Posted By Nazia Staff Editor Posted On

Free Bus Ride;ബസുകളിൽ യാത്ര ചെയ്യാൻ ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ മതി;എങ്ങനെയെന്നല്ലേ? അറിയാം..

Free Bus Ride;അബുദാബി: പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകളില്‍ യാത്ര ചെയ്യാന്‍ പണത്തിനു പകരം ഇനി പ്ലാസ്റ്റിക് ബോട്ടിലുകള്‍ മതിയാവും. അബുദാബിയിലെ പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അത് പോയിന്റുകളായി മാറുന്നതാണ് രീതി. അബുദാബി മൊബിലിറ്റിയാണ് പുതിയ മാലിന്യ സംസ്കരണ ആശയവുമായി മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായി അല്‍ ഐനിലും അല്‍ ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ബുധനാഴ്ച അറിയിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ യൂണിറ്റുകളില്‍ റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകളില്‍ നിർദിഷ്ട കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചാല്‍ പകരമായി പോയിന്റുകള്‍ നേടാനാകും. ഇതിന്, താമസക്കാര്‍ സൈക്കിള്‍ഡ് റിവാര്‍ഡ്‌സ് എന്ന ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഓരോ 600 മില്ലി ബോട്ടിലിനും ഒരു പോയിന്റും വലിയ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് രണ്ട് പോയിന്റുമാണ് ലഭിക്കുക. ബോട്ടിലുകള്‍ നിക്ഷേപിക്കുന്ന മുറയ്ക്ക് ആപ്പിലെ വാലറ്റില്‍ പോയിന്റുകള്‍ ക്രെഡിറ്റാവുന്നതാണ് രീതി. ഓരോ 10 പോയിന്റും ഒരു ദിര്‍ഹമായി മാറ്റി അബുദാബിയിലെ ഹാഫിലത്ത് കാര്‍ഡിലേക്ക് ചേര്‍ക്കും. അബുദാബി എമിറേറ്റില്‍ പൊതുഗതാഗത നിരക്കുകള്‍ അടയ്ക്കുന്നതിനുള്ള സ്മാര്‍ട്ട് കാര്‍ഡുകളാണ് ഹാഫിലാത്ത് കാര്‍ഡുകള്‍.

യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിങ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകളും (ആര്‍വിഎം) നിര്‍മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബിയും സൈക്കിള്‍ഡ് ടെക്‌നോളജീസും ചേര്‍ന്ന് പരിസ്ഥിതി ഏജന്‍സിയുമായി സഹകരിച്ച് നടത്തുന്ന തുടര്‍ച്ചയായ സംരംഭത്തിന്റെ ഭാഗമാണ് ഈ പുതിയ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അബുദാബിയിലെ റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകള്‍ വഴി പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്യുന്നതിലൂടെ എയര്‍ ടിക്കറ്റുകള്‍, റസ്റ്റോറന്റ് ബില്ലുകള്‍, ഷോപ്പിങ് വൗച്ചറുകള്‍ എന്നിവയില്‍ കിഴിവുകള്‍ ലഭിക്കുന്ന സംവിധാനം കഴിഞ്ഞ മാസം അബുദാബി മൊബിലിറ്റി അവതരിപ്പിച്ചിരുന്നു. തദ്വീര്‍ ഗ്രൂപ്പ് പ്രാദേശികമായി നിര്‍മിച്ചവയാണ് ഈ റിവേഴ്‌സ് വെന്‍ഡിങ് മെഷീനുകള്‍. ഇത്തരം 25 മെഷീനുകള്‍ പാര്‍ക്കുകള്‍, മന്ത്രാലയ കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവ പോലുള്ള ജനപ്രിയ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതില്‍ നിക്ഷേപിക്കപ്പെടുന്ന ഓരോ പ്ലാസ്റ്റിക് കുപ്പിക്കും അലൂമിനിയത്തിനും ക്രെഡിറ്റ് ലഭിക്കും. വിവിധ പങ്കാളി വ്യാപാരികളില്‍ നിന്നുള്ള റിവാര്‍ഡുകള്‍ക്കായി ആ ക്രെഡിറ്റുകള്‍ റെഡീം ചെയ്യാനാവും. തദ്വീര്‍ റിവാര്‍ഡ്സ് ആപ്പ് വഴിയാണ് ഇത് സാധ്യമാവുക. നൂന്‍ ഡോട്ട് കോം, ലുഫ്ത്താന്‍സ, ഗൂര്‍മെറ്റ് ലാബ്, മാക്‌സ്, ബ്രാന്‍ഡ്‌സ് ഫോര്‍ ലെസ്, ഫില്ലി, ഇമാക്‌സ്, ഡ്രീംവര്‍ക്‌സ് സ്പാ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് 100 ദിര്‍ഹം വരെ കിഴിവുകള്‍ ഇതുവഴി നേടിയെടുക്കാനാവും. കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയുമായി ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *