പ്രവാസികൾക്കിത് സുവർണ്ണാവസരം… വമ്പൻ സമ്മാനങ്ങളുമായി യുഎഇയിൽ ‘ഓണ മാമാങ്കം’; ഇപ്പോൾ തന്നെ ടിക്കറ്റെടുത്തോളൂ
സെപ്റ്റംബർ 15ന് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ഓണ മാമാങ്കം മെഗാ ഇവന്റിൻറെ ഭാഗമായി ഒരുക്കുന്ന ഓണ മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. തിരുവാതിര, സിനിമാറ്റിക് ഡാൻസ്, പായസ പാചക മത്സരം, ഫാൻസി ഡ്രസ്, വടംവലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റർ മലയാളി, മലയാളി മങ്ക, പൂക്കള മത്സരം എന്നീ ഓണ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
6, 7, 8 തീയതികളിൽ വിവിധ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിൽ അരങ്ങേറുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസും മറ്റു ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ സമ്മാനങ്ങളാണ്.
പൂക്കള മത്സരത്തിൽ വിജയികളാകുന്നവർക്ക് പതിനായിരം ദിർഹമിന്റെ ലുലു ഷോപ്പിങ് വൗച്ചർ, തിരുവാതിരക്കളിക്ക് ഒമ്പതിനായിരം ദിർഹമിന്റെ വൗച്ചർ, സിനിമാറ്റിക് ഡാൻസിൽ ഒമ്പതിനായിരം ദിർഹമിന്റെ വൗച്ചർ, വടംവലിക്ക് ഒമ്പതിനായിരം ദിർഹമിന്റെ വൗച്ചർ, മിസ്റ്റർ മലയാളി വിജയിക്ക് നിയോ ഹെയർ ലോഷൻ ഹാംപറും മറ്റു സമ്മാനളും. ഓണ മാമാങ്കം മെഗാ ഇവന്റിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. https://sharjah.platinumlist.net/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Comments (0)