Ticket fare to kerala;ജെറ്റ് വേഗത്തിൽ വിമാന ടിക്കറ്റ് നിരക്ക്; പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ;പുതിയ നിരക്കുകൾ ഇങ്ങനെ…
Ticket fare to kerala:വേനലവധിക്കു ശേഷം നാട്ടിൽ നിന്ന് തിരിച്ച് പോകാൻ തയ്യാറെടുക്കുന്ന പ്രവാസികളെ പിഴിയാൻ തക്കം നോക്കിയിരിക്കുകയാണ് വിമാനക്കമ്പനികൾ. ഓഗസ്റ്റ് 10നു ശേഷം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വർധനവ് ഉള്ളത്. ഓഗസ്റ്റ് 11ന് ദുബായിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 434) വിമാനത്തിന്റെ നിരക്ക് 387 ദിർഹമാണ് (8785 രൂപ). അതേ വിമാനത്തിൽ തിരികെ ദുബായിലേക്കു പറക്കാനുള്ള നിരക്ക് 1807 ദിർഹവും (41,019 രൂപ). ഇന്നലെ ബുക്ക് ചെയ്തവർക്കാണ് ഈ നിരക്ക്. ഈ നിരക്കിൽ മാറ്റം വന്നേക്കാം. നാട്ടിലേക്ക് വരുന്നതിനേക്കാൾ 3, 4 ഇരട്ടി നൽകി വേണം മടങ്ങാനുള്ള ടിക്കറ്റ് എടുക്കാൻ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ നിരക്കു വർധിക്കുന്നതു സ്വാഭാവികമാണെന്നും ആവശ്യം കുറയുമ്പോൾ നിരക്ക് കുറയ്ക്കാറുണ്ടെന്നുമാണു വിമാനക്കമ്പനികളുടെ വിശദീകരണം. എന്നാൽ, കേരളത്തിലേക്കു 8785 രൂപയ്ക്കു പറക്കുന്ന വിമാനത്തിലും തിരികെ 41,019 രൂപയ്ക്കു പറക്കുന്ന വിമാനത്തിലും മുഴുവൻ സീറ്റുകളിലും ആളുണ്ടെന്നതാണു വാസ്തവം. വിമാനങ്ങളുടെ എണ്ണം കുറവായതിനാൽ കേരള സെക്ടറിലേക്കു ഭൂരിപക്ഷം സർവീസുകളും മുഴുവൻ യാത്രക്കാരുമായാണു നടത്തുന്നത്.
Comments (0)