Posted By greeshma venugopal Posted On

അൽ മക്തൂം വിമാനത്താവളത്തിൽ യാത്രാനടപടികൾ ഇനി വേഗത്തിൽ പൂർത്തിയാക്കാം, അത്യാധുനിക സ്മാർട്ട് സംവിധാനം വരുന്നു

ദുബായ്അൽ മക്തൂം വിമാനത്താവളത്തിലെ (ദുബായ് വേൾഡ് സെൻട്രൽ) യാത്രാനടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സ്മാർട്ട് ഗേറ്റുകൾ വഴി ഒരാൾക്ക് കടന്നുപോകാവുന്ന സമയംകൊണ്ട് 10 യാത്രക്കാർക്ക് കടന്നുപോകാനാകുന്ന അത്യാധുനിക സ്മാർട്ട് സംവിധാനമാണ് അൽ മക്തൂം വിമാനത്താവളത്തിലൊരുങ്ങുന്നത്. കൂടാതെ സേവനങ്ങൾക്കായി റോബോട്ടുകളെയും വിന്യസിക്കും.

ചൊവ്വാഴ്ച ദുബായിൽ ആരംഭിച്ച എയർപോർട്ട് ഷോയിൽ താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, പാസ്പോർട്ട് പരിശോധനകളും സ്റ്റാമ്പിങ്ങുമെല്ലാം സമയമെടുത്താണ് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ എല്ലാം എഐ അധിഷ്ഠിതമായി. കുട്ടികൾക്കായി പ്രത്യേക ഇമിഗ്രേഷൻ കൗണ്ടറുകളും അമ്മമാർക്കും പ്രായമായവർക്കുമെല്ലാം മുൻഗണനാ സംവിധാനങ്ങളുമായി. ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യസംവിധനങ്ങളാണിതെല്ലാം. ഭാവിയുടെ വിമാനത്താവളമാകാനിരിക്കുന്ന അൽ മക്തൂം വിമാനത്താവളത്തിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതുപോലും ഓട്ടോമേറ്റഡ് ആയിരിക്കുമെന്നും അൽ മർറി പറഞ്ഞു.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

യാത്രക്കാർ അൽ മക്തൂം വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞാൽ സ്വാഗതംചെയ്യുന്നത് റോബോട്ട് ആയിരിക്കും. യാത്രക്കാരുടെ വാഹനത്തിൽനിന്ന് ലഗേജുകൾ എടുത്ത് നേരിട്ട് ചെക്ക്-ഇൻ കൗണ്ടറുകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കും. യാത്രക്കാർക്ക് വീട്ടിലിരുന്നുതന്നെ ആപ്പ് വഴി വിമാനയാത്ര ബുക്ക് ചെയ്യാനും ഡ്യൂട്ടി ഫ്രീയിൽനിന്ന് ഷോപ്പിങ് നടത്താനുമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *