Golden visa in uae;പ്രവാസികൾക്ക് സൗജന്യ ഗോൾഡൻ വിസ; കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് യുഎഇയിൽ പത്തുവർഷംവരെ താമസിക്കാം

Golden visa in uae:അബുദാബി: പ്രവാസികൾക്ക് ഗോൾഡൻ വിസ വാഗ്ദാനവുമായി ദുബായിലെ പ്രോപ്പർട്ടി ഡെവലപ്പർമാർ. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് സൗജന്യ ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെ ഡെവലപ്പർമാർ തന്നെ ഗോൾഡൻ വിസയ്ക്കായി പണം മുടക്കുന്നു.

രണ്ട് മില്യൺ ദിർഹമിനോ ( ഏകദേശം നാല് കോടി രൂപ) അതിനുമുകളിലോ മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്കും ഉപഭോക്താക്കൾക്കുമാണ് ഗോൾഡൻ വിസ ലഭിക്കുക. ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് യുഎഇയിൽ പത്തുവർഷത്തെ പെർമനന്റ് റെസിഡൻസി ലഭിക്കുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പറായ ദമാക് പ്രോപ്പർട്ടീസ് മൂന്ന് ഗോൾഡൻ വിസയാണ് ഒരു വ്യക്തിക്ക് വാഗ്ദാനം ചെയ്യുന്നത്. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ തന്നെ 1.2 ബില്യൺ ദി‌ർഹം മൂല്യമുള്ള 600 യൂണിറ്റുകൾ വിറ്റുപോയതായി കമ്പനി പറയുന്നു. പ്രോപ്പർട്ടി വാങ്ങുന്നവർക്കിടെയിൽ യുഎഇ ഗോൾഡൻ വിസയ്ക്കുള്ള ഡിമാൻഡാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ദുബായിൽ നിക്ഷേപകർ പ്രോപ്പർട്ടി വാങ്ങാനുള്ള ഒരു കാരണം ഗോൾഡൻ വിസയാണെന്നും ദമാക് പ്രോപ്പർട്ടീസിന്റെ മാനേജിംഗ് ഡയറക്ടറായ അമീറ സജ്‌വാനി പറഞ്ഞു.

നിക്ഷേപകർ, സംരംഭകർ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ എന്നിവർക്ക് 10 വർഷംവരെ ദീർഘകാല റെസിഡൻസി ഓപ്ഷനുകൾ യുഎഇ ഗോൾഡൻ വിസ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുവെന്ന് പൗരത്വ സേവനങ്ങൾ നൽകുന്ന ഗെറ്റ് ഗോൾഡൻ വിസ പറഞ്ഞു. അപേക്ഷകർ കുറഞ്ഞത് രണ്ട് ദശലക്ഷം ദിർഹം പ്രാദേശിക വസ്തുവിലോ ബിസിനസുകളിലോ നിക്ഷേപിക്കണം. ആഗോള പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിൽ പ്രോഗ്രാം നിർണായകമാണെന്നും ഗെറ്റ് ഗോൾഡൻ വിസ ചൂണ്ടിക്കാട്ടി.

ഒന്നിലധികം ഗോൾഡൻ വിസകൾ വാഗ്ദാനം ചെയ്യുന്നതായി സാമന ഡവലപ്പേഴ്‌‌സ്, ദുബായിലെ ബ്ളാൻകോ തോൺട്ടൺ പ്രോപ്പർട്ടീസ്, എൽട്ടൺ റിയൽ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് എന്നിവരും അറിയിച്ചു.

p

Comments (0)

Leave a Reply

Your email address will not be published. Required fields are marked *