പിഴകൾ അടച്ചുതീർക്കുമ്പോഴാണ് ഈ ഇളവ് ലഭിക്കുക. ഗുരുതരമായ ലംഘനങ്ങൾക്ക് ഈ ഇളവ് ലഭിക്കില്ല

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

എല്ലാ വാഹന ഉടമകളോടും ഈ സംരംഭം പ്രയോജനപ്പെടുത്താനും അവരുടെ പിഴ അടയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള ഉമ്മുൽ ഖുവൈൻ പോലീസിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. അജ്മാനിലും 2024 നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിൽ 50 % കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 31-ന് മുമ്പ് അജ്മാനിൽ ചുമത്തിയ എല്ലാ പിഴകൾക്കും 50 % ഇളവ് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top