Expat malayali;വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ തേടി എത്തിയത് കോടികളുടെ നഷ്ടപരിഹാരം; സൂപ്പർമാർക്കറ്റ് ജോലിക്കാരൻ ഇനി കോടീശ്വരൻ…..

Expat malayali: ദുബൈ:  ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം ദുബൈ കോടതി വിധിച്ചു. അല്‍ ഐനിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മറിന്റെ മകന്‍ ഷിഫിനാണ് ഈ നഷ്ടപരിഹാരത്തുക ലഭിക്കുക.  2022 മാര്‍ച്ച് 22നാണ് കേസിനാസ്പദമായ അപകടമുണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ഡെലിവറിക്ക് പോയ ഷിഫിനെ സ്വദേശി ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വാഹനാപകടത്തില്‍ ഇത്രയും വലിയ തുക ലഭിക്കുന്ന യുഎഇയിലെ രണ്ടാമത്തെ കേസാണിത്. ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സാണ് കേസ് നടത്തിയത്. ഷിഫിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ചെക്ക് ഫ്രാന്‍ഗള്‍ഫ് ടീം കൈമാറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *