Gold price in uae; യുഎഇയില്‍ സ്വർണം വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ലാഭം മാത്രമല്ല, ദിർഹം കൊടുക്കേണ്ട, പകരം രൂപ തന്നെ മതി
Gold price in uae:കേരളത്തില്‍ ആദ്യമായി സ്വർണ വില പവന് 59000 ത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് 480 രൂപ വർധിച്ചതോടെയാണ് റെക്കോർഡ് നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഗ്രാമിന് 60 രൂപ വർധിച്ചത് 7375 രൂപയുമായി. ഇന്നലെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായെങ്കിലും അത് താല്‍ക്കാലികം മാത്രമാണെന്ന വിലയിരുത്തല്‍ ശരിവെക്കുന്ന തരത്തിലാണ് ഇന്നത്തെ വർധനവ് ഉണ്ടായിരിക്കുന്നത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദീപാവലി സീസണ്‍ കൂടിയായതിനാല്‍ വിലയിലെ വർധനവ് സാധാരണ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ യു എ ഇ സന്ദർശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ അവിടെ നിന്നും വലിയ തോതില്‍ സ്വർണം വാങ്ങിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുന്‍പത്തേതില്‍ നിന്ന് അപേക്ഷിച്ച് രൂപയില്‍ തന്നെ ഇടപാട് നടത്താം എന്നത് കച്ചവടം വർധിപ്പിച്ചതായും വ്യാപാരികള്‍ പറയുന്നു.
ഇന്ത്യയുടെ യു പി ഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) സംവിധാനം യു എ ഇയിലും ഇപ്പോള്‍ പ്രവർത്തനക്ഷമാണ്. ഇടപാടുകള്‍ നടത്തുന്നവർക്ക് തങ്ങളുടെ പണം ദിർഹത്തിലേക്ക് മാറ്റാതെ രൂപയില്‍ തന്നെ കച്ചവടക്കാർക്ക് നല്‍കാം. അതായത് യു എ ഇയിലെത്തുന്ന ഇന്ത്യക്കാർക്ക് നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നു.
യു എ ഇയിലേയും ഇന്ത്യയിലേയും സ്വർണ വില തമ്മില്‍ ആറ ശതമാനത്തിന്റെ വ്യത്യാസമുണ്ട്. യു എ ഇയില്‍ നിന്നും ഇന്ന് ഒരു പവന്‍ സ്വർണം വാങ്ങിക്കുകയാണെങ്കില്‍ 56216 രൂപ നല്‍കിയാല്‍ മതിയാകും. കേരളത്തിലെ ഇന്നത്തെ നിരക്കുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ 2784 രൂപയുടെ വ്യത്യാസമുണ്ട്. ഇതിന് പുറമെ പണിക്കൂലി, നികുതി തുടങ്ങിയ കാര്യങ്ങളിലും യു എ ഇയില്‍ കാര്യമായ ഇളവ് ലഭിക്കും.
കേരളത്തില്‍ സ്വർണാഭരണം വാങ്ങിക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയായി നല്‍കണം. ഡിസൈന് അനുസരിച്ച് ഇത് വർധിക്കും. അതോടൊപ്പം തന്നെ മൂന്ന് ശതമാനം ജി എസ് ടി, ഹാള്‍മാർക്കിങ് ചാർജ് എന്നിവയും ഈടാക്കും. അങ്ങനെ നോക്കുമ്പോള്‍ മാർക്കറ്റ് വിലയേക്കാള്‍ 5000-6000 രൂപ ഒരു പവന് അധികമായി നല്‍കേണ്ടി വരും.
യുപിഐ പേയ്‌മെൻ്റ് സംവിധാനം നിലവില്‍ വന്നത് മികച്ച കാര്യമാണെന്നാണ് മലബാർ ഗോൾഡ് ഡയമണ്ട്‌സിൻ്റെ വൈസ് ചെയർമാൻ അബ്ദുൾ സലാം അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യക്കാർക്ക് രൂപ-ദിർഹം വിനിമയ നിരക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. “കൂടാതെ, അവർക്ക് ഇവിടെ നികുതി ലഭിക്കുന്നു. ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ബിൽ ചെയ്യുന്നു.” അബ്ദുൾ സലാമിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Comments (0)